സി.പി.എമ്മിന്റെ സംസ്ഥാന സമ്മേളനത്തിലേക്ക് നിര്‍ബന്ധമായും ക്ഷണിക്കപ്പെടേണ്ട കുട്ടികള്‍...: ഹരീഷ് പേരടി

സ്‌കൂള്‍ ഓഫ് ഡ്രാമയില അധ്യാപകനെതിര ലൈംഗിക പീഡന പരാതി ഉയര്‍ത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി ഹരീഷ് പേരടി. വിദ്യാര്‍ത്ഥിനികളുടെ ചിത്രം പങ്കുവച്ച് സിപിഎമ്മിന്റെ സംസ്ഥാന സമ്മേളനത്തിലേക്ക് ഈ പെണ്‍കുട്ടികളെ നിര്‍ബന്ധമായും ക്ഷണിക്കണം എന്നാണ് ഹരീഷ് പേരടി ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

ഹരീഷ് പേരടിയുടെ കുറിപ്പ്:

സ്‌കൂള്‍ ഓഫ് ഡ്രാമയിലെ നീതിക്കും സമത്വത്തിനും വേണ്ടി സമരം ചെയ്ത ഈ പെണ്‍കുട്ടികള്‍ നാടകലോകത്തിന്റെ അഭിമാനമാണ്…CPI(M)ന്റെ സംസ്ഥാന സമ്മേളനത്തിലേക്ക് നിര്‍ബന്ധമായും ക്ഷണിക്കപ്പെടേണ്ട കുട്ടികള്‍…

ഇവരെയൊന്നും കാണാതെ സാസ്‌കാരിക പ്രവര്‍ത്തകര്‍ വലതുപക്ഷത്തേക്ക് പോകുന്നു എന്ന് കരഞ്ഞിട്ട് ആര്‍ക്കാണ് പ്രയോജനം.. കണ്ണുണ്ടായാല്‍ പോരാ കാണാന്‍ പഠിക്കണം.. ലാല്‍ സലാം..

അതേസമയം, വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച അധ്യാപകന്‍ എസ്. സുനില്‍കുമാറിനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. കണ്ണൂരില്‍ നിന്നാണ് ഇന്നലെ പുലര്‍ച്ചെ തൃശൂര്‍ വെസ്റ്റ് പൊലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.

സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ സുനില്‍കുമാറിനെ കഴിഞ്ഞ ദിവസം സസ്പെന്‍ഡ് ചെയ്തിരുന്നു. അധ്യാപകന്‍ കാമ്പസില്‍ കടക്കുന്നതും വിലക്കിയിട്ടുണ്ട്. പൊലീസ് ബലാല്‍സംഗ കുറ്റം ചുമത്തി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തെങ്കിലും അറസ്റ്റ് ഉള്‍പ്പടെയുള്ള നടപടികള്‍ ഉണ്ടാകുന്നില്ലെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചിരുന്നു.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു