രാത്രി ആരോ കഴുത്ത് പിടിച്ച് ഞെക്കും, ശ്വാസം കിട്ടില്ല; പ്രേതാനുഭവം പങ്കുവെച്ച് ഹേമ മാലിനി

തനിക്കുണ്ടായൊരു പ്രേതാനുഭവം തുറന്നുപറഞ്ഞിരിക്കുകയാണ് നടി ഹേമ മാലിനി. 1960 കളില്‍. അന്ന് ഹേമ മാലിനി താമസിച്ചിരുന്നത് ബാന്ദ്രയിലായിരുന്നു. പിന്നീട് താരം തന്റെ താമസം ജൂഹുവിലേക്ക് മാറ്റുകയായിരുന്നു. അവിടെ വച്ചായിരുന്നു താരത്തിന് പ്രേതാനുഭവമുണ്ടായത്. ഇതേക്കുറിച്ച് 2018 ല്‍ നല്‍കിയൊരു അഭിമുഖത്തിലാണ് ഹേമ മാലിനി പറയുന്നതിങ്ങനെ

എല്ലാ രാത്രിയും ആരോ എന്റെ കഴുത്ത് ഞെരിക്കുന്നതായി തോന്നുമായിരുന്നു. എനിക്ക് ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുമായിരുന്നു. പിന്നീട് ഞാന്‍ അമ്മയോടൊപ്പം കിടക്കാന്‍ തുടങ്ങി. ഞാന്‍ അസ്വസ്ഥയാകുന്നത് അമ്മ ശ്രദ്ധിച്ചിരുന്നു. ഒന്നോ രണ്ടോ തവണ മാത്രമായിരുന്നു ഇങ്ങനെ സംഭവിച്ചിരുന്നതെങ്കില്‍ ഞങ്ങളത് വിട്ടു കളയുമായിരുന്നുള്ളൂ. എന്നാല്‍ എല്ലാ രാത്രിയും ഇതായിരുന്നു അവസ്ഥ. അതോടെ ഞങ്ങള്‍ പുതിയ വീട് വാങ്ങാന്‍ തീരുമാനിക്കുകയായിരുന്നു” എന്നും ഹേമ മാലിനി കൂട്ടിച്ചേര്‍ത്തു.

Read more

ബോളിവുഡിലെ എക്കാലത്തേയും ജനപ്രീയ താരങ്ങളില്‍ ഒരാളാണ് ഹേമ മാലിനി. ധാരാളം ഹിറ്റു ചിത്രങ്ങളിലെ നായികയായിരുന്നു. ഷോലെ പോലെ ബോളിവുഡിലെ ഐക്കോണിക് ആയി മാറിയ ചിത്രങ്ങളിലെ നായികയായിരുന്നു ഹേമ മാലിനി.