വാളയാറിലെ പെണ്‍കുട്ടികള്‍ക്ക് നീതി കിട്ടുക തന്നെ ചെയ്യുമെന്ന് നടന്‍ ഹരീഷ് പേരടി. പിണറായി വിജയനെതിരെ കിട്ടുന്ന സന്ദര്‍ഭങ്ങളിലൊക്കെ ഉണ്ടയില്ലാ വെടിയുമായി ചിലര്‍ ഇറങ്ങാറുണ്ടെന്നും ഇത്തരം പുകമറകള്‍ ധാരാളം കണ്ട ഒരു മനുഷ്യനാണ് കേരളം ഭരിക്കുന്നതെന്നും ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ഹരീഷ് പേരടി പറഞ്ഞു. വാളയാര്‍ കേസിലെ പ്രതികളെ വെറുതേ വിട്ട സംഭവത്തില്‍ സര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് ഹരീഷിന്റെ പ്രസ്താവന.
കുറിപ്പിന്റെ പൂര്‍ണരൂപം…
കേരളത്തിലെ നാട്ടുജീവിതങ്ങളോടും സാസ്‌കാരിക ലോകത്തോടും ഒന്നും പ്രതികരിക്കാതെ വര്‍ഗ്ഗീയ ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെ ഒരക്ഷരം മിണ്ടാതെ കിട്ടുന്ന സമയങ്ങളില്‍ അവരെ ന്യായീകരിച്ച് നഷ്ടപ്പെട്ട സവര്‍ണ്ണകാലത്തിന്റെ കഥകള്‍ കേട്ട വളര്‍ന്ന ഒരു കൂട്ടവും പഴയ നക്‌സലൈറ്റ് പദവി ഒരു അലങ്കാരമായി കൊണ്ടു നടക്കുന്ന കുറച്ചാളുകളും പിണറായി വിജയനെതിരെ കിട്ടുന്ന സന്ദര്‍ഭങ്ങളിലൊക്കെ ഉണ്ടയില്ലാ വെടിയുമായി ഇറങ്ങാറുണ്ട്. ഇത്തരം പുകമറകള്‍ ധാരാളം കണ്ട ഒരു മനുഷ്യനാണ് കേരളം ഭരിക്കുന്നത്. അതു കൊണ്ടുതന്നെ വാളയാറിലെ പെണ്‍കുട്ടികള്‍ക്ക് നീതി കിട്ടിയിരിക്കും.
കേസിലെ നടത്തിപ്പില്‍ കടന്നു കൂടിയ എല്ലാ പ്രതിലോമശക്തികളെയും പുറത്ത് നിര്‍ത്തി നിയമത്തിന്റെ വഴിയിലൂടെ അത് നീതിയുടെ മടിത്തട്ടിലേക്ക് മുന്നോട്ട് പോവുക തന്നെ ചെയ്യും. പക്ഷെ നിങ്ങള്‍ അപ്പാപ്പം കിട്ടുന്നവരെ കൂടെ കുട്ടിഎല്ലാ അവസരങ്ങളും ഉപയോഗിക്കണം. അതിനെയെല്ലാത്തിനേയും നേരിടാന്‍ ലോകത്തിനു മുഴുവന്‍ പ്രതീക്ഷയേകി ഒരു കമ്യൂണിസ്റ്റ പ്രസ്ഥാനം ഇവിടെ നെഞ്ചും വിരിച്ച് നില്‍ക്കുന്നുണ്ടാവും. അതല്ലാ നിങ്ങളുടെ ഉണ്ടയില്ലാ വെടികളാണ് ലക്ഷ്യം കാണുന്നതെങ്കില്‍ ആ വിജയാഘോഷത്തിന്റെ അവസാനം നിങ്ങളൊറ്റക്കാവുമ്പോള്‍ ഉറപ്പായും അന്ന് നിങ്ങള്‍ സ്വപ്നം കാണും. ആ സഖാക്കള്‍ ഇവിടെ ഉണ്ടായിരുന്നെങ്കില്‍ എന്ന്…