'ജയ് ബാലയ്യ..നാ പേരു ഹണി റോസ്'; തെലുങ്ക് ആരാധകരെ കൈയിലെടുത്ത് ഹണി റോസ്

തെലുങ്ക് പറഞ്ഞ് കൈയ്യടി നേടി ഹണി റോസ്. നന്ദമൂരി ബാലകൃഷ്ണ ചിത്രം ‘വീര സിംഹ റെഡ്ഡി’യില്‍ ഹണി റോസ് ആണ് ഒരു നായിക. ചിത്രത്തിന്റെ പ്രീ റിലീസ് ചടങ്ങിനിടെയായിരുന്നു ഹണി തെലുങ്ക് ആരാധകരെ കൈയ്യിലെടുത്തത്. ‘ജയ് ബാലയ്യ..നാ പേരു ഹണി റോസ്’ എന്ന് പറഞ്ഞാണ് താരം സംസാരിക്കാന്‍ ആരംഭിച്ചത്.

”എന്റെ പേര് ഹണി റോസ്. ഞാന്‍ മലയാളം സിനിമയിലെ അഭിനേത്രിയാണ്. തെലുങ്ക് സിനിമ എനിക്ക് ഒരുപാട് ഇഷ്മാണ്…” എന്നാണ് ഹണി റോസ് പറഞ്ഞത്. കൂടാതെ ചിത്രത്തിന്റെ സംവിധായകനും അണിയറപ്രവര്‍ത്തകര്‍ക്കും ഹണി തന്റെ നന്ദി അറിയിച്ചു. നന്ദമൂരി ബാലകൃഷ്ണയുടെ ആക്ഷന്‍ ചിത്രമാണ് വീര സിംഹ റെഡ്ഡി.

ശ്രുതി ഹാസന്‍ ആണ് ചിത്രത്തില്‍ മറ്റൊരു നായിക. മലയാളത്തില്‍ നിന്ന് ലാലും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വരലക്ഷ്മി ശരത്കുമാര്‍, രവി ശങ്കര്‍, ചന്ദ്രികാ രവി, അജയ് ഘോഷ്, മുരളി ശര്‍മ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിലൊരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഗോപീചന്ദ് മലിനേനിയാണ്. കൂര്‍ണലായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. എസ്.തമന്‍ സംഗീത സംവിധാനവും റിഷി പഞ്ചാബി ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നു.

ജനുവരി 12ന് പൊങ്കല്‍ റിലീസായാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. ചിരഞ്ജീവി ചിത്രം ‘വാള്‍ട്ടയര്‍ വീരയ്യ’യുമായാണ് ‘വീര സിംഹ റെഡ്ഡി’മത്സരത്തിന് ഒരുങ്ങുന്നത്. ജനുവരി 13ന് ആണ് ചിരഞ്ജീവി ചിത്രം റിലീസ് ചെയ്യുന്നത്.

Latest Stories

'പിഎസ്‍സി കള്ളത്തരം കാണിക്കരുത്'; കേരള പിഎസ്‍സിക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം

എംബാപ്പയ്ക്ക് ഗോൾ അടിക്കാൻ പാടാണ്, അതെന്താ ആരും മനസിലാകാത്തത്"; പിന്തുണച്ച് മുൻ ഫ്രഞ്ച് ഇതിഹാസം

ഉറങ്ങിക്കിടക്കുന്ന സിംഹത്തെ ഈ തോൽവി ഉണർത്തും, ഇന്ത്യയെ സൂക്ഷിക്കണം എന്ന് ജോഷ് ഹേസിൽവുഡ്; ഒപ്പം പറഞ്ഞത് മറ്റൊരു പ്രധാന സൂചനയും

അച്ചടക്ക ലംഘനം; സാന്ദ്ര തോമസിനെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിൽ നിന്നും പുറത്താക്കി

ഞാൻ എയറിലാണ്! 'ഫോൺ വിളിക്കാൻ പാടില്ലായിരുന്നു, സംഭവിച്ചു പോയി'; 'പണി' വിവാദത്തിൽ പ്രതികരിച്ച് നടൻ ജോജു

തൂക്കിയെടുത്ത് പുറത്ത് കളയുക, ഓസ്‌ട്രേലിയക്ക് എതിരെ ഒരൊറ്റ മത്സരത്തിൽ പോലും ഇറക്കരുത്; സൂപ്പർ താരത്തിനെതിരെ സുനിൽ ഗവാസ്‌കർ

ഗുണനിലവാരമുള്ള സ്പിന്നര്‍മാരോടല്ല, പാര്‍ട്ട്ടൈമര്‍മാരോടാണ് ഞങ്ങള്‍ തോറ്റത്, അവര്‍ക്ക് ശരിക്ക് ബോളെറിയാന്‍ പോലും അറിയില്ല: പുച്ഛിച്ച് കൈഫ്

'ക്രിക്കറ്റ് ദൈവത്തിന്റെ കണ്ണുകൾ നനയിച്ച രാജാവിന്റെ ജന്മദിനം'; വിരാട് കിംഗ് കോഹ്ലി

'ഒറ്റയ്ക്ക് വഴി വെട്ടിവന്നവൻ'; വിജയ്, രജനികാന്ത്, അജിത്ത്, കമല്‍ ഹാസൻ കോളിവുഡ് ബിഗ് ലീഗിലേക്ക് ഇനി ശിവകാര്‍ത്തികേയനും?

ഈ ഇന്ത്യയെ ഞങ്ങൾക്ക് കിട്ടിയാൽ തകർത്തുവിട്ടിരിക്കും, പാകിസ്ഥാൻ സൂപ്പർ താരങ്ങൾക്ക് മുന്നിൽ അവരുടെ മുട്ടിടിക്കും; വെല്ലുവിളിയുമായി വസീം അക്രം