അദ്ദേഹം എന്റെ മുഖത്തുനോക്കി പണം ഇല്ലെന്ന് പറഞ്ഞു; പിതാവ് മരിച്ച സമയത്ത് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് കുഞ്ചാക്കോ ബോബന്‍

സിനിമയിലെത്തുന്നതിന് മുന്‍പ് തനിക്ക് അനുഭവിക്കേണ്ടി വന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് തുറന്ന് പറഞ്ഞ് കുഞ്ചാക്കോ ബോബന്‍. നടന്റെ പഴയ അഭിമുഖത്തിലെ ചില ഭാഗങ്ങളാണ് ഇപ്പോള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. സിനിമയില്‍ സജീവമല്ലാത്ത കാലത്ത് സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടിയിട്ടുണ്ടെന്നും അന്ന് ആരും സഹായിച്ചില്ലെന്നുമാണ് അഭിമുഖത്തില്‍ കുഞ്ചാക്കോ ബോബന്‍ പറയുന്നുത്.

സിനിമ നിര്‍മാതാവായ പിതാവ് സിനിമയൊന്നും ഇല്ലാതിരുന്ന സമയത്ത് ചില ബിസിനസ് നടത്തിയിരുന്നു. എന്നാല്‍ അതൊന്നും പ്രതീക്ഷിച്ച വിജയം കണ്ടില്ല. പിന്നീട് അപ്പന്റെ സുഹൃത്തിന് പണം കടം കൊടുക്കാന്‍ വേണ്ടി അമ്മയുടെ സ്വര്‍ണം പണയം വെക്കുകയും അവയെല്ലാം നഷ്ടമാകുകയും ചെയ്തു. അപ്പോഴും അപ്പന്‍ സുഹൃത്തിനെ ബുദ്ധിമുട്ടിച്ചില്ല.

മാനുഷികമായി അതൊരു പ്ലസ് പോയിന്റാണ്. അപ്പനില്‍ നിന്ന് അങ്ങനെയൊരു സ്വഭാവം തനിക്കും കിട്ടിയിട്ടുണ്ടെന്നും കുഞ്ചാക്കോ ബോബന്‍ പറയുന്നു. അപ്പന്‍ മരിച്ച സമയത്ത് താന്‍ സിനിമയില്‍ സജീവമായിരുന്നില്ല. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടിയിരുന്നു. അപ്പന്റെ മരണവാര്‍ത്ത പത്രത്തില്‍ കൊടുക്കാന്‍ പോലും പണമില്ലാതിരുന്ന സമയത്ത് മലയാളത്തിലെ ഒരു പ്രമുഖ വ്യക്തിയോട് താന്‍ അന്ന് പണം കടം ചോദിച്ചു.

അദ്ദേഹം ഇല്ലെന്ന് പറഞ്ഞ് തന്നെ തിരിച്ച് വിടുകയാണ് ചെയ്തത്. വളരെ ചെറിയൊരു തുകയായിരുന്നു അത്. പിന്നീട് വര്‍ഷങ്ങള്‍ കഴിഞ്ഞ് താന്‍ റിയല്‍ എസ്റ്റേറ്റില്‍ സജീവമായ കാലത്ത് അതേ വ്യക്തി തന്നെ തന്റെ അടുത്തുവന്ന് പണം കടം ചോദിച്ചു. അന്ന് അദ്ദേഹം വന്ന് ചോദിച്ചത് വലിയ തുകയായിരുന്നു. താന്‍ അത് കൊടുക്കുകയും ചെയ്തു. നമ്മുക്ക് സഹായം ചെയ്യാതിരുന്ന പലര്‍ക്കും തിരിച്ച് കൊടുത്താണ് പലരോടും താന്‍ റിവഞ്ച് ചെയ്തിരുന്നതെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

Latest Stories

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളുടെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

എന്റെ മകനും ഞാനും ഒരുമിച്ച് ഒരു ദിവസം കളിക്കളത്തിൽ ഇറങ്ങും": ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ