പണ്ടത്തെ കോമഡികള്‍ ഇന്നില്ല, ഒരു സംവിധായകന്‍ അശ്ലീല കോമഡി പറയാനാണ് പറഞ്ഞത്..: ഹരിശ്രീ അശോകന്‍

താന്‍ സജീവമായിരുന്ന കാലത്തെ പോലെയല്ല ഇന്നത്തെ സിനിമയിലെ കോമഡികള്‍ എന്ന് ഹരിശ്രീ അശോകന്‍. തനിക്ക് വന്ന സിനിമകള്‍ ഇഷ്ടമാവാത്തത് കൊണ്ടാണ് ഒഴിവാക്കി വിട്ടത്. തന്നോട് ഒരു സംവിധായകന്‍ അശ്ശീല കോമഡി പറയാന്‍ പറഞ്ഞിരുന്നു എന്നാണ് ഹരിശ്രീ അശോകന്‍ പറയുന്നത്.

പണ്ട് താന്‍ സജീവമായ കാലത്തെ പോലെ അല്ല ഇന്നത്തെ സിനിമകള്‍. മൂന്ന് സിനിമകളുടെ കഥ തന്നോട് പറഞ്ഞു. പക്ഷേ തനിക്ക് ഇഷ്ടമായില്ല. ഒരു സിനിമ എന്ന നിലയില്‍ അതിലെ കഥാപാത്രങ്ങളും കഥയും ഇഷ്ടപ്പെട്ടില്ല. കോമഡി തനിക്ക് അത്രയും ഇഷ്ടമുള്ളതാണ്.

സീരിയസ് വേഷങ്ങള്‍ ഇപ്പോള്‍ ചെയ്യുന്നുണ്ടെന്ന് വച്ച് കോമഡി ചെയ്യാതിരിക്കില്ല. നല്ല കോമഡികള്‍ വന്നാല്‍ ചെയ്യും. തനിക്ക് വന്ന കഥകള്‍ ഇഷ്ടമാവാത്തത് കൊണ്ടാണ് ഒഴിവാക്കിയത്. കോമഡിയില്‍ നിന്നും മനപൂര്‍വ്വം മാറിയതല്ല. പണ്ട് ഞാന്‍ ഓടി നടന്ന് സിനിമകള്‍ ചെയ്യാറുണ്ടായിരുന്നു. ഇന്ന് അങ്ങനെ ചെയ്യുന്നില്ല.

ഒരു ദിവസം മൂന്ന് സിനിമയിലൊക്കെ മുമ്പ് അഭിനയിച്ചിട്ടുണ്ട്. ഇന്ന് അതിന് പറ്റുന്നില്ല. അടുത്ത കാലത്തായി കുറച്ചെങ്കിലും കോമഡിയുള്ള കഥാപാത്രത്തെ ഞാന്‍ ചെയ്തത് ‘പ്രിയന്‍ ഓട്ടത്തിലാണ്’ എന്ന സിനിമയില്‍ ആണ്. പണ്ടത്തെ ബഹളന്‍ കോമഡികള്‍ ഇന്നില്ല. സിമ്പിളായ കോമഡികളാണ് ഉള്ളത്.

വളരെ നാച്ചുറലായിട്ടാണ് ഇന്നത്തെ കോമഡികള്‍ ഉള്ളത്. കാലഘട്ടത്തിന് അനുസരിച്ച് ഇന്നത്തെ കോമഡികളില്‍ മാറ്റമുണ്ട്. ഒരിക്കല്‍ തന്നോട് ഒരു സംവിധായകന്‍ അശ്ലീല കോമഡി പറയാന്‍ പറഞ്ഞിരുന്നു. അത് വേണോ ഒഴിവാക്കിക്കൂടെയെന്ന് താന്‍ ചോദിച്ചു. അതിന്റെ ഫലമായി അത് മാറ്റി എന്നാണ് ഹരിശ്രീ അശോകന്‍ പറയുന്നത്.

Latest Stories

ഞങ്ങള്‍ വീട്ടിലുണ്ടെന്ന് ആരോടും പറയില്ല, ഫോണും ഓഫ് ചെയ്ത് വയ്ക്കും.. കാരണമുണ്ട്: നസ്രിയ

പാലക്കാട് ഉപതിരഞ്ഞെടുപ്പ്; ലീഡ് തിരിച്ച് പിടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

എരിതീയില്‍ എണ്ണ ഒഴിക്കാന്‍ തീരെ താല്‍പര്യമില്ല.. അഭിമുഖം എടുക്കാനെന്ന് പറഞ്ഞ് വിളിക്കുന്നവരുടെ ഉദ്ദേശം അറിയാം: മോഹിനി ഡേ

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം