പര്‍ദ്ദ ഇട്ടിട്ട് പോയാലും നെഗറ്റീവ് കമന്റ്സ് വരും, പെട്ടെന്ന് വിഷമം വരുന്ന ആളാണ് ഞാന്‍: ഹണി റോസ്

ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ എത്തിയ ഹണി ഇന്ന് മലയാള സിനിമയിലെ മുന്‍നിര യുവ നായികമാരില്‍ ഒരാളാണ്. സോഷ്യല്‍ മീഡിയയില്‍ വസ്ത്രധാരണത്തിന്റെ പേരില്‍ വലിയ വിമര്‍ശനങ്ങളും നെഗറ്റീവ് കമന്റ്‌സുകളും നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴിതാ ഇവയെ കുറിച്ച് ഹണി പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.

ഞാന്‍ ഇപ്പോള്‍ പര്‍ദ്ദ ഇട്ടിട്ട് പോയാലും നെഗറ്റീവ് കമന്റ്‌സ് വരും. എനിക്ക് തന്നെ കണ്‍ഫര്‍ട്ടബിള്‍ ആയിട്ടുള്ള വസ്ത്രങ്ങളാണ് ഞാന്‍ ധരിക്കുന്നത്. നമ്മുടെ ലൈഫിന്റെ ഭാഗമേ അല്ലാത്ത ആരെങ്കിലും പറയുന്നത് കേട്ട്, അവരെ പേടിച്ച് ഒരു കാര്യം ഉപേക്ഷിക്കേണ്ട കാര്യമെന്താണെന്ന് ഹണി ചോദിക്കുന്നു. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു ഹണിയുടെ പ്രതികരണം.

‘വളരെ ചെറിയൊരു കാര്യം മതി പെട്ടെന്ന് വിഷമം വരുന്ന ആളാണ് ഞാന്‍. വീണ്ടും വീണ്ടും അത് തുടര്‍ന്നു കൊണ്ടിരിക്കുമ്പോള്‍ ഇംപാക്ടും കുറയുമല്ലോ. ഞാന്‍ ഇപ്പോള്‍ പര്‍ദ്ദ ഇട്ടിട്ട് പോയാലും നെഗറ്റീവ് കമന്റ്‌സ് വരും. എനിക്ക് കണ്‍ഫര്‍ട്ടബിള്‍ ആയിട്ടുള്ള വസ്ത്രങ്ങളാണ് ഞാന്‍ ധരിക്കുന്നത്. ഓരോ പരിപാടി നോക്കിയും ഡ്രസുകള്‍ തെരഞ്ഞെടുക്കും. നമ്മളെ ഉദ്ഘാടനത്തിനോ മറ്റോ വിളിക്കുന്നവര്‍ക്ക് അതൊരു പ്രശ്‌നമായിട്ട് തോന്നില്ല.

പക്ഷേ കുറച്ച് ആള്‍ക്കാര്‍ പറയുന്നു അങ്ങനെ ചെയ്യരുതെന്ന്. നമ്മുടെ ലൈഫിന്റെ ഭാഗമേ അല്ലാത്ത ആരെങ്കിലും പറയുന്നത് കേട്ട്, അവരെ പേടിച്ച് അത് ഉപേക്ഷിക്കേണ്ട കാര്യമെന്താണ്. അങ്ങനെ ജീവിക്കാന്‍ ആര്‍ക്ക് പറ്റും’, എന്ന് ഹണി റോസ് ചോദിക്കുന്നു.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്