നിയമപരമായി വിവാഹിതയാകാത്ത ഞാന്‍ എങ്ങനെയാണു വിവാഹമോചനം നേടുക?: വിമര്‍ശകരോട് ദിവ്യ പിള്ള

തന്റെ വ്യക്തിജീവിതത്തെ കുറിച്ചു സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വിമര്‍ശനങ്ങളോട് പ്രതികരിച്ച് നടി ദിവ്യ പിള്ള. തന്റെ ആദ്യവിവാഹത്തെക്കുറിച്ചും വിവാഹമോചനത്തെക്കുറിച്ചും കഥകള്‍ പലതും പ്രചരിക്കുന്നുണ്ടെന്നും എന്നാല്‍ ആ വിവഹാം നിയമപരമല്ലായിരുന്നെന്നും വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ദിവ്യ പറഞ്ഞു.

ഫേക്ക് ഐഡിയുടെ പിന്നില്‍ ഇരുന്ന് ആര്‍ക്കും എന്തും പറയാം. എന്റെ റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് എന്റെ സ്വകാര്യതയല്ലേ? എന്തിനാണു മറ്റുള്ളവര്‍ അവിടേക്ക് എത്തി നോക്കുന്നത്. ഞാന്‍ പ്രണയിക്കുന്നതും വിവാഹം കഴിക്കുന്നതും എന്റെ തീരുമാനങ്ങളാണ്. എന്നെ മാത്രം ബാധിക്കുന്ന കാര്യങ്ങള്‍. അതേക്കുറിച്ച് കൂടുതല്‍ സംസാരിക്കേണ്ടതുണ്ട് എന്നുപോലും തോന്നുന്നില്ല.

ആദ്യവിവാഹത്തെക്കുറിച്ചും വിവാഹമോചനത്തെക്കുറിച്ചും കഥകള്‍ പലതും പ്രചരിക്കുന്നുണ്ട്. അതിനുള്ള മറുപടി ഇപ്പോള്‍ പറയാം. ഞങ്ങള്‍ പ്രണയത്തിലായിരുന്നു. മൂകാംബിക ക്ഷേത്രത്തിലായിരുന്നു വിവാഹചടങ്ങുകള്‍. അദ്ദേഹം വിദേശി ആയതിനാല്‍ വിവാഹം നിയമപരമായി റജിസ്റ്റര്‍ ചെയ്യാന്‍ കഴിഞ്ഞില്ല. അതിന്റെ നടപടികളുമായി മുന്നോട്ടു പോകുന്നതിനിടയില്‍ ഞങ്ങള്‍ തമ്മില്‍ ചില അസ്വാരസ്യങ്ങളുണ്ടായി. നല്ല സൗഹൃദം നശിപ്പിക്കണ്ടല്ലോ എന്നു കരുതി സ്‌നേഹത്തോടെ പിരിഞ്ഞു.

നിയമപരമായി വിവാഹിതയാകാത്ത ഞാന്‍ എങ്ങനെയാണു വിവാഹമോചനം നേടുക? ഇതൊക്കെ നടന്നു വര്‍ഷങ്ങള്‍ കഴിഞ്ഞു. ഇപ്പോള്‍ അദ്ദേഹം മറ്റൊരു വിവാഹം കഴിച്ചു സന്തോഷത്തോടെ ജീവിക്കുന്നു- ദിവ്യ പറഞ്ഞു.

Read more