സിനിമയില്‍ അഭിനയിക്കാനുള്ള എന്റെ യോഗ്യത എന്താണ്? എന്ന് ചോദിക്കുന്നവരോട്..: ഹരീഷ് പേരടി

സിനിമയില്‍ അഭിനയിക്കാന്‍ എന്തു യോഗ്യതയുണ്ടെന്ന് ചോദിച്ച് തന്നെ വിമര്‍ശിക്കുന്നവര്‍ക്കുള്ള മറുപടിയുമായി ഹരീഷ് പേരടി. അഞ്ചാം ക്ലാസില്‍ നാടകം കളിച്ചതു മുതല്‍ നടനായി മാറി ഇപ്പോള്‍ വരെ കടുത്ത വിമര്‍ശനങ്ങള്‍ തനിക്ക് ലഭിക്കുന്നുണ്ട്. അതാണ് തന്റെ യോഗ്യത എന്നാണ് ഹരീഷ് പേരടി പറയുന്നത്. കൂടുതല്‍ വിമര്‍ശിക്കാനും ഹരീഷ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പറയുന്നുണ്ട്.

ഹരീഷ് പേരടിയുടെ കുറിപ്പ്:

സിനിമയില്‍ അഭിനയിക്കാനുള്ള എന്റെ യോഗ്യതയെന്താണ്?.. അഞ്ചാം ക്ലാസു മുതല്‍ നാടകം കളിച്ചു നടന്ന ഞാന്‍ ഏറ്റുവാങ്ങിയ, ഇപ്പോഴും വാങ്ങികൊണ്ടിരിക്കുന്ന കടുത്ത വിമര്‍ശനങ്ങളാണ് എന്റെ യോഗ്യത.. വിമര്‍ശനങ്ങളാണ് കലയുടെ ഇന്ധനം.. കലയുടെ രാഷ്ട്രീയം… എന്റെ എല്ലാ കഥാപാത്രങ്ങളെയും വിമര്‍ശിക്കാനുള്ള അധികാരം..

ഇല്ലാത്ത പൈസ ഉണ്ടാക്കി തിയേറ്ററില്‍ ടിക്കറ്റെടുത്ത്, അല്ലെങ്കില്‍ ഒ.ടി.ടിയില്‍ പണമടച്ച് എന്റെ സിനിമയും, സംഘാടകര്‍ നിങ്ങളില്‍ നിന്ന് പിരിച്ചെടുത്ത് ഞങ്ങള്‍ നാടകക്കാര്‍ക്ക് തരുന്ന പൈസയില്‍ നാടകവും കണ്ട നിങ്ങള്‍ക്കു മാത്രമുള്ളതാണെന്ന് ഞാന്‍ ആയിരം വട്ടം ഉറപ്പിക്കുന്നു…

വിമര്‍ശിക്കുക… ഒരു യോഗ്യതയുമില്ലാതെ വിമര്‍ശിക്കുക… വിമര്‍ശനമില്ലാതെ ജീവിക്കാന്‍ പറ്റില്ലാ… വിമര്‍ശനം.. വിമര്‍ശനം.. വിമര്‍ശനം ജയിക്കട്ടെ.. ഏത് അധികാര കേന്ദ്രങ്ങളെയും വിമര്‍ശിക്കുക… വിമര്‍ശനം മനുഷ്യനെ മനുഷ്യനാക്കുന്നു…

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി