'ഒന്നിനും പരാതി പറയാത്ത നടന്‍, കൊച്ചുപ്രേമനെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് ഹരിശ്രീ അശോകന്‍

അന്തരിച്ച നടന്‍ കൊച്ചുപ്രേമനെ അനുസ്മരിച്ച് ഹരിശ്രീ അശോകന്‍. കൊച്ചു പ്രേമന്‍ ഒരു ഹാസ്യനടന്‍ മാത്രമല്ല. അദ്ദേഹം  ഒന്നിനേക്കുറിച്ചും പരാതി പറഞ്ഞിരുന്നില്ലെന്നും ഹരിശ്രീ അശോകന്‍ ഒരു മാധ്യമവുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.

കലയോടുള്ള സ്‌നേഹം തന്നെയാണ് ഏറ്റവും കൂടുതല്‍ ഉണ്ടായിരുന്നത്. ഒരുപാട് വേഷങ്ങള്‍ ചെയ്യണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. തിളക്കത്തില്‍ അദ്ദേഹം ചെയ്ത വേഷം ഞാന്‍ ആയിരുന്നു ചെയ്യേണ്ടിയിരുന്നത്. ശരിക്കും എനിക്ക് ആ പടത്തില്‍ അഭിനയിക്കാന്‍ പറ്റില്ലായിരുന്നു. അന്ന് വേറൊരു വേഷമുണ്ട് അത് ചെയ്യാമോ എന്ന ചോദിച്ചു. അങ്ങനെയാണ് വെളിച്ചപ്പാടിന്റ വേഷമുണ്ട് എന്ന് പറഞ്ഞു. വെളിച്ചപ്പാട് ഞാന്‍ ചെയ്യില്ല, എന്ന് പറഞ്ഞപ്പോള്‍ കൊച്ചു പ്രേമന്‍ ചേട്ടനെ വിളിക്കുകയായിരുന്നു.-

സിനിമയില്‍ അഭിനയിക്കാന്‍ വന്നാലും ലൊക്കേഷനില്‍ വന്നാലും ഷൂട്ടില്ലാത്ത സമയത്തും ഞങ്ങള്‍ സംസാരിക്കാറുണ്ടായിരുന്നു. ഞാന്‍ പ്രേമാ എന്നാണ് വിളിക്കുന്നത്. ഡാ പ്രേമ എന്ന് വിളിക്കും. അത് അദ്ദേഹത്തിന് വലിയ ഇഷ്ടമാണ്. ഞങ്ങള്‍ അത്ര കമ്പനിയായിരുന്നു.

പ്രേമേട്ടനെ സംബന്ധിച്ച് അദ്ദേഹത്തിന് മേലെ മാറി ചിന്തിക്കാന്‍ ആ കാറ്റഗറിയില്‍ വേറെ നടന്മാരാരുമില്ല. ശബ്ദത്തിലും ശരീര ഭാഷയിലും ഡയലോഗ് ഡെലിവറിയിലും മലയാള സിനിമയ്ക്ക് ഒരു സ്വത്തായിരുന്നു ഹരിശ്രീ അശോകന്‍ പറഞ്ഞു.

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ