മറ്റൊരു വിവാഹത്തിന് തയ്യാറാണ്, ലൈഫ് ഒരാളുമായി ഷെയറ് ചെയ്യണമെന്ന് അതിയായ ആഗ്രഹമുണ്ട്: ആര്യ

മറ്റൊരു വിവാഹത്തിന് തയ്യാറാണെന്ന് നടിയും അവതാരകയുമായ ആര്യ. ഒരു പാട്ട്ണര്‍ വേണമെന്ന് ആഗ്രഹിക്കുന്നുണ്ട് എന്നാണ് കൗമുദി ടിവിയിലെ താരപകിട്ട് എന്ന പരിപാടിയില്‍ പറഞ്ഞു. അടുത്തിടെ സംഭവിച്ച ബ്രേക്കപ്പിനെ കുറിച്ചും ആര്യ തുറന്നു പറഞ്ഞു. ബിഗ് ബോസ് ഷോയില്‍ നിന്നും തനിക്കൊരു പ്രണയമുണ്ടെന്നും അദ്ദേഹത്തെ ജാന്‍ എന്നാണ് വിളിക്കുകയെന്നും ആര്യ സൂചിപ്പിച്ചിരുന്നു.

ഒരു വലിയ ബ്രേക്കപ്പും ഡിപ്രഷനും ഒക്കെ കഴിഞ്ഞ് താന്‍ തിരിച്ചെത്തിയതേയുള്ളു. അതൊരു അന്യായ പറ്റിക്കല്‍ ആയിരുന്നു. താന്‍ ഒരു 75 ദിവസം മാറി നിന്ന സമയം കൊണ്ട്, തിരിച്ചു വന്നപ്പോള്‍ കാണുന്നത് വേറൊരു വ്യക്തിയെയാണ്. അയാള്‍ തന്റെ സുഹൃത്തുമായി റിലേഷന്‍ഷിപ്പിലായി. നാലാം ക്ലാസു മുതല്‍ തന്റെ ബെസ്റ്റ് ഫ്രണ്ട് ആയിരുന്നു ആ കൂട്ടുകാരി.

ഇന്ന് മറ്റൊരു വിവാഹത്തിന് താന്‍ തയാറാണ്. വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ട്. തനിക്ക് ഒരു പാട്ണര്‍ വേണമെന്ന് ആഗ്രഹമുണ്ട്. ലൈഫ് ഒരാളുമായി ഷെയറ് ചെയ്യണമെന്ന് അതിയായ ആഗ്രഹമുണ്ട്. അന്നത്തെ ആര്യ ആയിരിക്കില്ല ഇനിയുള്ള ആര്യ എന്ന് തനിക്കറിയാം എന്ന് താരം പറയുന്നു. ഇപ്പോഴും ആദ്യ ഭര്‍ത്താവുമായി സംസാരിക്കാറുണ്ട്.

അന്ന് കോംപ്രമൈസ്ഡ് റിലേഷന്‍ഷിപ്പില്‍ നില്‍ക്കാന്‍ പറ്റില്ലായിരുന്നു. മകളാണ് തങ്ങള്‍ക്കിടയിലെ പൊതുവായ ഘടകമെന്നും ആര്യ വ്യക്തമാക്കി. 2008ല്‍ ആണ് രോഹിത് സുശീലനുമായുള്ള ആര്യയുടെ വിവാഹം. 2018ല്‍ ആണ് ഇരുവരും വിവാഹമോചിതരായത്. റോയ എന്നാണ് ഇവരുടെ മകളുടെ പേര്.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്