ജനാധിപത്യം നിലനിര്‍ത്താന്‍ വേണ്ടി വായുഗുളിക വാങ്ങാന്‍ വേണ്ടി പോകുന്ന നമ്മള്‍ തിരഞ്ഞെടുത്ത പ്രമുഖന് വഴിമാറി കൊടുക്കാം; വിമര്‍ശനവുമായി ഹരീഷ് പേരടി

ട്രാഫിക് നിയമം ലംഘിക്കുന്നവരെ പിടികൂടാന്‍ എ ഐ കാമറകള്‍ സ്ഥാപിച്ചു കഴിഞ്ഞു. എന്നാല്‍ സാധാരണക്കാര്‍ക്ക് ഒരു നിയമവും വിഐപികള്‍ക്ക് മറ്റൊരു നിയമവുമാണ് നമ്മുടെ നാട്ടില്‍ നടക്കുന്നത്. നിയമം തെറ്റിക്കുന്ന പ്രമുഖരെ ഒഴിവാക്കും എന്ന സര്‍ക്കാര്‍ നിലപാടിനെ പരിഹസിച്ചിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി.

ഞങ്ങള്‍ മലയാളികളെ ആര്‍ക്കും തോല്‍പ്പിക്കാന്‍ പറ്റില്ല എന്ന് ഹരീഷ് പറയുന്നു.

ഹരീഷിന്റെ വാക്കുകള്‍

AI ക്യാമറകള്‍ ശാസ്ത്രമാണ്…അതില്‍ നിയമം തെറ്റിക്കുന്ന എല്ലാവരും പെടും..പക്ഷെ ഈ ക്യാമറകളെ വിലയിരുത്തുന്ന മുനുഷ്യന്റെ അടിമ ബുദ്ധി നിയമം തെറ്റിക്കുന്ന പ്രമുഖരെ ഒഴിവാക്കും…ശാസ്ത്രം തോല്‍ക്കും..പ്രമുഖര്‍ ജയിക്കും …പഠിക്കുന്ന കാലത്ത് ക്ലാസ്സ് കട്ട് ചെയ്യത് കോണോത്തിലെ രാഷ്ട്രിയം ചിലച്ച് കത്തിക്കും കഠാരകള്‍ക്കും ഇടയിലൂടെ നടന്ന് പ്രമുഖനായി പോവാത്തതില്‍ നിങ്ങള്‍ക്ക് ഇപ്പോള്‍ ദുഖിക്കാം…

ജനാധിപത്യം നിലനിര്‍ത്താന്‍ വേണ്ടി വായു ഗുളിക വാങ്ങാന്‍ വേണ്ടി പോകുന്ന നമ്മള്‍ തിരഞ്ഞെടുത്ത പ്രമുഖന് വഴിമാറി കൊടുക്കാം…വേഗതയുള്ള ഒരു ലോകത്തെ സ്വപ്നം കണ്ട് നമ്മുടെ വേഗത മാത്രമാണ് തെറ്റെന്ന് സ്വയം ഉറപ്പിച്ച് പിഴയടക്കാം..നമുക്ക് ഇഴഞ്ഞ് നിങ്ങാം..

തിരക്കുകളില്‍ സ്വയം പഴിച്ച് ഞെരിഞ്ഞ് അമരാം…എന്നിട്ട് ലോകത്തോട് ഉറക്കെ പറയാം ഞങ്ങള്‍ മലയാളികളെ ആര്‍ക്കും തോല്‍പ്പിക്കാന്‍ പറ്റില്ല…കാരണം ലോകത്തിലെ ഏറ്റവും ബുദ്ധിയുള്ള മനുഷ്യര്‍ ഞങ്ങളാണ്..പ്രമുഖരെ തിരിച്ചറിയാന്‍ കഴിവുള്ള ഞങ്ങള്‍ വേറെ ലെവലാണ്.

Latest Stories

CSK VS LSG: ഏറെ നാളുകൾക്ക് ശേഷം ആ ഫിനിഷിങ് കണ്ട മഹത്തായ ദിവസം, ബുദ്ധിയും ശക്തിയും ഉപയോഗിച്ച് ധോണിയിലെ മാന്ത്രികൻ; കളിയിലെ ട്വിസ്റ്റ് ആയത് ആ കാര്യം

CSK UPDATES: കണ്ണാടി പോൽ തുള്ളാടുമീ വിണ്ണാറ്റിൽ നീന്തി വരാം....; ഡാൻസ് കളിയിൽ പുലി കളിക്കളത്തിൽ ഏലിയായി രാഹുൽ ത്രിപാഠി; ടീമിന് പറ്റിയ ഏറ്റവും വലിയ അബദ്ധമെന്ന് സോഷ്യൽ മീഡിയ

CSK VS LSG: നീ വിജയ് ശങ്കർ അല്ലടാ തോൽവി ശങ്കറാണ്; വീണ്ടും ഫ്ലോപ്പായ താരത്തിന് നേരെ വൻ ആരാധകരോക്ഷം

IPL 2025: വിൻ്റേജ് ധോണി മാഡ്‌നെസ്സ്, കളം നിറഞ്ഞ് പഴയ പുലിക്കുട്ടിയായി ധോണി; ആ റണ്ണൗട്ട് ഒകെ സാധിക്കുന്നത് നിങ്ങൾക്ക് മാത്രമെന്ന് ആരാധകർ; വീഡിയോ കാണാം

CSK VS LSG: പട്ടിയുമായിട്ടാണ് മഹി ഭായിയുടെ കളി, ഓട്ടോമേറ്റഡ് റോബോ ഡോഗ് ക്യാമറക്ക് പണി കൊടുത്ത് ധോണി; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

CSK VS LSG: ചെന്നൈക്കെതിരെയെങ്കിലും ഞാൻ അടിച്ചില്ലെങ്കിൽ മുതലാളി എന്നെ കളിയാക്കും; ലക്‌നൗവിനായി മിന്നും പ്രകടനവുമായി ഋഷഭ് പന്ത്

നയതന്ത്ര ഉദ്യോഗസ്ഥനെതിരെ വ്യാജ പ്രചരണമെന്ന് ആരോപണം; ബംഗ്ലാദേശി മോഡല്‍ മേഘ്‌ന ആലം അറസ്റ്റില്‍

PKBS UPDATES: കഷ്ടകാലം ഓട്ടോ അല്ല വിമാനം പിടിച്ചുവന്ന അവസ്ഥ, പഞ്ചാബ് കിങ്സിന് അപ്രതീക്ഷിത തിരിച്ചടി നൽകി സൂപ്പർ താരത്തിന്റെ പരിക്ക്; സീസണിൽ ശേഷിക്കുന്ന മത്സരങ്ങളിൽ കളിക്കില്ല

ചിക്കന്‍കറിക്ക് ചൂടില്ല; തലസ്ഥാനത്ത് ഹോട്ടലുടമയ്ക്ക് സോഡ കുപ്പികൊണ്ട് മര്‍ദ്ദനം

നെടുമ്പാശ്ശേരിയില്‍ വീണ്ടും ലഹരി വേട്ട; ബാങ്കോക്കില്‍ നിന്ന് ഹൈബ്രിഡ് കഞ്ചാവുമായെത്തിയ യുവതി പിടിയില്‍