കുറച്ചു നേരത്തേക്ക് ശബ്ദിക്കാന്‍ പറ്റിയില്ല, വല്ലാത്ത ഒരവസ്ഥയില്‍ ആയിപ്പോയി; സീതയെ കുറിച്ച് ബിന്ദു പണിക്കര്‍

റോഷാക്കിലെ സീതയായുള്ള ബിന്ദു പണിക്കരുടെ അഭിനയം മലയാള സിനിമാപ്രേക്ഷകരെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്. ഇപ്പോഴിതാ സിനിമയിലെ തന്റെ അഭിനയം കണ്ട് താന്‍ തന്നെ സ്വയം ഞെട്ടിയെന്ന് പറഞ്ഞിരിക്കുകയാണ് ബിന്ദു പണിക്കര്‍ . മനോരമ ഓണ്‍ലൈന് നല്‍കിയ ആഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. കൂടെ അഭിനയിച്ചവരെ കുറിച്ചും, അവരുടെ അഭിനയത്തെ കുറിച്ചും ബിന്ദു മികച്ച അഭിപ്രായമാണ് പറയുന്നത്.

‘ജഗദീഷേട്ടനെപ്പറ്റി പറയാതിരിക്കാന്‍ പറ്റില്ല. സിനിമ കണ്ടു വന്നിട്ട് എനിക്ക് നെഞ്ചിനൊരു വിങ്ങലാണ്. ഞാന്‍ ചെയ്ത കഥാപാത്രത്തെ കണ്ടിട്ട് എനിക്ക് തന്നെ പേടിയായി. സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴും ആ കഥാപാത്രം എന്നെ വല്ലാതെ പിന്തുടരുന്നുണ്ടാരുന്നു.

സീത എങ്ങനെയുള്ള കഥാപാത്രമാണെന്ന് എനിക്കറിയാം, പക്ഷേ സിനിമ കണ്ടപ്പോള്‍, ഞാന്‍ മനസ്സിലാക്കിയതില്‍ നിന്ന് എത്ര വ്യത്യസ്തമായിട്ടാണ് നിസ്സാം സീതയെ അവതരിപ്പിക്കുന്നതെന്ന് മനസ്സിലായി. നിങ്ങള്‍ക്ക് സീതയില്‍ ബിന്ദു പണിക്കരെ കാണാന്‍ കഴിയില്ല, ഞാന്‍ സീതയായി മാറുകയായിരുന്നു. സിനിമ കണ്ടു കഴിഞ്ഞു കുറച്ചു നേരത്തേക്ക് ശബ്ദിക്കാന്‍ പറ്റിയില്ല. വല്ലാത്ത ഒരവസ്ഥയില്‍ ആയിപ്പോയി. ഇങ്ങനെയുള്ള മനുഷ്യരുണ്ടോ?’, ബിന്ദു പണിക്കര്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

കഥ, തിരക്കഥ, സംവിധാനം - എംടി; വള്ളുവനാടിനെയും കണ്ണാന്തളി പൂക്കളെയും പ്രണയിച്ച എഴുത്തുകാരന്‍

മലയാളത്തിന്റെ എം.ടിക്ക് വിട

'എന്തുകൊണ്ട് ദീപാവലിക്ക് രാമൻ്റെ വേഷം ധരിച്ചില്ല?' സൊമാറ്റോ ഡെലിവറി ബോയുടെ സാന്താക്ലോസ് വസ്ത്രം നീക്കം ചെയ്ത് 'ഹിന്ദു ജാഗരൺ മഞ്ച്'

വർക്കലയിൽ വയോധികനെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനെ തുടർന്ന് 12 വർഷത്തിലേറെയായി ജോലി ചെയ്തിരുന്ന സ്ഥാപനം കത്തിച്ച് ആത്മഹത്യ ചെയ്തു

'ട്വിറ്ററിന്' ശേഷം വിക്കിപീഡിയക്ക് വിലയിട്ട് എലോൺ മസ്‌ക്; പേരുമാറ്റാൻ 1 മില്യൺ ഡോളർ നിർദ്ദേശം

പിഎച്ച്ഡി വിദ്യാർത്ഥിനിയിൽ നിന്ന് ഓൺലി ഫാൻസ്‌ മോഡലിലേക്ക്; ഇതിനകം യുവതി സമ്പാദിച്ചത് $1 മില്യണിലധികം

ഡൽഹിയിൽ പാർലമെൻ്റ് മന്ദിരത്തിന് സമീപം തീകൊളുത്തിയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പുനഃസംഘടന വേഗത്തിലാക്കാന്‍ കോണ്‍ഗ്രസ്; മഹാരാഷ്ട്ര- ഹരിയാന തോല്‍വികള്‍ പഠിക്കാന്‍ കമ്മീഷന്‍?, കര്‍ണാടകയില്‍ നാളെ പ്രവര്‍ത്തക സമിതി

ഐസിസി ടെസ്റ്റ് ബൗളർ റാങ്കിംഗ്: ഇന്ത്യൻ ബൗളർമാരിൽ എക്കാലത്തെയും ഉയർന്ന റെക്കോർഡ് സ്വന്തമാക്കി ജസ്പ്രീത് ബുംറ