'പൊലീസ് ഫൈന്‍ അടിച്ചതിനല്ല ആ ഫ്രീക്ക് പിള്ളേര്‍ക്ക് ഒരു പണി കിട്ടി എന്നതിലാണ് നമുക്ക് സന്തോഷം'; ട്രോളുകളോട് പ്രതികരിച്ച് ഹരീഷ് ശിവരാമകൃഷ്ണന്‍

മോഡിഫൈഡ് വണ്ടിക്ക് പൊലീസ് ഫൈന്‍ അടിച്ചതിനാണോ അതോ ആ പിള്ളേര്‍ക്ക് ഒരു പണി കിട്ടി എന്നതിലാണോ നമുക്ക് സന്തോഷം എന്ന് മാത്രം മനസ്സിലായില്ല എന്ന് ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണന്‍. ഇ-ബുള്‍ ജെറ്റ് വ്‌ളോഗര്‍ സഹോദരന്‍മാര്‍ അറസ്റ്റിലായതോടെ വിമര്‍ശനങ്ങളും ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

വ്‌ളോഗര്‍മാരായ എബിനും ലിബിനുമെതിരെ കണ്ണൂര്‍ ആര്‍ടിഒ നടപടി സ്വീകരിച്ചതിന് പിന്നാലെ കേരളം കത്തും എന്ന് പരിഹസിച്ചു കൊണ്ടുള്ള ആഹ്വാനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നടന്നിരുന്നു. ഇതിനെ എതിരെയാണ് ഹരീഷ് ശിവരാമകൃഷണന്‍ പ്രതികരിച്ചിരിക്കുന്നത്. പണ്ട് പല അമ്മാവന്‍മാര്‍ക്കും ചെത്തുപിള്ളേരെ കാണുമ്പോള്‍ ഒന്നു നിലയ്ക്ക് നിര്‍ത്തണം എന്ന് തോന്നുന്ന പോലെയാണ് ഇന്നത്തെ ട്രോളുകള്‍ എന്ന് ഗായകന്‍ പറയുന്നു.

ഹരീഷ് ശിവരാമകൃഷ്ണന്റെ കുറിപ്പ്:

മോഡിഫൈഡ് വണ്ടിക്ക് പോലീസ് ഫൈന്‍ അടിച്ചു എന്നതാണോ അതോ ആ ഫ്രീക്ക് പിള്ളേര്‍ക്ക് ഒരു പണി കിട്ടി എന്നതിലാണോ നമുക്ക് സന്തോഷം എന്ന് മാത്രം മനസിലായില്ല. നിയമം തെറ്റിച്ചാ ഫൈന്‍ കിട്ടും, കിട്ടണം. വണ്ടി തോന്നിയ പോലെ മോഡിഫൈ ചെയ്താ എംവിഡി ഫൈന്‍ അടിക്കും.

എന്റെ കൗതുകം വേറേ ആണ് – പല ഇടത്തും കണ്‍വെന്‍ഷനില്‍ നിന്ന് മാറി സഞ്ചരിച്ചവര്‍ക്ക് ഒരു പണി കിട്ടിയതില്‍ ഉള്ള ഒരു ക്രൂവല്‍ സാറ്റിസ്ഫിക്കേഷന്‍ ആണ് പലര്‍ക്കും എന്ന് തോന്നി പോവുക ആണ്. എല്ലാ നിയമ ലംഘനവും കാണുമ്പോ ഉണ്ടാവാത്ത ഒരു പ്രത്യേക തരം നിയമ സ്‌നേഹം പലയിടത്തും കാണുമ്പോ പഴയ ഒരു കാര്യം ഓര്‍മ്മ വന്നതാണ്.

പണ്ട് ഞാന്‍ സ്‌കൂളില്‍ പഠിക്കുമ്പോ സൈലന്‍സര്‍ മോഡിഫൈ ചെയ്ത ബുള്ളറ്റ് കാണുമ്പോ പല അമ്മാവന്മാര്‍ക്കും ‘ഇവനെ പൊലീസില്‍ പിടിപ്പിക്കണം…’ എന്ന് തോന്നാറുണ്ടായിരുന്നു. ശബ്ദ മലിനീകരണം ആണ് കാരണം എന്നൊക്കെ അവര്‍ തള്ളാറുണ്ടായിരുന്നെങ്കിലും, യഥാര്‍ത്ഥ കാരണം ഈ ‘ചെത്തു’ പിള്ളേരെ ഒന്നു നിലയ്ക്കുന്നു നിര്‍ത്തണം എന്ന യൗവനം നഷ്ടപ്പെട്ടവരുടെ ചൊരുക്ക് ആയിരുന്നു.

ഇപ്പോഴത്തെ ഓരോ ട്രോള്‍ കണ്ടപ്പോ ആ അമ്മാവന്മാരെ ഓര്‍മ്മ വന്നു അത്രേ ഉള്ളു… ഈ ബുള്‍ ജെറ്റ് എന്താ എന്ന് എനിക്ക് അറീല്ല, ഈ ബുള്‍ ജെറ്റിന് പിന്തുണയുമായി കവര്‍ ഗായകന്‍ ഹരീഷ് ശിവരാമന്‍ എന്ന് ദയവായി ലേഖനം എഴുതരുത്. സ്വന്തമായി ഒരു കൗ ജെറ്റ് പോലും എനിക്ക് ഇല്ല.

Latest Stories

സ്വര്‍ണ വില വീണ്ടും കുതിച്ചുയരുന്നു; വര്‍ദ്ധനവ് അന്താരാഷ്ട്ര വിപണിയില്‍ വില ഉയര്‍ന്നതോടെ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ അതൃപ്തി അറിയിച്ച് കോടതി

അമിത വേഗതത്തിലെത്തിയ കാര്‍ ഇടിച്ച് 2 പേര്‍ക്ക് ദാരുണാന്ത്യം; മദ്യലഹരിയിൽ വാഹനമോടിച്ചയാൾ പിടിയിൽ

ഛത്തീസ്​ഗഡിൽ ഏറ്റുമുട്ടൽ; 10 മാവോയിസ്റ്റുകളെ വധിച്ചു, ആയുധങ്ങളും പിടികൂടി

'പെരുന്നാള്‍' വരുന്നു, നായകന്‍ വിനായകന്‍; ടോം ഇമ്മട്ടി ചിത്രത്തില്‍ പുതുമുഖങ്ങള്‍ക്കും അവസരം

ബയോപ്‌സി എടുത്തപ്പോള്‍ തകര്‍ന്നുപോയി, കാന്‍സര്‍ മൂന്നാംഘട്ടത്തില്‍..: ശിവാനി ഭായ്

BGT 2024: പണിക്ക് മറുപണി നൽകി ഇന്ത്യ, പെർത്തിൽ കണ്ടത് ബുംറയും പിള്ളേരും ഒരുക്കിയ കങ്കാരൂ വധം

സന്നിധാനത്ത് നിന്ന് പാമ്പുകളെയും കാട്ടുപന്നികളെയും പിടികൂടി; യാത്രയ്ക്കായി പരമ്പരാഗത പാതകള്‍ മാത്രം സ്വീകരിക്കാന്‍ നിര്‍ദ്ദേശം

നാഷണൽ അത്ലറ്റിക്സ് മീറ്റിന് മുടക്കാൻ 60 ലക്ഷമില്ല, അർജന്റീനക്ക് വേണ്ടി മുടക്കാൻ 100 കോടി

പാകിസ്ഥാൻ ക്രിക്കറ്ററുടെ മരണ വാർത്ത സ്ഥിതീകരിച്ച് ബോർഡ്, അനുശോചനം അറിയിച്ച് ആരാധകർ