അയാള്‍ക്ക് നല്ല ടെന്‍ഷനുണ്ടായിരുന്നു; ബിജുമേനോനെ ആദ്യമായി കണ്ട അനുഭവം പങ്കുവെച്ച് പി.എഫ് മാത്യൂസ്

ബിജു മേനോന്റെ അരങ്ങേറ്റത്തെക്കുറിച്ച് തിരക്കഥാകൃത്ത് പി എഫ് മാത്യൂസ്. തന്റെ ‘മിഖായേലിന്റെ സന്തതികള്‍’ എന്ന പരമ്പരയില്‍ അഭിനയിക്കാന്‍ എത്തിയപ്പോഴാണ് ബിജു മേനോനെ ആദ്യമായി കാണുന്നതെന്നും അദ്ദേഹം പങ്കുവെച്ച ഓര്‍മ്മക്കുറിപ്പില്‍ പറയുന്നു.

1993ലെ തന്റെ മറ്റൊരു സിനിമയായ ‘പുത്രന്‍’ ചെയ്യുമ്പോഴും ചിത്രത്തില്‍ നായകനാക്കാന്‍ ബിജു മേനോനെയല്ലാതെ മറ്റൊരാളെ ആലോചിക്കേണ്ടി വന്നില്ലെന്നും അദ്ദേഹം ഓര്‍ക്കുന്നു. സിനിമയുടെ രചന വേളയിലെടുത്ത ജോര്‍ജ് സോജന്‍, രാജേഷ് നാരായണന്‍, ബിജു മേനോന്‍ എന്നിവര്‍ക്കൊപ്പമുള്ള ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

പി എഫ് മാത്യൂസിന്റെ കുറിപ്പ്’

1993. ജൂഡും ഞാനും മിഖായേലിന്റെ സന്തതികള്‍ എന്ന ദൂരദര്‍ശന്‍ പരമ്പരയുടെ ആലോചനയിലാണ്. ബിജു മേനോന്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴാണ് ആദ്യമായി അഭിനയിക്കാനെത്തുന്നത്. നല്ല ടെന്‍ഷനുണ്ടയാള്‍ക്ക്. തമാശകള്‍ കൊണ്ട് അന്തരീക്ഷത്തെ തണുപ്പിച്ചിരുന്ന ജോര്‍ജ് സോജനും ഞങ്ങള്‍ക്കൊപ്പമുണ്ട്. ഞാനെഴുതിയ മൂന്നോ നാലോ സംഭാഷണ ശകലങ്ങളാണ് ബിജുവിന് പരീക്ഷയായി കൊടുത്തത്. ആ കൂടിക്കാഴ്ച ശുഭപര്യവസായിയായി. പുതുമുഖ നടന്‍ ബിജുമേനോന്‍ ഞങ്ങളുടെ പ്രിയപ്പെട്ട കഥാപാത്രം അലോഷിയായി.

അതേ വര്‍ഷം തന്നെ പുത്രന്‍ എന്ന സിനിമ ചെയ്യുമ്പോഴും ബിജു മേനോനെത്തന്നെ നായകനാക്കാന്‍ ഞങ്ങള്‍ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല . പുത്രന്‍ എഴുതിക്കൊണ്ടിരിക്കുന്ന സമയത്ത് ജൂഡിന്റെ വീട്ടില്‍ വച്ചെടുത്ത ഈ ചിത്രം എഴുത്തുകാരനായ രാജേഷ് നാരായണന്റെ ആല്‍ബത്തില്‍ നിന്ന് ഇന്നാണു കിട്ടിയത്. ചിത്രത്തില്‍ ജോര്‍ജ് സോജന്‍, രാജേഷ് നാരായണന്‍ പിന്നെ ഞാനും. പൊട്ടിച്ചിരികള്‍ക്കിടയില്‍ മാത്രം കണ്ടിട്ടുള്ള സോജന്‍ എന്നേക്കുമായി യാത്ര പറഞ്ഞു പോയി എന്ന സങ്കടം മാത്രം’.

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ