മലയാളികള്‍ക്ക് പ്രത്യേകിച്ച് പരിചയപ്പെടുത്തലുകള്‍ ആവശ്യമില്ലാത്ത നടിയാണ് ഹണി റോസ്. ബോയ്ഫ്രണ്ട് എന്ന വിനയന്‍ ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ താരം കഴിഞ്ഞ പതിനെട്ട് വര്‍ഷമായി മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ്. മലയാളത്തിന് പുറമെ ഇതര ഭാഷകളിലും ഹണി തിളങ്ങി നില്‍ക്കുകയാണ്.
ഓണ്‍ സ്‌ക്രീനിന് പുറമെ ഓഫ്സ്‌ക്രീനിലും താരമാണ് ഹണി റോസ്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഉദ്ഘാടനങ്ങള്‍ നടത്തുന്ന താരമായിട്ടാണ് ഹണിയെ ഇപ്പോള്‍ വിശേഷിപ്പിക്കാറുള്ളത്. ഇപ്പോഴിതാ ഇതിനോട് ചുറ്റിപ്പറ്റിയുയരുന്ന ട്രോളുകളോട് പ്രതികരിച്ചിരിക്കുകയാണ് താരം.. മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ട്രോളുകളോടുള്ള തന്റെ നിലപടാ താരം വ്യക്തമാക്കിയത്.
മലയാളികള്‍ക്ക് പ്രത്യേകിച്ച് പരിചയപ്പെടുത്തലുകള്‍ ആവശ്യമില്ലാത്ത നടിയാണ് ഹണി റോസ്. ബോയ്ഫ്രണ്ട് എന്ന വിനയന്‍ ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ താരം കഴിഞ്ഞ പതിനെട്ട് വര്‍ഷമായി മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ്. മലയാളത്തിന് പുറമെ ഇതര ഭാഷകളിലും ഹണി തിളങ്ങി നില്‍ക്കുകയാണ്. ഓണ്‍ സ്‌ക്രീനിന് പുറമെ ഓഫ്സ്‌ക്രീനിലും താരമാണ് ഹണി റോസ്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഉദ്ഘാടനങ്ങള്‍ നടത്തുന്ന താരമായിട്ടാണ് ഹണിയെ ഇപ്പോള്‍ വിശേഷിപ്പിക്കാറുള്ളത്.
രസകരമായ ഇത്തരം ട്രോളുകളൊക്കെ അതേ രസത്തിലേ ഞാനും എടുത്തിട്ടുള്ളൂ. പക്ഷേ ഇതിന്റെ ടോണും ഭാഷയുമൊക്കെ മാറുമ്പോഴാണ്. അത് നമ്മളെ ബാധിക്കുന്നത്. അങ്ങനെ ബാധിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് നമ്മളാണ്. പറയുന്നവര്‍ പറയട്ടെ, നമ്മുടെ ജോലിയും മറ്റുമായി മുന്നോട്ട് പോവുക എന്നേയുള്ളൂ. നൂറ് മെസേജില്‍ പത്തെണ്ണമാകും ഇത്തരത്തിലുള്ളത്. ബാക്കിയുള്ള തൊണ്ണൂറ് മെസേജിന് മാത്രം പ്രാധാന്യം കൊടുത്താല്‍ പ്രശ്‌നം തീര്‍ന്നു- ഹണി റോസ് പറഞ്ഞു.
ഹണി റോസ് പ്രധാന കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് റേച്ചല്‍. നവാഗതയായ അനന്തിനി ബാല സംവിധാനം ചെയ്യുന്ന ചിത്രം അവതരിപ്പിക്കുന്നത് ഏബ്രിഡ് ഷൈനാണ്.