മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ സജീവമായ നടിയാണ് വീണ നായർ. നടിയും അവതാരകയുമായി നിറഞ്ഞുനിൽക്കുന്ന താരം ബിഗ് ബോസ് ഷോയിലേക്ക് പോയതോടെയാണ് കൂടുതൽ ചർച്ചകളിൽ നിറയുന്നത്. ഇപ്പോഴിതാ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച സ്റ്റോറി ആണ് ചർച്ചയാകുന്നത്.
തെലുങ്ക് താരങ്ങളായ നാഗ ചൈതന്യയുടെയും ശോഭിതയുടെയും വിവാഹ വീഡിയോ ആണ് വീണ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിൽ പങ്കുവെച്ചത്. ഇതിനൊപ്പം നാഗ ചൈതന്യയുടെ ആദ്യ വിവാഹത്തിലെ ചിത്രവും കൂട്ടിചേർത്തിട്ടുണ്ട്. നടി സാമന്തയുമായിട്ടുള്ള ആദ്യ വിവാഹത്തിൽ നിന്നും വളരെ എളുപ്പത്തിൽ മറ്റൊരു റിലേഷൻഷിപ്പിലേക്ക് നാഗ ചൈതന്യയ്ക്ക് പോകാൻ സാധിച്ചു എന്നും സ്ത്രീകളെക്കാളും പുരുഷന്മാർക്ക് ഇത് വളരെ എളുപ്പമാണെന്നുമാണ് വീണ ഉദ്ദേശിച്ചതെന്ന് വ്യക്തമാണ്.
ആണുങ്ങൾ എത്ര വേഗമാണ് അതിനെ മറികടക്കുന്നത് എന്ന ക്യാപ്ഷൻ ആണ് ആ വിഡിയോയിൽ ഉള്ളത്. . ഒരു വിവാഹ ജീവിതത്തിൽ നിന്നും ഭാര്യയും ഭർത്താവും വേർപിരിയുമ്പോൾ പുരുഷന്മാർക്ക് അതിനെ മറികടക്കുന്നത് എളുപ്പമാണെന്നും സ്ത്രീകൾ അത്രയും വേദന അനുഭവിക്കേണ്ടി വരുന്നുണ്ടെന്നും സൂചിപ്പിക്കുകയാണ് നടി ഇവിടെ. അതേസമയം സ്വന്തം ജീവിതത്തിലെ അവസ്ഥയാണോ നടി ഇതിലൂടെ പറയാൻ ഉദ്ദേശിച്ചതെന്ന് ചോദിക്കുകയാണ് ആരാധകർ.