തുടര്‍ച്ചയായി ഫ്‌ളോപ്പുകള്‍.. നിങ്ങളെ ചിരിപ്പിക്കുന്ന ഞാന്‍ കഴിഞ്ഞ കുറേ കാലമായി കരഞ്ഞു കൊണ്ടിരിക്കുകയാണ്: ദിലീപ്

വര്‍ഷങ്ങളായി പ്രേക്ഷകരെ ചിരിപ്പിച്ചു കൊണ്ടിരിക്കുന്ന താന്‍ കുറച്ച് കാലമായി കരയുകയാണെന്ന് നടന്‍ ദിലീപ്. ‘പവി കെയര്‍ ടേക്കര്‍’ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെയാണ് ദിലീപ് വൈകാരികമായി പ്രതികരിച്ചത്. തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് ആദ്യമായി വിതരണത്തിന് എത്തിക്കുന്ന ചിത്രമാണ് പവി കെയര്‍ ടേക്കര്‍. ഈ സിനിമ വിജയിക്കേണ്ടത് തന്റെയും ഫിയോക്കിന്റെയും ആവശ്യമാണ്.

മലയാള സിനിമയില്‍ തനിക്ക് പിടിച്ചു നില്‍ക്കണമെങ്കില്‍ ഈ സിനിമ വിജയിച്ചേ മതിയാകൂ എന്നാണ് ദിലീപ് പറയുന്നത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ദിലീപിന്റെ കരിയറില്‍ അധികം ഹിറ്റുകള്‍ ഉണ്ടായിട്ടില്ല. പല സിനിമകളും പരാജയങ്ങളായിരുന്നു. 2015ല്‍ പുറത്തിറങ്ങിയ ‘ടു കണ്‍ട്രീസ്’ ആണ് ദിലീപിന്റെ സൂപ്പര്‍ ഹിറ്റ് ആയി മാറിയ അവസാന ചിത്രം.

‘രാംലീല’, ‘കോടതി സമക്ഷം ബാലന്‍ വക്കീല്‍’ എന്നീ സിനിമകള്‍ തിയേറ്ററുകളില്‍ പ്രേക്ഷകരെ എത്തിച്ചിരുന്നു. എന്നാല്‍ പിന്നീട് എത്തിയ മിക്ക ദിലീപ് ചിത്രങ്ങളും ഫ്‌ളോപ്പുകള്‍ ആയിരുന്നു. തിയേറ്ററിലും ഒ.ടി.ടിയിലുമായി റിലീസ് ചെയ്ത എട്ടോളം സിനിമകള്‍ പരാജയമായിരുന്നു. ഈ സാഹചര്യത്തിലാണ് പവി കെയര്‍ ടേക്കര്‍ കാണണമെന്ന അഭ്യര്‍ത്ഥനയുമായി ദിലീപ് എത്തിയിരിക്കുന്നത്.

ദിലീപിന്റെ വാക്കുകള്‍:

ഈ സിനിമ എനിക്ക് എത്രത്തോളം ആവശ്യം ആണെന്ന് നിങ്ങള്‍ക്ക് എല്ലാം അറിയാം. ഇത് എനിക്ക് 149-ാമത്തെ സിനിമയാണ്. ഇത്രയും കാലം ഞാന്‍ ഒരുപാട് ചിരിച്ച്, ചിരിപ്പിച്ച് കഴിഞ്ഞ കുറേക്കാലമായി ഞാന്‍ ദിവസവും കുറേ കരഞ്ഞുകൊണ്ടിരിക്കുന്ന ആളാണ്. ചിരിപ്പിക്കാന്‍ ശ്രമിക്കുന്ന എനിക്ക് ഇവിടെ നിലനില്‍ക്കാന്‍ ഈ സിനിമ വളരെ ആവശ്യമാണ്. കാരണം എല്ലാവരും പറയുന്നത് ദിലീപ് എന്റര്‍ടെയ്ന്‍മെന്റ് എന്നാണ്.

ഒരു നടന്‍ എന്ന നിലയില്‍ അതിന് ശ്രമിക്കും. വിനീത് പറഞ്ഞ കഥ, രാജേഷ് രാഘവന്‍ നന്നായി എഴുതിയ കഥ തിയേറ്ററുകളിലേക്ക് എത്തുമ്പോള്‍ എന്റെ പ്രേക്ഷകരിലേക്ക് കൂടി ആണ് എത്തുന്നത്. സ്ട്രെസ് ഒഴിവാക്കാനും ചിരിക്കാനും വേണ്ടിയാണ് എന്റെ സിനിമ കാണാന്‍ എത്തുന്നത് എന്ന് പല വിഭാഗത്തിലുള്ള പ്രേക്ഷകരും പറയാറുണ്ട്. അങ്ങനെ എങ്കില്‍ നിങ്ങള്‍ക്ക് പറ്റിയ സിനിമയാണ് ഇത്. എല്ലാവരും സിനിമ വന്ന് കാണണം. ഇത് എന്റെയും ഫിയോകിന്റെയും ആവശ്യമാണ്.

Latest Stories

ചേവായൂർ സംഘർഷം: കണ്ണൂരിൽ നാളെ ഹർത്താൽ; ആഹ്വാനം ചെയ്തത് കോൺഗ്രസ്സ്

ഒറ്റ പഞ്ചിന് വേണ്ടിയോ ഈ തിരിച്ചുവരവ്? ബോക്സിങ് ഇതിഹസം മൈക്ക് ടൈസന് ജേക്ക് പോളിനോട് ഏകപക്ഷീയമായ തോൽവി

ശാഖയ്ക്ക് കാവല്‍ നില്‍ക്കാന്‍ കെപിസിസി പ്രസിഡന്റ് ഒപ്പമുണ്ടാകും; സന്ദീപ് വാര്യരെ പരിഹസിച്ച് മുഹമ്മദ് റിയാസ്

ചുവന്ന സ്യൂട്ട്‌കേസില്‍ കണ്ടെത്തിയത് യുവതിയുടെ മൃതദേഹം; കാണാമറയത്ത് തുടരുന്ന ഡോ ഓമനയെ ഓര്‍ത്തെടുത്ത് കേരളം

നയന്‍താരയ്ക്ക് ഫുള്‍ സപ്പോര്‍ട്ട്; പിന്തുണയുമായി ധനുഷിനൊപ്പം അഭിനയിച്ച മലയാളി നായികമാര്‍

പഠിച്ചില്ല, മൊബൈലില്‍ റീല്‍സ് കണ്ടിരുന്നു; അച്ഛന്‍ മകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

'സരിന്‍ മിടുക്കന്‍; എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായതോടെ കോണ്‍ഗ്രസും ബിജെപിയും അങ്കലാപ്പില്‍'; പാലക്കാട്ടെ പ്രചാരണത്തിന്റെ ചുക്കാന്‍ ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി

ഈ നിസാര രംഗത്തിനോ ഡ്യൂപ്പ്? ജീവിതത്തില്‍ ആദ്യമായി ഡ്യൂപ്പിനെ ഉപയോഗിച്ച് ടോം ക്രൂസ്!

'ബിജെപിയുടെ വളർച്ച നിന്നു, കോൺഗ്രസിന് ഇനി നല്ല കാലം'; സന്ദീപിന്റേത് ശരിയായ തീരുമാനമെന്ന് കുഞ്ഞാലിക്കുട്ടി

'മാഗ്നസ് ദി ഗ്രേറ്റ്' - ടാറ്റ സ്റ്റീൽ ചെസ് ഇന്ത്യ റാപിഡ് ടൈറ്റിൽ സ്വന്തമാക്കി മാഗ്നസ് കാൾസൺ