വസ്ത്രം എന്ത് ധരിക്കണമെന്ന് തീരുമാനിക്കുന്നത് ഞാന്‍, അവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് കരുതിയതാണ്, തടഞ്ഞത് അമ്മ: ഹണി റോസ്

തന്റെ വസ്ത്രധാരണ രീതിയ്‌ക്കെതിരെ വരുന്ന വിമര്‍ശനങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് നടി ഹണി റോസ്. ഓരോ വ്യക്തിക്കും ഇഷ്ടമുള്ള രീതിയിലാണ് വസ്ത്രം ധരിക്കേണ്ടതെന്നും അതല്ലാതെ മറ്റൊരാളുടെ നിര്‍ദ്ദേശപ്രകാരമല്ലെന്നും ഹണി അഭിപ്രായപ്പെട്ടു.

നമ്മള്‍ സിനിമകളില്‍ കഥാപാത്രങ്ങള്‍ക്കനുസരിച്ചാണ് ഡ്രസ് ചെയ്യുന്നത്. അതിനപ്പുറം ഒരു ഇവന്റില്‍ എങ്ങനെ വസ്ത്രം ധരിക്കണം എന്നുള്ളത് ഓരോ വ്യക്തികളുടെയും ഇഷ്ടമാണെന്നും നടി ചൂണ്ടിക്കാട്ടി. സെലിബ്രറ്റികള്‍ക്ക് അവര്‍ക്കിഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ പറ്റണം.

ബോഡി ഷെയ്മിംഗിന്റെ അങ്ങേയറ്റമാണ് തനിക്ക് നേരിടേണ്ടി വരുന്നതെന്ന് ഹണി റോസ് പറഞ്ഞിരുന്നു. മുമ്പൊരിക്കല്‍ മോഹന്‍ലാലിനെയും തന്നെയും ചേര്‍ത്ത് വന്ന ഒരു ഫോട്ടോയും വ്യാജ പ്രസ്താവനയും തന്നെ വളരെ വിഷമിപ്പിച്ചിരുന്നെന്നും അന്ന് ഹണി വ്യക്തമാക്കി.

നിയമ നടപടി സ്വീകരിക്കണമെന്ന് കരുതിയതാണ്. എന്നാല്‍ അമ്മയാണ് പിന്തിരിപ്പിച്ചതെന്നും അഭിമുഖങ്ങളില്‍ ഇതില്‍ വ്യക്തത വരുത്തുന്നതാണ് നല്ലത്, കേസ് കൊടുത്താല്‍ കുറച്ച് പേരില്‍ കൂടി ഈ ഫോട്ടോ എത്തുമെന്നും അമ്മയാണ് പറഞ്ഞതെന്നും ഹണി റോസ് പറഞ്ഞു.

മലയാളത്തിന് പുറമെ ഇന്ന് തെലുങ്കിലും അറിയപ്പെടുന്ന താരമാണ് ഹണി റോസ്. വീര സിംഹ റെഡ്ഡി എന്ന സിനിമയിലൂടെയാണ് നടി തെലുങ്കില്‍ ശ്രദ്ധേയയായത് . തെലുങ്ക് സൂപ്പര്‍ താരം നന്ദമൂരി ബാലകൃഷ്ണ നായകനായ വീരസിംഹ റെഡ്ഡി വന്‍ ഹിറ്റായിരുന്നു.

Latest Stories

പെർത്തിൽ കങ്കാരുക്കളുടെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

എന്റെ മകനും ഞാനും ഒരുമിച്ച് ഒരു ദിവസം കളിക്കളത്തിൽ ഇറങ്ങും": ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ

മാൽക്കം മാർഷലിന് ശേഷം ഇങ്ങനെ പന്തെറിയുന്ന ഒരുത്തനെ ഞാൻ കണ്ടിട്ടില്ല, ആദ്യ പന്ത് മുതൽ തീയായി നിൽക്കുന്നത് ഇപ്പോൾ അവൻ മാത്രം: വസീം അക്രം

മഹാരാഷ്ട്ര, ജാർഖണ്ഡ് നി​യ​മ​സ​ഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ പുരോഗമിക്കെ തകരാറിലായി ഇസിഐ വെബ്സൈറ്റ്

ആദ്യ റൗണ്ടില്‍ പ്രിയങ്ക അരലക്ഷം വോട്ടിന് മുന്നില്‍; ചേലക്കരയില്‍ യുആര്‍ പ്രദീപ്; പാലക്കാട് ബിജെപി