ജൂഡ് ആന്തണി ചിത്രം ‘2018’ നെ പ്രശംസിച്ച് നടന്‍ ടിനി ടോം. 2018 താന്‍ മറക്കാന്‍ ശ്രമിക്കുന്ന വര്‍ഷമാണെന്നും പ്രളയത്തിന്റെ ദുരിതങ്ങള്‍ അനുഭവിച്ച തന്നെ ഈ സിനിമ ഒരുപാട് ഓര്‍മകളിലേക്ക് കൂട്ടിക്കൊണ്ടുപോയെന്നും ടിനി ടോം പറയുന്നു.
”ഇത് യഥാര്‍ഥത്തില്‍ നടന്ന കഥയാണ്. ‘2018’ സിനിമ റിലീസ് ദിവസം ഞാന്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു. പക്ഷേ സിനിമ കുടുംബ സമേതം കാണാന്‍ സാധിച്ചത് ഇന്നലെയാണ്. ‘2018 ഞാന്‍ മറക്കാന്‍ ശ്രമിക്കുന്ന വര്‍ഷമാണ്, കാരണം ഞാന്‍ ഒരു പ്രളയ ബാധിതനാണ്. എല്ലാം നഷ്ട്ടപെട്ടവനാണ് അവിടുന്ന് ജീവിതം വീണ്ടും തുടങ്ങിയവനാണ്.
ഈ സിനിമ എനിക്ക് ഒരുപാട് വിങ്ങല്‍ ഉണ്ടാക്കിയെങ്കിലും ഒരു ദുരന്തം ഉണ്ടായപ്പോള്‍ നമ്മള്‍ ഒന്നിച്ചു നിന്ന ആ ‘ലഹരി’ നമുക്ക് ഒരുപാട് സന്തോഷം നല്‍കുന്നു. ഒരു വിഷമം മാത്രം ഒരു ദുരന്തം ഉണ്ടാകുമ്പോഴാണ് നാം മതവും രാഷ്ട്രീയവും മറന്ന് ഒന്നാകുന്നത്.
ഈ സിനിമയില്‍ നമ്മള്‍ ഒന്നാണ്. ഇനി ഒരു ദുരന്തം ഉണ്ടാകാതിരിക്കട്ടേ, ഇത് പോലുള്ള നല്ല സിനിമകള്‍ ഉണ്ടാകട്ടെ. സിനിമയാണ് എന്റെ ‘ലഹരി’. സഹോദരതുല്യനായ ജൂഡ് ആന്തണിക്കും അദ്ദേഹത്തിന്റെ ടീമിനും ഒരു വലിയ സല്യൂട്ട്.”-ടിനി ടോം കുറിച്ചു.