സിനിമയില്‍ സാരി ധരിക്കുന്ന കഥാപാത്രം കിട്ടല്ലേ എന്നു പ്രാര്‍ത്ഥിക്കാറുണ്ടെന്ന് നടി ഹണി റോസ്. തനിക്ക് ഏറ്റവും കംഫര്‍ട്ടബിള്‍ ആയ വേഷം പാന്റ്‌സ് ആണ്. സാരിയില്‍ താന്‍ സുന്ദരിയാണെന്ന് പറയുന്നവര്‍ ഉണ്ടെങ്കിലും തനിക്ക് സാരി ഉടുക്കുന്നത് ഇഷ്ടമല്ല എന്നാണ് ഹണി റോസ് തുറന്നു പറഞ്ഞിരിക്കുന്നത്.
സാരിയില്‍ താന്‍ സുന്ദരിയാണെന്ന് പറയുന്നവരുണ്ട്. പക്ഷേ തനിക്ക് സാരി ഉടുക്കുന്നത് അത്ര ഇഷ്ടമല്ല. രാവിലെ മുതല്‍ വൈകിട്ടു വരെ സാരിയുടുത്ത് നടക്കുക വളരെ ബുദ്ധിമുട്ടാണ്. സിനിമയില്‍ സാരി ധരിക്കുന്ന കഥാപാത്രം കിട്ടല്ലേ എന്നു പ്രാര്‍ഥിക്കാറുണ്ട്. ഗൗണ്‍ ഇഷ്ടമാണ്. കുറെ നാള്‍ ഗൗണ്‍ ആയിരുന്നു വേഷം.
ബോറടിച്ചപ്പോള്‍ അതു മാറ്റി. ജീന്‍സ് അധികം ധരിക്കാറില്ലായിരുന്നു. അടുത്തിടെ പാന്റ്‌സ് ധരിച്ചു തുടങ്ങി. ജീന്‍സിനെക്കാള്‍ പാന്റ്‌സ് ആണ് കംഫര്‍ട്ടബിള്‍. കടയില്‍ പോയി സാധനങ്ങള്‍ തിരഞ്ഞെടുക്കുന്നത് അത്ര എളുപ്പമല്ല. അമ്മയാണ് ഷോപ്പിംഗിന് ഒപ്പം വരുക. തങ്ങള്‍ അവിടെയുള്ള എല്ലാം എടുത്തു നോക്കും.
അതില്‍ രണ്ടുപേര്‍ക്കും ഇഷ്ടപ്പെടുന്നതു വാങ്ങും. അമ്മയോടൊപ്പം ഷോപ്പിംഗിന് പോകുന്നത് രസകരമാണ്. ബ്രാന്‍ഡഡ് സാധനങ്ങള്‍ അധികം ഉപയോഗിക്കുന്ന ആളല്ല താന്‍. ധരിക്കുമ്പോള്‍ കംഫര്‍ട്ട് ലഭിക്കുന്ന വസ്ത്രം ഏതു ബ്രാന്‍ഡിന്റെ ആണെങ്കിലും ഉപയോഗിക്കും എന്നാണ് ഹണി റോസ് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.
അതേസമയം, ‘മോണ്‍സ്റ്റര്‍’ ആണ് ഹണി റോസിന്റെതായി ഒടുവില്‍ തിയേറ്ററുകളിലെത്തുന്നത്. മോഹന്‍ലാല്‍ നായകനായ ചിത്രത്തില്‍ ഹണി റോസ് അവതരിപ്പിച്ച കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. ‘വീര സിംഹ റെഡ്ഡി’ എന്ന തെലുങ്ക് ചിത്രമാണ് താരത്തിന്റെതായി ഒരുങ്ങുന്ന പുതിയ സിനിമ.