പിള്ളേരുടെ കൈയില്‍ വാള്‍ അല്ല , പുസ്തകം വെച്ച് കൊടുക്കേടോ; ദുര്‍ഗാവാഹിനി റാലിയ്‌ക്ക് എതിരെ ഹരീഷ് ശിവരാമകൃഷ്ണന്‍

നെയ്യാറ്റിന്‍കരയിലെ വിഎച്ച്പി റാലിയില്‍ പെണ്‍കുട്ടികള്‍ വാളുകളേന്തി പ്രകടനം നടത്തിയതില്‍ പ്രതികരണവുമായി ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണന്‍. കുട്ടികളുടെ കയ്യില്‍ വാള്‍ ആല്ല പുസ്തകമാണ് കൊടുക്കേണ്ടതെന്നും പകയും വിദ്വേഷവും പ്രതികാരത്തിനും പകരം സമാധാനവും സാഹോദര്യവുമാണ് പറഞ്ഞുകൊടുക്കേണ്ടതെന്നും ഹരീഷ് പറഞ്ഞു.

ഫെയ്‌സ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.’പിള്ളേരുടെ കയ്യില്‍ വാള്‍ അല്ല , പുസ്തകം വെച്ച് കൊടുക്കേടോ. പകയും, പ്രതികാരവും വിദ്വേഷവും അല്ല , സമാധാനം സാഹോദര്യം സഹിഷ്ണുത ഒക്കെ പറഞ്ഞു കൊടുക്കെടോ. മനുഷ്യനായി ജീവിക്കാന്‍ പറഞ്ഞു കൊടുക്കെടോ’ ഹരീഷ് ശിവരാമകൃഷ്ണന്റെ കുറിപ്പ്

കഴിഞ്ഞ ദിവസമായിരുന്നു നെയ്യാറ്റിന്‍കര കീഴാറൂറില്‍ ആയുധമേന്തി വിഎച്ച്പി വനിത വിഭാഗമായ ദുര്‍ഗാവാഹിനിയുടെ പഥസഞ്ചലനം. കീഴാറൂര്‍ സരസ്വതി വിദ്യാലയത്തില്‍ നടന്ന ദുര്‍ഗാവാഹിനി ആയുധ പരിശീലന ക്യാമ്പിന്റെ സമാപനത്തോടനുബന്ധിച്ചാണ് വാളേന്തി പ്രകടനം നടത്തിയത്. പ്രകടനത്തിനെതിരെ എസ്ഡിപിഐ കാട്ടാക്കട ഡിവൈഎസ്പിക്ക് പരാതി നല്‍കി.

പ്രകടനത്തിനെതിരെ പോപ്പുലര്‍ ഫ്രണ്ട് കണ്ടള ഏരിയ പ്രസിഡന്റ് നവാസ് കാട്ടാക്കട ഡിവൈഎസ്പിക്ക് പരാതി നല്‍കിയെങ്കിലും പൊലീസ് ഇതുവരെ നടപടിയെടുത്തിട്ടില്ല. സ്ത്രീകള്‍ക്കിടയില്‍ ആയുധപരിശീലനം നടത്തുന്ന ഭീകരവാദ സംഘടനയായ ദുര്‍ഗ്ഗാവാഹിനിയുടെയും ആര്‍എസ്എസിന്റെയും നേതൃത്വങ്ങള്‍ക്കെതിരെ നിയമ നടപടി എടുക്കണമെന്ന് പരാതിയില്‍പറയുന്നു.

Latest Stories

എന്തൊക്കെയാ ഈ മെഗാ താരലേലത്തിൽ നടക്കുന്നേ; വമ്പൻ നേട്ടങ്ങളുമായി താരങ്ങളും ടീമുകളും

ചെങ്ങന്നൂരില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ താത്പര്യമില്ലായിരുന്നു; സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വിമര്‍ശനവുമായി പിഎസ് ശ്രീധരന്‍ പിള്ള

സഞ്ജു പറഞ്ഞു, ഒരിക്കൽ കൂടി ടീമിൽ ആ താരത്തെ വേണമെന്ന്, ഞങ്ങൾ അത് സാധിച്ചു കൊടുത്തു; രാജസ്ഥാൻ റോയൽസ് വേറെ ലെവൽ

പാണക്കാട് തങ്ങള്‍ക്കെതിരെ നടത്തിയത് രാഷ്ട്രീയ വിമര്‍ശനമെന്ന് മുഖ്യമന്ത്രി

എല്ലാം വന്ന് കയറി വന്നവൻ്റെ ഐശ്വര്യം, ലേലത്തിൽ കസറി പഞ്ചാബ് ; പോണ്ടിംഗിൻ്റെ ബുദ്ധിയിൽ റാഞ്ചിയത് മിടുക്കന്മാര

"എംബാപ്പയ്ക്ക് ഇപ്പോൾ മോശമായ സമയമാണ്, പക്ഷെ അവൻ തിരിച്ച് വരും; പിന്തുണയുമായി റയൽ മാഡ്രിഡ് പരിശീലകൻ

ബ്രേക്ക് കഴിഞ്ഞ് ചെന്നൈ വക ബിരിയാണി, ആരാധകർക്ക് ആവേശം നൽകി നടത്തിയത് തകർപ്പൻ നീക്കങ്ങൾ

ഞങ്ങൾക്ക് കളിക്കാരെ വേണ്ട, ട്രോഫി ലേലത്തിൽ തന്നാൽ മതി; ആർസിബി മാനേജ്‌മന്റ് എന്താണ് കാണിക്കുന്നതെന്ന് ആരാധകർ

ഷാഹി ജുമാ മസ്ജിദ് സര്‍വേ; സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത് മൂന്ന് പേര്‍

ആ ഇന്ത്യൻ താരത്തെ ആർക്കും വേണ്ട; ബോർഡർ ഗവാസ്കർ ട്രോഫിയിൽ തകർപ്പൻ പ്രകടനം നടത്തിയിട്ടും ഒഴിവാക്കി; ഐപിഎൽ മെഗാ താരലേലത്തിൽ നടക്കുന്നത് നാടകീയ രംഗങ്ങൾ