ഗോഡ് സെക്‌സ് ആന്‍ഡ് ട്രൂത്തിന്റെ രണ്ടാം ഭാഗത്തില്‍ റോജയെ നായികയാക്കാം, വിവാദ പ്രസ്താവനയുമായി സംവിധായകന്‍

പ്രമുഖ തെലുങ്ക് സിനിമ സംവിധായകന്‍ അജയ് കൗണ്ടിനിയ നടി റോജയ്‌ക്കെതിരെ നടത്തിയ പ്രസംഗം സിനിമാലോകത്ത് ചര്‍ച്ചയാവുന്നു. രാം ഗോപാല്‍ വര്‍മ്മയുടെ ഗോഡ് സെക്‌സ് ആന്‍ഡ് ട്രൂത്തിന്റെ രണ്ടാം ഭാഗം റോജയെ നായികയാക്കി ചെയ്യാന്‍ താന്‍ തയ്യാറാണെന്ന അജയുടെ പ്രസ്താവന വിവാദമാകുന്നത്.

തന്റെ പുതിയ ചിത്രം ഭൂത് ബംഗ്ലയുടെ പ്രചരണാര്‍ഥം മാധ്യമങ്ങളോട് സംസാരിയ്ക്കുന്നതിനിടയിലാണ് നടിയും എം എല്‍എയുമായ റോജയ്‌ക്കെതിരെ അജയ് പരാമര്‍ശം നടത്തിയത്. ഒരു പൊതുപ്രവര്‍ത്തകയായിട്ടും സിനിമാരംഗത്തെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ റോജയ്ക്ക് സാധിക്കുന്നില്ലെന്നും അജയ് കുറ്റപ്പെടുത്തി.

Image result for Director Ajay Kaundinya

2000ത്തിലധികം ടെക്‌നീഷ്യന്മാരും മറ്റ് അണിയറപ്രവര്‍ത്തകരും താരങ്ങളുമെല്ലാം ചേര്‍ന്നതാണ് തെലുങ്ക് സിനിമ. അവരെല്ലാം കഠിനമായി അദ്ധ്വാനിക്കുകയാണ്. എന്നാല്‍ സിനിമാരംഗത്തു തന്നെയുള്ള പൊതുരംഗത്തും വ്യക്തി മുദ്ര പതിപ്പിച്ച ഒരാളെന്ന നിലയില്‍ റോജയ്ക്ക് ഈ വിഷയത്തെ പറ്റി സംസാരിക്കാനും അവരുടെ പ്രശ്‌നങ്ങളില്‍ പരിഹാരം കാണാന്‍ സാധിക്കാത്തതും എന്തു കൊണ്ടാണെന്ന് സംവിധായകന്‍ ചോദിച്ചു.

എല്ലാ മേഖലകളിലെയും പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി അവര്‍ ഓടിനടക്കുകയാണെന്നും എന്നാല്‍ സിനിമയിലെ പ്രശ്‌നങ്ങള്‍ മാത്രം കണ്ടില്ലെന്നു നടിക്കുകയുമാണെന്നും അജയ് പറഞ്ഞു. ഇതിന് പിന്നാലെയാണ് റോജയെ വെച്ച് ജിഎസ്ടിയുടെ രണ്ടാം ഭാഗം താന്‍ ചെയ്യാന്‍ തയാറാണെന്ന സെക്സിസ്റ്റ് കമന്‍റ് സംവിധായകന്‍ ഉയര്‍ത്തിയത്.