ആ നടനോടുള്ള ഇഷ്ടംകൊണ്ട് മാത്രമാണ് ഞാൻ ആ സിനിമ കമ്മിറ്റ് ചെയ്തത്; അദ്ദേഹം എന്നെ വളരെ കംഫർട്ടബിൾ ആക്കി: നയൻതാര

നയൻതാരയുടെ “ബിയോണ്ട് ദി ഫെയറി ടെയ്ൽ” ഡോക്യുമെന്ററി ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്. തന്റെ ജീവിതാനുഭവങ്ങളും പ്രണയവും വിവാഹവുമെല്ലാം തുറന്നുപറയുന്ന ഈ ഡോക്യുമെന്ററിയുടെ പ്രത്യേകത കൂടിയാണിത്. അതേസമയം തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള നടിമാരിൽ ഒരാളായ നയൻതാര തന്റെ ആദ്യ ഹിന്ദി ചിത്രത്തിലൂടെ തന്നെ ബോളിവുഡിൽ തന്റേതായ ഫാൻ ബേസ് ഉണ്ടാക്കിയെടുത്തിട്ടയുണ്ട്.

ഇപ്പോഴിതാ താരം ഷാരൂഖ് ഖാനൊപ്പമുള്ള ജവാൻ സിനിമയിൽ അഭിനയിക്കാനുള്ള കാരണം വെളിപ്പെടുത്തിയിരിക്കുകയാണ്. ഷാരൂഖ് ഖാനെ ഇഷ്ടമായത് കൊണ്ട് മാത്രമാണ് ഈ സിനിമ ചെയ്തതെന്നും അദ്ദേഹം തന്നെ ഏറെ കംഫര്‍ട്ടബിളാക്കിയിരുന്നു എന്നും നയൻതാര പറയുന്നു. ഹോളിവുഡ് റിപ്പോര്‍ട്ടര്‍ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം.

നയൻ‌താര പറയുന്നതിങ്ങനെ…

‘ഞാൻ ജവാൻ ചെയ്തത് ഷാരൂഖ് ഖാൻ സാറിനെ ഇഷ്ടമായത് കൊണ്ട് മാത്രമാണ്, അദ്ദേഹം എന്നോട് സംസാരിച്ചു, അദ്ദേഹം എന്നെ വളരെ കംഫർട്ടബിൾ ആക്കി. ഹിന്ദി സിനിമയിലേക്ക് വരുന്നത് എൻ്റെ കരിയറിൽ ഞാൻ ആലോചിക്കാത്ത കാര്യമാണ്. എസ്ആർകെ സാറിനോട് വളരെയധികം സ്നേഹവും ബഹുമാനവും ഉണ്ട്. പിന്നെ മറ്റൊരു പ്രധാന കാരണം അറ്റ്‌ലിയാണ്. എനിക്ക് അറ്റ്‌ലിക്കൊപ്പം വർക് ചെയ്യുന്നതും കംഫർട്ടബിളാണ്. അദ്ദേഹത്തിന്റെ രണ്ട് സിനിമകളില്‍ മാത്രമാണ് ഞാൻ അഭിനയിക്കാതിരുന്നത്’

അതേസമയം കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായിരുന്നു ഷാരൂഖ് ഖാൻ-അറ്റ്ലി കൂട്ടുകെട്ടിന്റെ ജവാൻ. 1000 കോടിക്ക് മുകളിൽ കളക്ഷൻ നേടിയ ചിത്രത്തിലെ നയൻതാരയുടെ കഥാപത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു. റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഗൗരി ഖാൻ ആണ് ജവാൻ നിർമ്മിച്ചത്. വിക്രം റാത്തോഡ് എന്ന സൈനികനായും ആസാദ് എന്ന പൊലീസ് ഉദ്യോഗസ്ഥനായും ഡബിൾ റോളിലാണ് ഷാരൂഖ് സിനിമയിലെത്തിയത്.

Latest Stories

ക്ഷേമ പെൻഷൻ തട്ടിപ്പിൽ നടപടി; 6 സർക്കാർ ജീവനക്കാരെ സസ്‌പെൻഡ് ചെയ്തു, അനധികൃതമായി കൈപ്പറ്റിയ തുക തിരിച്ചടക്കാൻ നിർദേശം

24-ാം വയസിൽ അത് ഞാൻ നഷ്‌ടപ്പെടുത്തി, അന്ന് സിനിമയോട് പേടിയായിരുന്നു; തുറന്ന് പറഞ്ഞ് നടി മനോഹരി

ചായയും കാപ്പിയും ചൂടോടെ കുടിക്കുന്നവരാണോ നിങ്ങൾ? ക്യാൻസറിന് വരെ കാരണമാവുമെന്ന് ആരോഗ്യ വിദഗ്ധർ; എങ്ങനെ അവയെ ആരോഗ്യകരമാക്കാം?

വയനാട് ദുരന്തബാധിതരോട് മുടങ്ങിയ ചിട്ടി തുക ഉടൻ തിരിച്ചടക്കണമെന്ന് കെഎസ്എഫ്ഇ; നോട്ടീസ് നൽകി

വയനാട്ടിൽ ആദിവാസി യുവാവിനെ വലിച്ചിഴച്ച സംഭവം; രണ്ട് പ്രതികൾ കൂടി പിടിയിൽ

മുംബൈ ബോട്ടപകടം: നാവികസേനയുടെ ബോട്ട് ഓടിച്ചയാൾക്കെതിരെ കേസ്; മരിച്ചവരിൽ മലയാളി കുടുംബവും

ഐസിസി ടെസ്റ്റ് റാങ്കിങ്: ബാറ്റിങ്ങിൽ ജോ റൂട്ട് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു; ബൗളിങ്ങിൽ ജസ്പ്രീത് ബുംറ തന്നെ

ഇനി ശരിക്കും സൂക്ഷിച്ചോ, ഇല്ലെങ്കിൽ പണി കിട്ടും; ഗതാ​ഗത നിയമ ലംഘകരെ പൂട്ടാൻ പൊലീസ്, എഐ ക്യാമറകൾ സ്ഥാപിക്കും

ലോക ചെസ് ചാമ്പ്യൻഷിപ്പിന് ശേഷം ഗുകേഷിന് റേറ്റിംഗിൽ ഇടിവ്; നേട്ടം സ്വന്തമാക്കി ഡിംഗ്

സിനിമ സീരിയൽ താരം മീന ഗണേഷ് അന്തരിച്ചു