ഒരു ശരീരഭാഗം വെച്ച് അപമാനിക്കുക എന്നതൊക്കെ പതിവായി: ഹണി റോസ്

താന്‍ കടുത്ത ബോഡിഷെയ്മിംഗ് നേരിടുന്നുണ്ടെന്ന് നടി ഹണി റോസ്. ഇത്തരത്തിലുള്ള ട്രോളുകള്‍ വ്യാപകമായി പ്രചരിക്കുകയാണെന്നും അവര്‍ വ്യക്തമാക്കി. വെറൈറ്റി മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഹണി മനസ് തുറന്നത്.

ഹണി റോസിന്റെ വാക്കുകള്‍

ബോഡി ഷെയ്മിംഗ് ഭയങ്കര നിര്‍ഭാഗ്യമാണ്. ഞാന്‍ മാത്രം നേരിടുന്നതല്ല. എല്ലാവരും നേരിടുന്നുണ്ട്. വണ്ണം കൂടിയാലും കുറഞ്ഞാലുമുണ്ട്. ഏതെങ്കിലും ശരീരഭാഗം വച്ച് അപമാനിക്കുക എന്നതൊക്കെ പതിവായി മാറി. ആ പ്രവണത സമൂഹത്തില്‍ നിന്നും മാറണമെന്നാണ് എനിക്ക് തോന്നുന്നത്. എനിക്ക് പല മോശം അനുഭവമുണ്ടായിട്ടുണ്ട്. പക്ഷെ അതിനെ നേരിടാന്‍ പഠിച്ചു.

ഇപ്പോള്‍ എനിക്കറിയാം ഒരാള്‍ മോശമായി സമീപിച്ചാല്‍ എങ്ങനെയാണ് ഡീല്‍ ചെയ്യേണ്ടത് എന്നറിയാം. ഇപ്പോള്‍ അങ്ങനെയുണ്ടാകാറില്ല. തുടക്കകാലത്തായിരിക്കും അത്തരം സമീപനങ്ങളുണ്ടാവുക .

വിനയന്‍ ഒരുക്കിയ ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ഹണി റോസ് സിനിമയിലെത്തുന്നത്. തെലുങ്കിലേക്ക് മടങ്ങിയെത്തുകയാണ് ഹണി റോസ്. സൂപ്പര്‍ താരം ബാലകൃഷ്ണയുടെ ചിത്രത്തിലൂടെയാണ് ഹണി റോസ് തെലുങ്കിലേക്ക് മടങ്ങിയെത്തുന്നത്. ചിത്രത്തിലെ പാട്ടിന്റെ ലിറിക് വീഡിയോ ഈ അടുത്ത് പുറത്തിറങ്ങിയിരുന്നു. മലയാളത്തിലും ഹണിയുടേതായി നിരവധി സിനിമകള്‍ ഒരുങ്ങുന്നുണ്ട്.

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ