കെ റെയില്‍ പദ്ധതിക്കെതിരെ ആഞ്ഞടിച്ച് തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദ്. കെ റെയിലിനെ വിമര്‍ശിച്ച് കവിതയെഴുതിയതിന്റെ പേരില്‍ റഫീക്ക് അഹമ്മദിനെ സൈബര്‍ ഇടങ്ങളില്‍ അപമാനിച്ചുവെന്ന് ഷാരിസ് ചൂണ്ടിക്കാട്ടി.
തനിക്ക് ഒരു കെ റെയിലും ആവശ്യമില്ലെന്നും അതുകൊണ്ട് ഉണ്ടാകുന്ന രണ്ട് മണിക്കൂറിന്റെ ലാഭവും ആവശ്യമില്ലെന്നും ഷാരിസ് വ്യക്തമാക്കി. യൂത്ത് കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബിരത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കെ റെയിലിനെക്കുറിച്ച് ഒരു കവിത എഴുതി വിമര്‍ശിച്ചതിന് റഫീക്ക് അഹമ്മദ് സാറിനെ സൈബറിടങ്ങളില്‍ അപമാനിച്ചു. ഒരു കവിത എഴുതിയാല്‍ വിമര്‍ശിക്കപ്പെടുന്ന നാട്ടില്‍ ആണ് നില്‍ക്കുന്നതെങ്കില്‍ അതേ നാട്ടില്‍ ഞാന്‍ ഉറക്കെ പറയുന്നു എനിക്ക് രണ്ട് മണിക്കൂറ് കൊണ്ട് എറണാകുളത്ത് നിന്നും കണ്ണൂരിലേക്ക് പോകണ്ട.
Read more
എനിക്ക് ഒരു കെ റെയിലും വേണ്ട രണ്ട് മണിക്കൂറിന്റെ ലാഭവും വേണ്ട. അടുത്ത തലമുറയ്ക്ക് കൊടുക്കേണ്ടത് നല്ല വിദ്യാഭ്യാസവും വായുവും ജലവുമൊക്കെയാണ്. ഈ രാജ്യത്ത് പൈസ കൊടുത്താല്‍ അരിയും മണ്ണെണ്ണയും മാത്രമല്ല സര്‍ക്കാരിനെയും വിലയ്ക്ക് വാങ്ങാന്‍ പറ്റുന്ന കാലമാണിത്. വിദ്യാര്‍ത്ഥി സംഘടനകളെ വിലയ്ക്കെടുക്കാന്‍ കഴിയുന്ന ഒരു തുലാസും നിര്‍മ്മിക്കപ്പെട്ടിട്ടില്ല. അദ്ദേഹം വ്യക്തമാക്കി.