രാജുവെന്ന നടന്‍ താണ്ടിയതിനേക്കാള്‍ വലിയ ഉയരം രാജുവെന്ന സംവിധായകന്‍ കീഴടക്കും: ഹരീഷ് പേരടി

ലൂസിഫര്‍ എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രമാണ് ബ്രോ ഡാഡി. ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിക്കുന്നത്. ബ്രോ ഡാഡി കണ്ടതിന് ശേഷം പൃഥ്വിരാജിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി.

രാജുവെന്ന നടന്‍ താണ്ടിയതിനേക്കാള്‍ വലിയ ഉയരം രാജുവെന്ന സംവിധായകന്‍ കീഴടക്കും എന്ന് നടന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. എണ്‍പതുകളിലെയും തൊണ്ണൂറുകളിലെയും കാമുകനെ റീച്ചാര്‍ജ് ചെയ്യുന്നതിനൊപ്പം പുതിയ കാലത്തെ അച്ഛനെയും മോഹന്‍ലാല്‍ കാത്തു സൂക്ഷിക്കുന്നുണ്ട്. മീന, ലാലു അലക്‌സ്, കല്യാണി പ്രിയദര്‍ശന്‍ എന്നിവരുടെയും പ്രകടനത്തെയും നടന്‍ അഭിനന്ദിക്കുന്നുണ്ട്.

ഹരീഷ് പേരടിയുടെ കുറിപ്പ്:

ബ്രോ ഡാഡി ഇന്നാണ് കണ്ടത്… ലാലേട്ടന്‍ തകര്‍ത്തു… തകര്‍ത്തു എന്ന് പറഞ്ഞാല്‍ 80തുകളിലെയും 90കളിലെയും കാമുകനെ റീച്ചാര്‍ജ് ചെയ്യുന്നതിനോടൊപ്പം പുതിയ കാലത്തിന്റെ ഒരു അച്ഛനെ കൃത്യമായി കാത്തു സൂക്ഷിക്കുന്നുണ്ട്… നടനം മഹാനടനം..

കല്ല്യാണികുട്ടി സുന്ദരി മാത്രമല്ല… നല്ല അഭിനേത്രി കൂടിയാണെന്ന് വീണ്ടും അടയാളപ്പെടുത്തുന്നു… ലാലുച്ചായന്‍ പകരം വെക്കാനില്ലാത്ത പ്രകടനം.. ചില ഷോട്ടുകളില്‍ മീനക്ക് മാത്രമേ ഈ പ്രായത്തിലും ഗര്‍ഭിണിയാവാന്‍ പറ്റുകയുള്ളു എന്ന് തോന്നി പോയി… അത്രയും വിശ്വസിനീയം..

രാജുവിന്റെ നടന്‍ താണ്ടിയ ഉയരങ്ങളേക്കാള്‍ വലിയ ഉയരങ്ങള്‍ രാജുവിന്റെ സംവിധായകന്‍ കീഴടക്കുമെന്ന് ഞാന്‍ ഉറപ്പിക്കുന്നു… ഷൂട്ടിംഗ് കഴിഞ്ഞ വന്ന എന്റെ ശരീരത്തിന്റെ ക്ഷീണം മറന്ന് മനസ്സ് സത്യസന്ധമായി ഉറക്കെ ചിരിച്ച സിനിമ… നല്ല സിനിമ… ആശംസകള്‍

Read more