ഷാരൂഖ് ഖാന് നിങ്ങളുടെ വേദിയില്‍ നൃത്തമാടാമെങ്കില്‍ പിന്നെ രാമകൃഷ്ണന് എന്തിനാണ് അയിത്തം? എന്താണ് 'അമ്മേ' ഇങ്ങള് നന്നാവാത്തത്: ഹരീഷ് പേരടി

ആര്‍എല്‍വി രാമകൃഷ്ണനെതിരെ കലാമണ്ഡലം സത്യഭാമ നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായ പശ്ചാത്തലത്തില്‍ താരസംഘടനയായ ‘അമ്മ’യെ വിമര്‍ശിച്ച് നടന്‍ ഹരീഷ് പേരടി. പീഡനകേസില്‍ പ്രതികളായവരെ സംരക്ഷിക്കാനുള്ള ജാഗ്രതപോലും ഈ വിഷയത്തില്‍ മഷിയിട്ട് നോക്കിയിട്ടും കാണാനില്ല. അമ്മയില്‍ മെമ്പറല്ലാത്ത ഷാരൂഖ് ഖാന് നിങ്ങളുടെ വേദിയില്‍ നൃത്തമാടാമെങ്കില്‍ പിന്നെ രാമകൃഷ്ണന് എന്തിനാണ് അയിത്തം എന്നാണ് ഹരീഷ് പേരടി ചോദിക്കുന്നത്.

ഹരീഷ് പേരടിയുടെ കുറിപ്പ്:

വംശീയവെറിയും ജാതിവെറിയും നേരിട്ട കുറച്ച് സിനിമകളിലും അഭിനയിച്ച ഡോ.രാമകൃഷ്ണന്‍ എന്ന കലാകാരന് പൊതുസമൂഹം മുഴുവന്‍ പിന്തുണ പ്രഖ്യാപിച്ചിട്ടും അമ്മ എന്ന സിനിമാ അഭിനയ കലാകാരന്‍മാരുടെ സംഘടനയുടെ ഭാഗത്ത് നിന്ന് ഒരു പിന്തുണയും നേരത്തോട് നേരമായിട്ടും കണ്ടില്ല… പീഡനകേസില്‍ പ്രതികളായവരെ സംരക്ഷിക്കാനുള്ള ജാഗ്രതപോലും ഈ വിഷയത്തില്‍ മഷിയിട്ട് നോക്കിയിട്ടും കാണാനില്ല..

നിങ്ങളൊക്കെ നല്ല നടി നടന്‍മാരാണ് എന്നാലും ഇങ്ങിനെയൊന്നും അഭിനയിക്കരുത്… ചുരുങ്ങിയ പക്ഷം രാമകൃഷ്ണനുവേണ്ടി ഒരു വലിയ വേദിയെങ്കിലും ഒരുക്കൂ… അയാള്‍ ആനന്ദനൃത്തമാടട്ടെ… മെമ്പറല്ലാത്ത ഷാരൂഖ് ഖാന് നിങ്ങളുടെ വേദിയില്‍ നൃത്തമാടാമെങ്കില്‍ പിന്നെ രാമകൃഷ്ണന് എന്തിനാണ് അയിത്തം… മണിയുടെ ആത്മാവെങ്കിലും സന്തോഷിക്കട്ടെ… എന്താണ് അമ്മേ ഇങ്ങള് നന്നാവാത്തത്?

No description available.

Latest Stories

കാഞ്ചന മൊയ്തീന് ഉള്ളതാണെങ്കിൽ കോഹ്‌ലി ഹേസൽവുഡിന് ഉള്ളതാ, ഇനിയെങ്കിലും ഒന്ന് വിരമിച്ച് പോകണം എന്ന് ആരാധകർ; അതിദയനീയം ഈ കണക്കുകൾ

അദാനിക്ക് അടുത്ത തിരിച്ചടി; അമേരിക്കയിലെ കേസിന് പിന്നാലെ എല്ലാ കരാറുകളും റദ്ദാക്കി കെനിയ; നയ്‌റോബിയിലെ വിമാനത്താവള നടത്തിപ്പ് നടക്കില്ല

ഇന്ത്യൻ നാവികസേനാ കപ്പൽ മത്സ്യബന്ധന ബോട്ടിൽ ഇടിച്ച് അപകടം; രണ്ട് പേരെ കാണാതായി

തര്‍ക്കങ്ങള്‍ക്കിടെ ഒരേ വേദിയില്‍, മുഖം തിരിച്ച് ധനുഷും നയന്‍താരയും; വീഡിയോ

വായു ഗുണനിലവാര സൂചിക 500-ന് മുകളിൽ; പുകമഞ്ഞിൽ പുതഞ്ഞ് ഡല്‍ഹി, ജനജീവിതം ദുസഹം

എതിർ ടീമുകളെ നിരാശരാക്കി, പെപ് ഗാർഡിയോള മാൻ സിറ്റിയിൽ തുടരും

മുകേഷ്, ജയസൂര്യ ഉൾപ്പെടെയുള്ള നടൻമാർക്കെതിരായ കേസുകളിൽ ട്വിസ്റ്റ്; പീഡന പരാതികൾ പിൻവലിക്കുന്നതായി നടി

IND VS AUS: പെർത്തിൽ തുടക്കം തന്നെ പണി പാളി, ഇന്ത്യക്ക് മോശം തുടക്കം; നിരാശപ്പെടുത്തി ടോപ് ഓർഡർ

മാറ്റ് ഗെയ്റ്റ്‌സ് പിന്മാറി, പാം ബോണ്ടി യുഎസ് അറ്റോണി ജനറല്‍; നിയമനങ്ങള്‍ ആരംഭിച്ച് നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്

IND VS AUS: ഇപ്പോൾ അവനെ എല്ലാവരും ട്രോളും, പക്ഷെ അന്ന് അയാൾ നേടിയത് പോലെ ഒരു സെഞ്ച്വറി ഞാൻ കണ്ടിട്ടില്ല; സുനിൽ ഗവാസ്‌കർ പറഞ്ഞത് ഇങ്ങനെ