തമന്നയാണ് എല്ലാത്തിനും കാരണം, ഞാന്‍ ഭര്‍ത്താവിനെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യാറില്ല: രംഭ

90കളില്‍ തെന്നിന്ത്യയിലെ സൂപ്പര്‍ നായികയായിരുന്നു രംഭ. തമിഴ് സിനിമയില്‍ ഏറെ സജീവമായിരുന്ന താരം വിവാഹത്തോടെയാണ് അഭിനയത്തില്‍ നിന്നും ഇടവേള എടുത്തത്. കുടുംബത്തോടൊപ്പം കാനഡയില്‍ സ്ഥിരതാമസമാക്കിയിരിക്കുകയാണ് രംഭ ഇപ്പോള്‍.

രംഭയുടെ അഭിമുഖത്തില്‍ നിന്നുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. താന്‍ ഭര്‍ത്താവിനെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യാറില്ല എന്നാണ് രംഭ ഒരു അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്. അതിന് പിന്നിലെ കാരണം നടി തമന്നയാണെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് നടി ഇപ്പോള്‍.

”ഞാന്‍ അദ്ദേഹത്തെ ഇന്‍സ്റ്റയില്‍ ഫോളോ ചെയ്യാറില്ല. അതിനൊരു കാരണമുണ്ട്. അദ്ദേഹം ഇന്‍സ്റ്റ തുടങ്ങിയപ്പോള്‍ ഞാന്‍ പറഞ്ഞു ആദ്യം എന്നെ ഫോളോ ചെയ്യണം എന്ന്. പക്ഷേ പുള്ളി പറഞ്ഞു അത് പറ്റില്ല ഞാന്‍ തമന്നയെ ഫോളോ ചെയ്യും എന്ന്.”

”എന്നിട്ട് ആദ്യം തമന്നയെ ഫോളോ ചെയ്തു. അപ്പോള്‍ ഞാന്‍ പറഞ്ഞു എന്നാല്‍ നിങ്ങളെ ഞാനും ഫോളോ ചെയ്യില്ല. നിങ്ങള്‍ക്ക് എന്റെ ഇന്‍സ്റ്റയില്‍ നോക്കിയാല്‍ അറിയാം, ഞാന്‍ പുള്ളിയെ ഫോളോ ചെയ്യുന്നില്ല” എന്നാണ് രംഭ പറയുന്നത്. ഈ അഭിമുഖത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

‘ആ ഒക്കട്ടി അടക്കു’ എന്ന തെലുങ്ക് ചിത്രത്തിലൂടെ അഭിനയരംഗത്ത് എത്തിയ രംഭ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, മലയാളം ചിത്രങ്ങളില്‍ സജീവമായിരുന്നു. ബംഗാളി, ഭോജ്പുരി, ഇംഗ്ലീഷ് ചിത്രങ്ങളിലും രംഭ അഭിനയിച്ചിട്ടുണ്ട്. 2017 വരെ ടെലിവിഷന്‍ ഷോകളില്‍ ജഡ്ജായും താരം എത്തിയിരുന്നു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ