പല രാജ്യങ്ങളില്‍ നിന്നും വിഷുവിന് ചെല്ലാന്‍ പറഞ്ഞ് വിളിച്ചിട്ടുണ്ട്; വൈറല്‍ കഥാപാത്രത്തെ കുറിച്ച് ഹരിശ്രീ അശോകന്‍

ഹാസ്യ രംഗങ്ങളിലൂടെ മലയാളി പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചിട്ടുള്ള താരമാണ് ഹരിശ്രീ അശോകന്‍. കേരളത്തിനകത്തും വിദേശത്തുമായി ഒരുപാട് പ്രോഗ്രാമുകള്‍ ചെയ്തിട്ടുണ്ടെങ്കിലും പലരും വിഷുവിന് എത്താന്‍ പറഞ്ഞ് തന്നെ വിളിച്ചിട്ടുണ്ട് എന്നാണ് ഹരിശ്രീ അശോകന്‍ ഇപ്പോള്‍ പറയുന്നത്.

ലാല്‍ ജോസ് ചിത്രം ‘മീശമാധവനി’ല്‍ വേഷമിട്ടതിന് ശേഷം കേരളത്തിനകത്തും പുറത്തും മറ്റു രാജ്യങ്ങളില്‍ നിന്നും വിഷുവിന് ചെല്ലാന്‍ പറഞ്ഞ് വിളിച്ചിട്ടുണ്ട് എന്നാണ് താരം ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്. ആ ഒറ്റ വേഷം കൊണ്ട് പല രാജ്യങ്ങള്‍ കാണാന്‍ പറ്റി.

വിഷുവിന് പല പ്രോഗ്രാമുകള്‍ക്ക് പല രാജ്യങ്ങളില്‍ പോകാന്‍ പറ്റിയിട്ടുണ്ട്. ഇന്ത്യയില്‍ തന്നെ പലയിടങ്ങളിലും പോയി. ഇപ്പോഴും പല സ്ഥലങ്ങളിലും ചെല്ലുമ്പോള്‍ ആ രംഗം കട്ട് ചെയ്ത് വലിയ സ്‌ക്രീനില്‍ കാണിക്കാറുണ്ട്. ഒരു മേക്ക് ഓവര്‍ എന്നത് കലാകാരനെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്.

ഈ താടിയും മീശയും വെച്ചിട്ട് തന്നെയാണ് ഭിക്ഷക്കാരന്‍ മുതല്‍ കോളേജ് കുമാരന്‍ വരെ ആയത്. വേറെ പടങ്ങളില്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോഴാണ് കൂടുതല്‍ പടങ്ങളില്‍ നിന്ന് അവസരം വന്നത്. അങ്ങനെ താടി വടിക്കാന്‍ പറ്റാത്ത അവസ്ഥ വരികയായിരുന്നു.

പെണ്‍വേഷം കെട്ടിയപ്പോള്‍ വരെ താടിയുണ്ടായിരുന്നു. താടിവെച്ച് ഇത്രയും വേഷങ്ങള്‍ ചെയ്തിട്ട് ആളുകള്‍ ഇഷ്ടപ്പെടുന്നു എന്നു പറഞ്ഞാല്‍ അത് തന്റെ ഭാഗ്യം തന്നെയാണ് എന്നാണ് ഹരിശ്രീ അശോകന്‍ ഒരു അഭിമുഖത്തില്‍ പറയുന്നത്. 2002ല്‍ ആണ് മീശമാധവന്‍ പുറത്തിറങ്ങുന്നത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം