മുസ്ലിമിന്റെ രാജ്യസ്‌നേഹവും ദളിതന്റെ അര്‍ഹതയും പെണ്ണിന്റെ സ്വഭാവഗുണവും ചോദ്യം ചെയ്യപ്പെടുന്നിടത്തോളം കാലം ഒരു പുരോഗമനവും സാദ്ധ്യമാവില്ല: ഹരീഷ് ശിവരാമകൃഷ്ണന്‍

ടി20 മത്സരത്തില്‍ പാകിസ്ഥാനോട് ഇന്ത്യ പരാജയപ്പെട്ടതിന് പിന്നാലെ ഇന്ത്യന്‍ പേസ് ബോളര്‍ മുഹമ്മദ് ഷമിക്ക് നേരെയുണ്ടായ സൈബര്‍ ആക്രമണത്തില്‍ പ്രതികരണവുമായി ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണന്‍. മുഹമ്മദ് ഷമിയുടെ സോഷ്യല്‍ മീഡിയയില്‍ വാരി വിതറപ്പെടുന്ന വര്‍ഗീയ വെറുപ്പ് കാണുമ്പോൾ മനം പിരട്ടുന്നു.

മുസ്ലിമിന്റെ രാജ്യസ്‌നേഹവും, ദളിതന്റെ അര്‍ഹതയും, പെണ്ണിന്റെ സ്വഭാവഗുണവും തുടര്‍ച്ചയായി ചോദ്യം ചെയ്യപ്പെടുന്നിടത്തോളം കാലം, ഒരു പുരോഗമനവും സാദ്ധ്യമാവില്ല എന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഇന്ത്യയ്‌ക്കെതിരെ ഒരു വിക്കറ്റ് പോലും നഷ്ടപ്പെടാതെയായിരുന്നു പാകിസ്ഥാന്റെ ജയം. മത്സരത്തില്‍ 3.5 ഓവര്‍ എറിഞ്ഞ ഷമി 43 റണ്‍സ് വിട്ടു കൊടുത്തിരുന്നു. കളിയിലെ പരാജയത്തിന് പിന്നാലെ ഷമിക്ക് നേരെ ഉണ്ടായ സൈബര്‍ ആക്രമണത്തില്‍ പ്രതികരണവും, അദ്ദേഹത്തിന് പിന്തുണയുമായി നിരവധിപേര്‍ രംഗത്തെത്തിയിരുന്നു.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു