സ്ത്രീകളെ സംബന്ധിച്ച് എന്റെ കാഴ്ച്ചപ്പാട് അതാണ്, പക്ഷേ എനിക്ക് റേപ്പിസ്റ്റ് എന്ന് പേര് കിട്ടും; വിവാദനായകനായ സൂപ്പര്‍മാന്‍

ഹോളിവുഡിലെ പ്രശസ്തരായ താരങ്ങളിലൊരാളാണ് ഹെന്റി കാവില്‍. വിവാദപ്രസ്താവനകളുടെ പേരില്‍ പലപ്പോഴും നടന് വാര്‍ത്തകളിലിടം നേടിയിട്ടുണ്ട്. സ്ത്രീകള്‍ക്കെതിരായ മോശമായ പെരുമാറ്റം, സ്ത്രീവിരുദ്ധമായ പ്രസ്താവനകള്‍ തുടങ്ങിയ കാര്യങ്ങളാണ് ഹെന്റിയെ വിവാദങ്ങളുടെ ഭാഗമാക്കിയത്.


ദി സണ്ണുമായുള്ള അഭിമുഖത്തില്‍ സ്ത്രീകളുടെ പിന്നാലെ നിരന്തരം നടന്ന് അവരെ വശീകരിക്കുക എന്നത് സ്വാഭാവികമായ കാര്യമാണെന്നും എന്നാല്‍ മീടു മൂവ്‌മെന്റിന്റെ ഇക്കാലത്ത് താനത് ചെയ്താല്‍ റേപ്പിസ്റ്റ് എന്ന പേര് വീഴുമെന്നും ഹെന്റി പറഞ്ഞിരുന്നു. ഇത് വലിയ വിവാദങ്ങള്‍ക്കാണ് വഴിതെളിച്ചത്.

അതിന് പിന്നാലെ മീടു മൂവ്‌മെന്റിനെ പരിഹസിച്ചുകൊണ്ടുള്ള ധാരാളം പ്രസ്താവനകള്‍ ഇദ്ദേഹം നടത്തിയിട്ടുണ്ട്. അതിലൊന്ന് ഇങ്ങനെയാണ്.

ഞാന്‍ എന്റെ പഴയ കാമുകിയെ തിരികെ വിളിക്കാന്‍ പോകുന്നു, അവരുമായുള്ള റിലേഷന്‍ഷിപ്പ് നല്ല രീതിയില്‍ മുന്നോട്ട് പോകില്ലെന്ന് എനിക്ക് നല്ല ബോധ്യമുണ്ട്. പക്ഷേ എന്ത് ചെയ്യാം ആരെങ്കിലും എനിക്കെതിരെ മീടു ആരോപണം കൊണ്ടുവരുന്നതിലും നല്ലതല്ലേ, അത്തരം നരകത്തീയില്‍ പതിക്കുന്നതിനേക്കാള്‍ എന്തുകൊണ്ടും നല്ലതാണ് എനിക്ക് അവരുമായുള്ള ബന്ധം.

2018 ല്‍, അദ്ദേഹത്തിന്റെ ഇത്തരം അഭിപ്രായങ്ങള്‍ക്ക് നല്ല തിരിച്ചടി തന്നെയാണ് ലഭിച്ചത് പലരും അദ്ദേഹത്തിന്റെ കാഴ്ച്ചപ്പാടുകള്‍ തികച്ചും അസംബന്ധമെന്ന് വിമര്‍ശനമുന്നയിച്ചു. പിന്നീട്, ജിക്യുവിന് നല്‍കിയ അഭിമുഖങ്ങളിലൊന്നില്‍ നടന്‍ ആശയക്കുഴപ്പം പരിഹരിക്കുകയും തന്റെ അഭിപ്രായങ്ങളില്‍ ക്ഷമ ചോദിക്കുകയും ചെയ്തു, കൂടാതെ താന്‍ സ്ത്രീകളെ ഏറ്റവും ബഹുമാനിക്കുന്നുണ്ടെന്ന് പറഞ്ഞു.

Latest Stories

പെരിയ ഇരട്ട കൊലപാതക കേസ്; മുൻ എംഎൽഎ അടക്കമുള്ള 4 പ്രതികളുടെ ശിക്ഷക്ക് സ്റ്റേ

'ബന്ദികളെ മോചിപ്പിക്കാൻ സ്ഥാനാരോഹണം വരെ സമയം'; എല്ലാ നരകങ്ങളും തകർക്കപ്പെടുമെന്ന് ഹമാസിന് മുന്നറിയിപ്പ് നൽകി ട്രംപ്

'ജനുവരി 20നകം എല്ലാ ബന്ദികളെയും മോചിപ്പിക്കണം'; ഹമാസിന് അന്ത്യശാസനം നൽകി ഡൊണാൾഡ് ട്രംപ്

ക്രിക്കറ്റിൽ വീണ്ടും ഞെട്ടിക്കുന്ന സംഭവം; കളിക്കാൻ താരങ്ങൾ ഇല്ല, അവസാനം പരിശീലകൻ തന്നെ കളത്തിലേക്ക് ഇറങ്ങേണ്ടി വന്നു; സംഭവം വൈറൽ

36 മണിക്കൂര്‍ ആണ് ക്ലൈമാക്‌സ് ഫൈറ്റ് ഷൂട്ട് ചെയ്തത്, ഒന്ന് ചാടാന്‍ പറഞ്ഞാല്‍ ഉണ്ണി രണ്ട് ചാടും..; 'മാര്‍ക്കോ' കലാസംവിധായകന്‍

തുടർ തോൽവിയും ദയനീയ പ്രകടനവും, സൂപ്പർതാരങ്ങൾക്കും പരിശീലകനും എതിരെയുള്ള ബിസിസിഐ നടപടി ഇങ്ങനെ

വയനാട് ഡിസിസി ട്രഷററുടേത് ആത്മഹത്യയല്ല കൊലപാതകം; രാഹുലിനെയും പ്രിയങ്കയേയും ചോദ്യം ചെയ്യണമെന്ന് ബിജെപി

പോരാട്ട വഴി ഉപേക്ഷിക്കാൻ മാവോയിസ്റ്റുകള്‍; കേരളത്തിൽ നിന്നടക്കമുള്ള 8 നേതാക്കൾ കീഴടങ്ങും

അതിരുവിട്ട സ്ത്രീ സൗന്ദര്യ വർണനയും ലൈംഗികാതിക്രമം; നിലപാട് വ്യക്തമാക്കി ഹൈക്കോടതി

കലൂർ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിലെ പണപ്പിരിവ്; ദിവ്യ ഉണ്ണിക്കെതിരെയും അന്വേഷണം? പണം എത്തിയ അക്കൗണ്ടുകൾ പൊലീസ് പരിശോധിക്കുന്നു