'എനിക്കും ആ പ്രായത്തിൽ ഒരു കുട്ടിയുണ്ട്; അച്ഛൻ്റെ വികാരം എനിക്ക് മനസിലാകില്ലേ?'; അല്ലു അർജുൻ

പുഷ്‌പ 2 പ്രീമിയർ ഷോയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിക്കുകയും മകന് മസ്തിഷ്ക മരണം സംഭവിക്കുകയും ചെയ്ത സംഭവത്തിൽ പ്രതികരിച്ച് അല്ലു അർജുൻ. ഹൈദരബാദിൽ പ്രസ് മീറ്റിൽ സംസാരിക്കുകയായിരുന്നു അല്ലു അർജുൻ. സന്ധ്യാ തിയറ്ററിൽ പോകുന്നതിന് പൊലീസ് വിലക്കേർപ്പെടുത്തിയിരുന്നില്ലെന്നും പൊലീസും സർക്കാരും തെറ്റിദ്ധാരണ പരത്തുന്നതാണെന്നും അല്ലു അർജുൻ പറഞ്ഞു.

അപകടം നടന്ന സന്ധ്യാ തിയറ്ററിൽ പോയത് അനുമതിയോടെയെന്നാണ് അല്ലു അർജുന്റെ പ്രതികരണം. മൂന്ന് വർഷം പുഷ്പ 2വിന് വേണ്ടി പ്രവർത്തിച്ചു. അതിന്റെ ഫലം കാണാനാണ് തിയറ്ററിൽ പോയത്. കഠിനാദ്ധ്വാനം ചെയ്താണ് ഞാൻ ഇതുവരെ എത്തിയത്. തനിക്കെതിരെ സ്വഭാവഹത്യ നടത്താനാണ് ശ്രമംമെന്നും സന്ധ്യാ തിയറ്ററിൽ അന്ന് നടന്നത് ദൗർഭാഗ്യകരമായ സംഭവമാണെന്നും അല്ലു അർജുൻ പറഞ്ഞു.

ആരാധകർ അഭിവാദ്യം ചെയ്തപ്പോൾ ആദരവോടെ കൈവീശി കാണിച്ചു. തിയറ്ററിന് മുന്നിൽ ജാഥയോ പ്രകടനമോ നടത്തിയിട്ടില്ല. കുട്ടിയുടെ ആരോഗ്യ പുരോഗതിയെക്കുറിച്ച് അറിയാൻ കുടുംബവുമായി ഓരോ മണിക്കൂറിലും ബന്ധപ്പെടുന്നുണ്ടെന്നും അല്ലു അർജുൻ പറഞ്ഞു. അതേസമയം തനിക്കും അതേ പ്രായത്തിലുള്ള ഒരു കുട്ടിയുണ്ടെന്നും താൻ ഒരു പിതാവല്ലേ? എന്നും അല്ലു അർജുൻ ചോദിച്ചു. അച്ഛൻ്റെ വികാരം എനിക്ക് മനസ്സിലാകില്ലേ? എന്നും അല്ലു ചോദിച്ചു.

ഇക്കഴിഞ്ഞ ഡിസംബർ നാലാം തീയതി ഹൈദരാബാദിലെ സന്ധ്യാ തിയറ്ററിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ചിത്രത്തിന്റെ പ്രീമിയർ ഷോ കാണാനെത്തിയ ഹൈദരാബാദ് ദിൽഷുക്‌നഗർ സ്വദേശിനി രേവതി (39) തിയറ്ററിലെ തിക്കിലും തിരക്കിലും പെട്ട് മരിച്ചു. ഭർത്താവ് ഭാസ്‌കറിനും മക്കളായ ശ്രീതേജിനും സാൻവിക്കും ഒപ്പമായിരുന്നു രേവതി പുഷ്പ പ്രീമിയർ ഷോ കാണാൻ എത്തിയത്. ഇതിനിടെ അല്ലു അർജുൻ അപ്രതീക്ഷിതമായി തിയറ്ററിലേക്ക് എത്തുകയും ആരാധകർ തിരക്ക് കൂട്ടുകയും ചെയ്തു. തിയറ്ററിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നതിനിടെ രേവതിയും മകൻ ശ്രീതേജും കുഴഞ്ഞുവീഴുകയായിരുന്നു. രേവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.

Latest Stories

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍

ആ വര്‍ക്കൗട്ട് വീഡിയോ എന്റേതല്ല, പലരും തെറ്റിദ്ധരിച്ച് മെസേജ് അയക്കുന്നുണ്ട്: മാല പാര്‍വതി

ഹെഡിനെ പൂട്ടാനുള്ള ഇന്ത്യയുടെ പദ്ധതി, അറിയാതെ വെളിപ്പെടുത്തി ആകാശ് ദീപ്; പറഞ്ഞിരിക്കുന്നത് ഇങ്ങനെ

'സെരുപ്പെ കളറ്റി അടിച്ച് പിന്നീട്ടേന്‍'; ജയിലറെ നടുറോഡില്‍ ചെരുപ്പൂരി തല്ലിയ പെണ്‍കുട്ടിയ്ക്ക് അഭിനന്ദന പ്രവാഹം