കളങ്കമില്ലാത്ത, സപ്പോര്‍ട്ടീവായ വ്യക്തിയാണ് ബാലയ്യ.. നമ്മള്‍ കേട്ടറിഞ്ഞ ആളല്ല: ഹണി റോസ്

നന്ദമൂരി ബാലകൃഷ്ണയുടെ ‘വീരസിംഹ റെഡ്ഡി’ എന്ന ചിത്രം ഗംഭീര വിജയം നേടിയിരിക്കുകയാണ്. ഹണി റോസ് ആണ് ചിത്രത്തില്‍ നായികയായി എത്തിയത്. ഹണി ബാലയ്യയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. സപ്പോര്‍ട്ടീവ് ആയ, കളങ്കമില്ലാത്ത ഒരാളാണ് ബാലയ്യ എന്നാണ് ഹണി പറയുന്നത്.

ഇവിടുത്തെ ട്രോളുകളും മറ്റും കണ്ടാണ് ബാലയ്യയെ കുറിച്ച് തനിക്ക് അറിയാവുന്നത്. ഒപ്പം വര്‍ക്ക് ചെയ്യുന്നതിന് മുമ്പ് അദ്ദേഹത്തിന്റെ സിനിമകളൊക്കെ താന്‍ കണ്ടിട്ടുണ്ട്. ‘അഖണ്ഡ’ തനിക്ക് ഒത്തിരി ഇഷ്ടമുള്ള സിനിമയാണ്. അദ്ദേഹത്തെ കുറിച്ച് അന്വേഷിക്കുമ്പോഴോക്കെ പല പല കഥകളാണ് നമ്മള്‍ കേള്‍ക്കുന്നത്.

ദേഷ്യമുള്ള ആളാണ് എന്നൊക്കെ. പക്ഷേ ആദ്യ ദിവസം തന്നെ നമ്മളൊന്നും കേട്ടറിഞ്ഞ ആളല്ല ബാലയ്യ എന്ന തിരിച്ചറിവാണ് തനിക്ക് ഉണ്ടായത്. ഭയങ്കര എനര്‍ജിയില്‍ എപ്പോഴും സംസാരിക്കുന്ന ആളാണ് അദ്ദേഹം. ബാലയ്യയുടെ സിനിമകള്‍ മാസ് മൂവി, പവര്‍ സിനിമകള്‍ എന്നാണ് പറയാറുള്ളത്.

അതേ പവറാണ് അദ്ദേഹത്തിന്റെ ലൈഫിലും. ഇവര്‍ ഇത്രയും ആക്ടീവ് ആയിട്ട് ഇരിക്കുന്നത് എങ്ങനെ എന്നത് ഭയങ്കര അതിശയമാണ്. അതിന്റെ ഒരു അംശം പോലും എനര്‍ജി നമുക്കൊന്നും ഇല്ല. സപ്പോര്‍ട്ടീവ് ആയിട്ടുള്ള ആളാണ് അദ്ദേഹം. കളങ്കമില്ലാത്ത വ്യക്തിയാണ് എന്നാണ് ഹണി റോസ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

വീരസിംഹ റെഡ്ഡിക്ക് ശേഷം അടുത്ത ബാലകൃഷ്ണ ചിത്രത്തിലും ഹണി റോസ് തന്നെയാകും നായിക എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതിനെ കുറിച്ച് തനിക്ക് ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് ഹണി പറഞ്ഞിരുന്നു. ബാലകൃഷ്ണയുടെ ഭാഗ്യനായിക ആയാണ് തെലുങ്ക് പ്രേക്ഷകര്‍ ഇപ്പോള്‍ ഹണിയെ കുറിച്ച് പറയുന്നത്.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്