ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വിടുന്നതില്‍ താരസംഘടനയായ ‘അമ്മ’യ്ക്ക് പ്രത്യേക അഭിപ്രായമില്ലെന്ന് സംഘടനയുടെ ജനറല്‍ സെക്രട്ടറിയായ സിദ്ദിഖ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് അമ്മ സംഘടനയുമായി ബന്ധപ്പെട്ട കാര്യമല്ലെന്നും പരാതിക്കാര്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ ന്യായമുള്ളതാണെങ്കില്‍ പരിഹരിക്കപ്പെടണമെന്നും സിദ്ദിഖ് പറഞ്ഞു.
കൊച്ചിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് സിദ്ദിഖ് സംസാരിച്ചത്. കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ എന്താണ് ഉള്ളതെന്ന് സംഘടന അന്വേഷിച്ചിട്ടില്ല എന്നും സിദ്ദിഖ് വ്യക്തമാക്കി. അതേസമയം ദിലീപ് അമ്മയുടെ മെമ്പര്‍ അല്ല എന്നും അമ്മ നടത്തുന്ന പരിപാടിയില്‍ ദിലീപ് പങ്കെടുക്കില്ലെന്നും സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു.
വയനാട് ദുരിതബാധിതരെ സഹായിക്കാനായി അമ്മ ഓഗസ്റ്റ് 20ന് അമ്മയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ചേര്‍ന്ന് മെഗാ ഷോ നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. ലഭിക്കുന്നതിന്റെ ഒരു വിഹിതം ദുരിതബാധിതര്‍ക്ക് നല്‍കാന്‍ ഇന്ന് ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.
മോഹന്‍ലാലിനെ അധിക്ഷേപിച്ച സംഭവത്തില്‍ യൂട്യൂബര്‍ ചെകുത്താന്‍ എന്ന അജു അലക്സിനെ അറസ്റ്റ് ചെയ്ത കാര്യവും സിദ്ദിഖ് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിച്ചു. വയനാട് ദുരന്ത മേഖല സന്ദര്‍ശിച്ചതിന് നടനും ലെഫ്റ്റനന്റ് കേണലുമായ മോഹന്‍ലാലിനെ അധിക്ഷേപിച്ച സംഭവത്തില്‍ യൂട്യൂബര്‍ അജു അലക്സിനെ അറസ്റ്റ് ചെയ്തു.
ആര്‍ക്കും ആരെയും അധിക്ഷേപിക്കാമെന്ന രീതി ശരിയല്ല. മോഹന്‍ലാല്‍ വയനാട് സന്ദര്‍ശിച്ചത് പുണ്യ പ്രവൃത്തിയാണ്. വ്യക്തി താത്പര്യത്തിന്റെ അടിസ്ഥാനത്തിലായിരുന്നില്ല അദ്ദേഹത്തിന്റെ സന്ദര്‍ശനം എന്നാണ് സിദ്ദിഖ് പറഞ്ഞത്.