നെയ്യാറ്റിന്‍കരയിലെ വിഎച്ച്പി റാലിയില്‍ പെണ്‍കുട്ടികള്‍ വാളുകളേന്തി പ്രകടനം നടത്തിയതില്‍ പ്രതികരണവുമായി ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണന്‍. കുട്ടികളുടെ കയ്യില്‍ വാള്‍ ആല്ല പുസ്തകമാണ് കൊടുക്കേണ്ടതെന്നും പകയും വിദ്വേഷവും പ്രതികാരത്തിനും പകരം സമാധാനവും സാഹോദര്യവുമാണ് പറഞ്ഞുകൊടുക്കേണ്ടതെന്നും ഹരീഷ് പറഞ്ഞു.
ഫെയ്‌സ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.’പിള്ളേരുടെ കയ്യില്‍ വാള്‍ അല്ല , പുസ്തകം വെച്ച് കൊടുക്കേടോ. പകയും, പ്രതികാരവും വിദ്വേഷവും അല്ല , സമാധാനം സാഹോദര്യം സഹിഷ്ണുത ഒക്കെ പറഞ്ഞു കൊടുക്കെടോ. മനുഷ്യനായി ജീവിക്കാന്‍ പറഞ്ഞു കൊടുക്കെടോ’ ഹരീഷ് ശിവരാമകൃഷ്ണന്റെ കുറിപ്പ്
കഴിഞ്ഞ ദിവസമായിരുന്നു നെയ്യാറ്റിന്‍കര കീഴാറൂറില്‍ ആയുധമേന്തി വിഎച്ച്പി വനിത വിഭാഗമായ ദുര്‍ഗാവാഹിനിയുടെ പഥസഞ്ചലനം. കീഴാറൂര്‍ സരസ്വതി വിദ്യാലയത്തില്‍ നടന്ന ദുര്‍ഗാവാഹിനി ആയുധ പരിശീലന ക്യാമ്പിന്റെ സമാപനത്തോടനുബന്ധിച്ചാണ് വാളേന്തി പ്രകടനം നടത്തിയത്. പ്രകടനത്തിനെതിരെ എസ്ഡിപിഐ കാട്ടാക്കട ഡിവൈഎസ്പിക്ക് പരാതി നല്‍കി.
Read more
പ്രകടനത്തിനെതിരെ പോപ്പുലര്‍ ഫ്രണ്ട് കണ്ടള ഏരിയ പ്രസിഡന്റ് നവാസ് കാട്ടാക്കട ഡിവൈഎസ്പിക്ക് പരാതി നല്‍കിയെങ്കിലും പൊലീസ് ഇതുവരെ നടപടിയെടുത്തിട്ടില്ല. സ്ത്രീകള്‍ക്കിടയില്‍ ആയുധപരിശീലനം നടത്തുന്ന ഭീകരവാദ സംഘടനയായ ദുര്‍ഗ്ഗാവാഹിനിയുടെയും ആര്‍എസ്എസിന്റെയും നേതൃത്വങ്ങള്‍ക്കെതിരെ നിയമ നടപടി എടുക്കണമെന്ന് പരാതിയില്‍പറയുന്നു.