ഞാനും ഹൃദയത്തില്‍ തട്ടി അങ്ങയോട് ക്ഷമ ചോദിക്കുന്നു; നമ്പി നാരായണനോട് സിദ്ദിഖ്

ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രഞ്ജന്‍ നമ്പി നാരായണന്റെ ജീവിതം ആസ്പദമാക്കി മാധവന്‍ ഒരുക്കിയ ‘റോക്കട്രി ദി നമ്പി എഫക്ടി’നെ പ്രശംസിച്ച് സംവിധായകന്‍ സിദ്ദിഖ്. അദ്ദേഹത്തിന്റെ ആത്മകഥ വായിച്ചതിനോക്കാള്‍ വലിയ നൊമ്പരത്തോടെയാണ് സിനിമ കണ്ട് തീര്‍ത്തതെന്നും സിനിമയുടെ പല ഭാഗങ്ങള്‍ കണ്ണ് നയിച്ചുവെങ്കിലും ഇന്ത്യക്കാരനെന്ന നിലയില്‍ അഭിമാനം തോന്നിയെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പയുന്നു.

കുറിപ്പ്
ഓര്‍മ്മകളുടെ ഭ്രമണപഥം. ശ്രീ നമ്പി നാരായണന്റെ ആത്മകഥയുടെ ആദ്യകോപ്പികളിലൊന്ന് പ്രജേഷ് തന്നിരുന്നു. ഒറ്റയിരുപ്പിലാണ് ഞാനത് വായിച്ചത്. ഐഎസ്ആര്‍ഒ ചാരക്കേസും നമ്പി നാരായണനും ഒക്കെ അത്രക്ക് കോളിളക്കം ഉണ്ടാക്കിയിരുന്നതാണല്ലോ. പുസ്തകത്തിന്റെ പല ഭാഗങ്ങളും വായിച്ചത് നിറകണ്ണുകളോടയാണ്. അതിനേക്കാള്‍ വലിയ നൊമ്പരത്തോടെയാണ് റോക്കട്രി ദ നമ്പി ഇഫക്ട് എന്ന സിനിമ കണ്ടത്. പലയിടത്തും കണ്ണ് നനയിച്ചു. ഒപ്പം ഇന്ത്യക്കാരനെന്ന നിലയില്‍അഭിമാനവു തോന്നി.

പക്ഷേ നമ്പി നാരായണന്‍ എന്ന പ്രതിഭാധനനായ ശാസ്ത്രജ്ഞനോട് നമ്മള്‍ എന്താണ് ചെയ്തത് അമേരിക്കയിലെ നാസയുടെ ഓഫര്‍ പോലും വേണ്ടെന്ന് വെച്ച അദ്ദേഹം തന്റെ മാതൃരാജ്യത്തിന് വേണ്ടി ചെയ്ത കാര്യങ്ങള്‍ എത്ര മഹത്തരമാണ്. പകരം നമ്മള്‍ എന്താണ് അദ്ദേഹത്തിന് ചാര്‍ത്തികൊടുത്തത് രാജ്യദ്രോഹിയെന്ന മുദ്ര. ശരിക്കും ലജ്ജതോന്നുന്നു.ഭാരതത്തിന്റെ പരമോന്നത നീതിപീഠം അദ്ദേഹം നിരപരാധിയാണെന്ന് ഒടുവില്‍ കണ്ടെത്തുകയും, ബഹുമാനപ്പെട്ട കേന്ദ്രസര്‍ക്കാര്‍ അദ്ദേഹത്തിന് പദ്മഭൂഷണ്‍ നല്‍കി ആദരിക്കുകയും, ബഹുമാനപ്പെട്ട കേരള സര്‍ക്കാര്‍ ഒരു കോടി മുപ്പത് ലക്ഷംരൂപ നഷ്ടപരിഹാരം നല്‍കി എന്നതുമൊക്കെയാണ് നമ്മുടെ നാണക്കേടിന് അല്പമെങ്കിലും ആശ്വാസം ആകുന്നത്.

ഇന്നും നമ്പി നാരായണനെ എതിര്‍ക്കുന്നവരുണ്ടാകും. അത് അവരുടെ സ്വാതന്ത്ര്യം. പക്ഷേ എല്ലാവരും റോക്കട്രിയെന്ന സിനിമ കാണണം. ഈ സിനിമയുടെ അവസാനം നടന്‍ സൂര്യ അദ്ദഹത്തോട് പറയുന്നുണ്ട്. സര്‍ രാജ്യത്തിന് വേണ്ടി ഞാന്‍ അങ്ങയോട് മാപ്പ് ചോദിക്കന്നു എന്ന്. ഇന്ത്യ മഹാരാജ്യത്തെ ഒരു പൗരനെന്നനിലയില്‍ ഞാനും ഹൃദയത്തില്‍ തട്ടി ക്ഷമ ചോദിക്കന്നു. സര്‍ ഞങ്ങളോട് പൊറുക്കുക.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്