സഖാവ് പിണറായി തന്നെയല്ലെ ഇപ്പോഴും കേരളം ഭരിക്കുന്നത്? പുരോഗമന കേരളത്തിലെ ഹിന്ദു താലിബാന്‍ അവള്‍ക്ക് മാപ്പ് കൊടുക്കില്ലത്രേ: ഹരീഷ് പേരടി

മോഡല്‍ നിമിഷ ബിജോയെ പിന്തുണച്ച് നടന്‍ ഹരീഷ് പേരടി. പള്ളിയോടത്തില്‍ ചെരുപ്പിട്ട് നില്‍ക്കുന്ന ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെയാണ് നിമിഷയുടെ ഫോട്ടോഷൂട്ട് വിവാദമായത്. പള്ളിയോടത്തില്‍ ചെരുപ്പിട്ടുകയറി മതവികാരത്തെ വൃണപ്പെടുത്തി എന്ന് ആക്ഷേപിച്ച് നടിക്കെതിരെ സൈബര്‍ ആക്രമണം തുടരുകയാണ്.

പോസ്റ്റ് ചെയ്ത ചിത്രം പിന്‍വലിച്ച് നിമിഷ മാപ്പ് പറഞ്ഞിരുന്നു. ക്ഷേത്രത്തില്‍ പോയി പരിഹാരം ചെയ്യാനും തയ്യാറാണ്. കൊല്ലുമെന്നുള്ള ഭീഷണിയും തെറിവിളിയുമാണ് ഇപ്പോഴും എന്നാണ് നിമിഷ പറയുന്നത്. ഇതിനു പിന്നാലെയാണ് നടിക്ക് പിന്തുണ അറിയിച്ചുകൊണ്ടാണ് ഹരീഷ് പേരടി എത്തിയിരിക്കുന്നത്.

”അറിയാതെ പറ്റിയതാണെന്ന് ഒരു പെണ്‍കുട്ടി ആവര്‍ത്തിച്ച് പറഞ്ഞിട്ടും…പുരോഗമന കേരളത്തിലെ ഹിന്ദു താലിബാന്‍ അവള്‍ക്ക് മാപ്പ് കൊടുക്കില്ലത്രേ.. സഖാവ് പിണറായി തന്നെയല്ലെ ഇപ്പോഴും കേരളം ഭരിക്കുന്നത്?.. അതോ?… തലച്ചോറ് സൈലന്റ് മോഡിലിട്ട ബുദ്ധിജീവികളായ പുരോഗമനവാദികളും തന്തക്കും തള്ളക്കും വിളിക്കാന്‍ മാത്രമറിയുന്ന ബുദ്ധിശൂന്യരായ മത തീവ്രവാദികളും ഇവിടെ കമ്മോണ്‍” എന്നാണ് ഹരീഷ് പേരടി കുറിച്ചിരിക്കുന്നത്.

അതേസമയം, പള്ളിയോട സേവാസംഘം നല്‍കിയ പരാതിയില്‍ നിമിഷയ്‌ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സ്ത്രീകള്‍ പള്ളിയോടങ്ങളില്‍ കയറാന്‍ പാടില്ല, പാദരക്ഷകള്‍ ഉപയോഗിക്കാറില്ല എന്നാണ് പറയപ്പെടുന്നത്. എന്നാല്‍ നിമിഷ ഷൂസിട്ടാണ് പള്ളിയോടത്തില്‍ കയറിയത്.

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ