അറിഞ്ഞുകൊണ്ട് ചെയ്തത് താങ്കളെ പോലെയൊരാള്‍ക്ക് ചേര്‍ന്നതല്ല..; സുരേഷ് ഗോപിക്കെതിരെ ഹരീഷ് പേരടി

മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയ സുരേഷ് ഗോപിക്കെതിരെ വിമര്‍ശനങ്ങള്‍ കടുക്കുന്നു. സുരേഷ് ഗോപിക്കെതിരെ പ്രതികരിച്ച് രംഗത്തെത്തി നടന്‍ ഹരീഷ് പേരടി. പെണ്‍കുട്ടി ഇഷ്ടക്കേട് പ്രകടിപ്പിച്ചിട്ടും താങ്കള്‍ വീണ്ടും അറിഞ്ഞുകൊണ്ട് തൊട്ടു, അതിന് ക്ഷമ ചോദിക്കണം എന്നാണ് ഹരീഷ് പേരടി ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നത്.

”സുരേഷ് ഗോപി ചേട്ടാ… അറിയാതെയാണെങ്കില്‍.. ഒരു തവണ തൊട്ടപ്പോള്‍ ആ പെണ്‍കുട്ടിയുടെ ഇഷ്ടകേട് അവള്‍ പരസ്യമായി പ്രകടിപ്പിച്ചു… വീണ്ടും അറിഞ്ഞുകൊണ്ട് തൊട്ടത് താങ്കളെ പോലെയൊരാള്‍ക്ക് ചേര്‍ന്നതായില്ല… അപ്പോളും ആ പെണ്‍കുട്ടി കൈ തട്ടിമാറ്റി…”

”മകളെ പോലെയാണെങ്കില്‍… മക്കളോട് ക്ഷമ ചോദിക്കുന്നത് പുതിയ കാലത്ത് രാഷ്ട്രീയമായി ശരിയാണ്… ആ ശരി താങ്കള്‍ ചെയ്യുമെന്ന പ്രതീക്ഷയോടെ…” എന്നാണ് ഹരീഷ് പേരടി ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. അതേസമയം, നടനെതിരെ സോഷ്യല്‍ മീഡിയയില്‍ കനത്ത പ്രതിഷേധം ഉയരുന്നുണ്ട്.

കഴിഞ്ഞ ദിവസം കോഴിക്കോട് വച്ചാണ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെ തന്നെ ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകയോട് സുരേഷ് ഗോപി മോശമായി പെരുമാറിയത്. സുരേഷ് ഗോപിക്കെതിരെ മാധ്യമപ്രവര്‍ത്തക വനിതാ കമ്മീഷനില്‍ പരാതി നല്‍കുമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ അറിയിച്ചിട്ടുണ്ട്.

Latest Stories

BGT 2025: അങ്ങനെ ഇന്ത്യ പുറത്തായി; ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് ഓസ്‌ട്രേലിയക്ക് രാജകീയ എൻട്രി

സിപിഎമ്മിനെതിരെയുള്ള വാര്‍ത്തകള്‍ക്ക് അമിത പ്രധാന്യം നല്‍കുന്നു; കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ ഇടതുപക്ഷവിരുദ്ധ തിമിരം ബാധിച്ച് വലതുപക്ഷത്തിന്റെ ചമ്മട്ടിയായെന്ന് സിപിഎം

BGT 2025: ബുംറയുടെ അഭാവം ഇന്ത്യക്ക് കിട്ടിയത് എട്ടിന്റെ പണിയായി; സിഡ്‌നിയിൽ ഓസ്‌ട്രേലിയയുടെ സംഹാരതാണ്ഡവം

ജനങ്ങളെ ജീവിക്കാന്‍ അനുവദിക്കില്ല!; കര്‍ണാടക ആര്‍ടിസിക്ക് പിന്നാലെ നമ്മ മെട്രോ നിരക്കും ഇരട്ടിയാക്കാന്‍ അനുമതി; പോക്കറ്റടിച്ച് സിദ്ധരാമയ്യ സര്‍ക്കാര്‍; വ്യാപക പ്രതിഷേധം

ഐക്യരാഷ്ട്ര സഭയുടെ നിര്‍ദേശം തള്ളി; രണ്ട് ആശുപത്രികള്‍ കൂടി ഒഴിയാന്‍ നിര്‍ദേശിച്ച് ഇസ്രയേല്‍; ഹമാസിനെതിരെയുള്ള യുദ്ധം വടക്കന്‍ ഗാസയിലേക്ക് വ്യാപിപ്പിച്ചു

BGT 2025: ഇന്ത്യയുടെ കാര്യത്തിൽ തീരുമാനമായി; താരങ്ങളുടെ പ്രകടനത്തിൽ വൻ ആരാധക രോക്ഷം

എണ്‍പത് സെഷനുകള്‍; നാലു വേദികള്‍; 250ലധികം അതിഥികള്‍; യുവധാര യൂത്ത് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഒമ്പതുമുതല്‍

"വിനീഷ്യസ് അടുത്ത മത്സരത്തിൽ കളിക്കും എന്നാണ് ഞാൻ വിശ്വസിക്കുന്നത്"; റയൽ മാഡ്രിഡ് പരിശീലകന്റെ വാക്കുകൾ ഇങ്ങനെ

കാത്തിരിപ്പുകള്‍ക്കും അന്വേഷണങ്ങള്‍ക്കും വിരാമം; വല്ലപ്പുഴയില്‍ നിന്ന് കാണാതായ 15കാരിയെ ഗോവയില്‍ നിന്ന് കണ്ടെത്തി

മദ്യ ലഹരിയില്‍ മാതാവിനെ മര്‍ദ്ദിച്ച് മകന്‍; സ്വമേധയാ കേസെടുത്ത് പൊലീസ്