എങ്ങനെ എങ്കിലും ഓടിപ്പോയാല്‍ മതിയെന്ന ഫീലാണ്, ഷോയ്ക്ക് പോയാല്‍ എനിക്ക് ഭീകര പ്രശ്‌നമാണ്, പക്ഷെ ഉദ്ഘാടനം അങ്ങനെയല്ല: ഹണി റോസ്

നിരന്തരമായി ഉദ്ഘാടനങ്ങള്‍ക്ക് പോകാറുള്ള നടി ഹണി റോസിനെ ‘ഉദ്ഘാടനം സ്റ്റാര്‍’ എന്നാണ് സോഷ്യല്‍ മീഡിയ വിളിക്കുന്നത്. വിവാഹച്ചടങ്ങുകളേക്കാള്‍, അവാര്‍ഡ് ഷോയ്ക്ക് പോകുന്നതിനേക്കാള്‍ കൂടുതല്‍ തനിക്കിഷ്ടം ഉദ്ഘാടനം ചെയ്യാനാണ് എന്നാണ് ഹണി റോസ് പറയുന്നത്. അതിന് പിന്നിലെ കാരണത്തെ കുറിച്ചാണ് ഹണി ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

ഞാന്‍ ഏറ്റവും എഞ്ചോയ് ചെയ്യുന്ന ഒന്നാണ് ഉദ്ഘാടനങ്ങളില്‍ പങ്കെടുക്കുക എന്നത്. ആളുകള്‍ നമുക്ക് വേണ്ടി കാത്ത് നില്‍ക്കുന്നതും അവരുടെ സ്‌നേഹവും എല്ലാം എനിക്കിഷ്ടമാണ്. ഒരാളുടെ ജീവിതവുമായി ബന്ധപ്പെട്ട് കിടക്കുന്നതാകും നമ്മള്‍ ഉദ്ഘാടനം ചെയ്യാന്‍ പോകുന്ന ഷോപ്പ്.

നന്നായി വരണമേയെന്ന് പറഞ്ഞ് അയാള്‍ ആരംഭിക്കുന്ന സ്ഥാപനത്തിലേക്ക് നമുക്ക് ക്ഷണം വരുന്നത്. അത് ഒരു അനുഗ്രഹമായാണ് ഞാന്‍ കാണുന്നത്. ആ വൈബ് എനിക്ക് ഇഷ്ടമാണ്. പക്ഷെ കുറേ ആളുകള്‍ കൂടുന്ന കല്യാണത്തിന് പോകുന്നത് എനിക്ക് ഭയങ്കര ഡിസ്‌കംഫേര്‍ട്ടാണ്. അവാര്‍ഡ് ഷോയ്ക്ക് പോയാലും ഭീകര പ്രശ്‌നമാണ് എനിക്ക്.

എങ്ങനെ എങ്കിലും അവിടെ നിന്ന് ഓടിപ്പോയാല്‍ മതിയെന്ന ഫീലാണ്. ഇന്‍ഗുറേഷന് പോയാല്‍ ഭയങ്കര കംഫേര്‍ട്ടാണ്. അവിടം വിട്ട് പോകാന്‍ തോന്നില്ല എന്നാണ് ഹണി റോസ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. അതേസമയം, ഫങ്ഷന് പോകുമ്പോള്‍ എന്ത് ഡ്രസ് ധരിക്കും എന്നതില്‍ കണ്‍ഫ്യൂഷന്‍ തോന്നാറുണ്ടെന്നും ഹണി പറയുന്നുണ്ട്.

നേരത്തെ തന്നെ വാങ്ങിച്ച് വച്ചിട്ടുള്ള കലക്ഷനില്‍ നിന്നാണ് ഡ്രെസ് സെലക്ട് ചെയ്യുന്നത്. ആഘോഷങ്ങള്‍ വരുമ്പോള്‍ നേരത്തെ തന്നെ പ്ലാന്‍ ചെയ്യും. ഇനോഗറേഷന്‍ ഫങ്ഷന്‍ കാര്യങ്ങള്‍ ഞാന്‍ സംസാരിക്കുന്ന കാര്യങ്ങളല്ല. കാറിലിരിക്കുമ്പോഴാണ് ഉദ്ഘാടനം ചെയ്യാന്‍ പോകുന്ന ഷോപ്പിന്റെ ഡീറ്റെയ്ല്‍സ് അറിയാറുള്ളത് എന്നാണ് ഹണി പറയുന്നത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം