ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ശുദ്ധനായ വ്യക്തി അദ്ദേഹമാണ്; ഈ വിനയം വെറുമൊരു മൂടുപടം അല്ല : തമന്ന

എല്ലാകാലത്തും പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമാണ് തെന്നിന്ത്യൻ സൂപ്പർ താരം തമന്ന ഭാട്ടിയ. ഹിന്ദി ചിത്രങ്ങളിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച തമന്ന തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, മലയാളം തുടങ്ങീ ഇന്ത്യയിലെ പ്രധാനപ്പെട്ട സിനിമ ഇൻഡസ്ട്രികളിൽ എല്ലാം തന്നെ മികച്ച പ്രകടനം കാഴ്ചവെക്കുന്നു.

ഇപ്പോഴിതാ സൂപ്പർസ്റ്റാർ രജനികാന്തിനൊപ്പം ജോലി ചെയ്തതിനെ കുറിച്ച താരം പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. ‘രജനി സാറിനെ സംബന്ധിച്ചിടത്തോളം ഏറ്റവും ആകർഷകമായ കാര്യം, നിങ്ങൾ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ശുദ്ധനായ വ്യക്തിയായിരിക്കും അദ്ദേഹം എന്നതാണ്. അദ്ദേഹത്തിൻ്റെ ഈ പ്രായത്തിൽ അദ്ദേഹം ചെയ്ത സിനിമകളുടെ എണ്ണത്തിലും ആരാധകരുടെ എണ്ണത്തിലും മുന്നിൽ നിന്നിട്ടും അദ്ദേഹം ഇപ്പോഴും വളരെ വിനയാന്വിതനായി തുടരുന്നു.

ഈ വിനയം വെറുമൊരു മൂടുപടം അല്ല എന്നും രജനികാന്തിൻ്റെ വ്യക്തിത്വത്തിൻ്റെ യഥാർത്ഥ പാളിയാണെന്നും തമ്മന പറഞ്ഞു. ഉദാഹരണത്തിന് ഞങ്ങൾ ജയിലറിലെ കാവാല ഗാനത്തിൻ്റെ ഷൂട്ടിംഗ് നടന്ന സമയം നോക്കാം.

അദ്ദേഹത്തിന്റെ ചുവടുവയ്പ്പുകൾ പൂർത്തിയാക്കിയ ശേഷം, പിന്നിൽ നൃത്തം ചെയ്തവർ ഉടനടി അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കുകയും വിസിൽ അടിക്കുകയും ചെയ്തു. എന്നാൽ ഇത് കേട്ട ഉടൻ അദ്ദേഹം തിരിഞ്ഞു നിന്ന് അവരുടെ സന്തോഷത്തെ അംഗീകരിക്കുകയും അവർക്ക് വില കൊടുക്കുകയും ചെയ്തു’ എന്നും താരം പറഞ്ഞു.

Latest Stories

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം