സൗന്ദര്യമില്ലാത്ത നിമിഷയെ എന്തിന് കാസ്റ്റ് ചെയ്തു; മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മറുപടിയുമായി കാർത്തിക് സുബ്ബരാജ്

മലയാളത്തിലും തമിഴിലും മികച്ച വേഷങ്ങൾ ചെയ്ത് പ്രേക്ഷക- നിരൂപക പ്രശംസകൾ നേടിയ താരമാണ് നിമിഷ സജയൻ. ചിത്ത, ജിഗര്‍താണ്ട ഡബ്ബിള്‍ എക്‌സ് എന്നീ സിനിമകളിലൂടെ തമിഴിൽ തുടർച്ചയായി ഹിറ്റ് നേടിയിരിക്കുകയാണ് നിമിഷ സജയൻ.

ഇപ്പോഴിതാ ‘ജിഗര്‍താണ്ട ഡബ്ബിള്‍ എക്‌സ്’ പ്രൊമോഷൻ പരിപാടിക്കിടെ നിമിഷ സജയനെതിരായ മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് ശക്തമായ മറുപടി പറഞ്ഞിരിക്കുകയാണ് സംവിധായകൻ കാർത്തിക് സുബ്ബരാജ്.

സിനിമയുടെ വിജയത്തിന് എല്ലാവരോടും നന്ദി പറയുകയായിരുന്നു കാർത്തിക് സുബ്ബരാജ്. ഇതിനിടെ മാധ്യമ പ്രവര്‍ത്തകരില്‍ ഒരാള്‍ നിമിഷയെ അപമാനിക്കുന്ന ചോദ്യവുമായി എത്തുകയായിരുന്നു. സുന്ദരിയല്ലാത്ത നിമിഷയെ എങ്ങനെയാണ് സിനിമയിൽ കാസ്റ്റ് ചെയ്തത് എന്നായിരുന്നു മാധ്യമപ്രവർത്തകന്റെ ചോദ്യം.

“എങ്ങനെയാണ് നിങ്ങള്‍ക്ക് അവര്‍ സുന്ദരിയല്ലെന്ന് പറയാന്‍ സാധിക്കുക. അത് നിങ്ങളുടെ കാഴ്ചപ്പാടാണ്. ഒരാള്‍ സുന്ദരയില്ലെന്ന് പറയുന്നത് തെറ്റാണ്. അതൊരു തെറ്റായ ചിന്തയാണ്” എന്നാണ് കാർത്തിക് സുബ്ബരാജ് മറുപടി കൊടുത്തത്.

ചിത്രത്തിന്റെ സംഗീത സംവിധായകൻ സന്തോഷ് നാരായണനും സംഭവത്തിൽ പ്രതികരണമായി എത്തിയിരുന്നു. “ഞാന്‍ അവിടെയുണ്ടായിരുന്നു. സൗന്ദര്യത്തെക്കുറിച്ചുള്ള ആ മണ്ടന്‍ ചോദ്യം മാത്രമായിരുന്നില്ല ആ റിപ്പോര്‍ട്ടര്‍ ചെയ്തത്. അയാള്‍ എന്തെങ്കിലും വിവാദമുണ്ടാക്കാന്‍ ബോധ പൂര്‍വ്വം ശ്രമിക്കുന്നുണ്ടായിരുന്നു. ഇത് ചോദിച്ച ശേഷം അയാളുടെ മുഖത്ത് വലിയ അഭിമാനമായിരുന്നു. ഒമ്പത് വര്‍ഷം കഴിഞ്ഞിട്ടും ആ ചോദ്യത്തിന് ഒരു മാറ്റവുമില്ല” എന്നാണ് സന്തോഷ് നാരായണൻ എക്സിൽ പോസ്റ്റ് ചെയ്തത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ