Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

CELEBRITY TALK

‘ആറു വര്‍ഷത്തിനു ശേഷമുള്ള തിരിച്ചു വരവ് ഏറെ ടെന്‍ഷനുണ്ടാക്കുന്നു’; സംവൃത സുനില്‍

, 12:03 pm

മലയാളത്തിലെ മുന്‍നിര നായികമാരിലൊരാളായിരുന്ന സംവൃത സുനില്‍ ആറു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് മടങ്ങിയെത്തുകയാണ്. ബിജുമേനോന്റെ നായികയായാണ് സംവൃത വീണ്ടും സിനിമയിലേക്ക് എത്തുന്നത്. ജി പ്രജിത്തിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തില്‍ ആറു വയസുകാരിയായ കുട്ടിയുടെ അമ്മയായാണ് സംവൃത അഭിനയിക്കുന്നത്. നീണ്ട വര്‍ഷത്തിനു ശേഷമുള്ള തിരിച്ചു വരവ് ഏറെ ടെന്‍ഷനുണ്ടാക്കുന്നെന്നാണ് സംവൃത പറയുന്നത്. ടൈംസ് ഓഫ് ഇന്ത്യയുമായുള്ള അഭിമുഖത്തിലാണ് തിരിച്ചു വരവിനെ കുറിച്ച് സംവൃത മനസ് തുറന്നത്.

2004 ല്‍ എന്റെ ആദ്യ ചിത്രമായ ‘രസിക’നില്‍ അഭിനയിക്കാന്‍ വരുമ്പോള്‍ സിനിമയെ കുറിച്ച് ഒന്നുമറിയില്ലായിരുന്നു. എന്നിട്ടു പോലും അന്ന് ഞാന്‍ ഏറെ റിലാക്‌സ്ഡ് ആയിരുന്നു. എന്നാല്‍ ആറു വര്‍ഷത്തിനു ശേഷമുള്ള ഈ തിരിച്ചു വരവ് ഏറെ ടെന്‍ഷനുണ്ടാക്കുന്നുണ്ട്. മുമ്പ്  ലൊക്കേഷനില്‍ എല്ലാവരെയും ചേച്ചീ, ചേട്ടാ എന്നൊക്കെ വിളിച്ച് നടക്കുന്ന ഒരാളായിരുന്നു ഞാന്‍. എന്നാലിപ്പോള്‍ എട്ടു വര്‍ഷത്തോളം ഇന്‍ഡസ്ട്രിയില്‍ ഉണ്ടായിരുന്ന ഒരു സീനിയര്‍ ആര്‍ട്ടിസ്റ്റ് എന്ന രീതിയിലാണ് എല്ലാവരും എന്നെ നോക്കി കാണുന്നത്’ സംവൃത പറഞ്ഞു.

രസികന്‍ എന്ന ചിത്രത്തിലൂടെ സംവിധായകന്‍ ലാല്‍ജോസ് മലയാളത്തിനു പരിചയപ്പെടുത്തിയ നടിയാണ് സംവൃത സുനില്‍. അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ മലയാള സിനിമാ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ സംവൃത വിവാഹത്തോടെയാണ് സിനിമാരംഗത്ത് നിന്ന് വിട്ടുനിന്നത്. അയാളും ഞാനും തമ്മിലായിരുന്നു അവസാന ചിത്രം.

Advertisement