അന്നത്തെ വിനീതിനെ എനിക്ക് ഇഷ്ടമായിരുന്നില്ല: അജു വർഗീസ്

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘വർഷങ്ങൾക്കു ശേഷം’. ധ്യാൻ, പ്രണവ് മോഹൻലാൽ തുടങ്ങിയവർക്കൊപ്പം നിവിൻ പോളി, അജു വർഗീസ്, ബേസിൽ ജോസഫ് തുടങ്ങീ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

ഇപ്പോഴിതാ മുൻപ് ജേക്കബിന്റെ സ്വർഗ്ഗരാജ്യം എന്ന ചിത്രത്തിൽ വിനീതിന്റെ അസിസ്റ്റൻറ് ഡയറക്ടർ ആയി പ്രവൃത്തിച്ചപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് അജു വർഗീസ്. മാധ്യമങ്ങൾക്ക് മുന്നിൽ അസിസ്റ്റൻറ് ഡയറക്ടർ ആവാൻ പോവുകയാണെന്ന് പറഞ്ഞ് ഇറങ്ങിയതുകൊണ്ട് തന്നെ പിന്മാറാൻ സാധിച്ചില്ലെന്നും അന്നത്തെ വിനീതിനെ തനിക്ക് ഇഷ്ടമായിരുന്നില്ലെന്നും അജു വർഗീസ് പറയുന്നു.

“ജേക്കബിന്റെ സ്വര്‍ഗരാജ്യത്തില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ആയിരുന്നപ്പോള്‍ അത് എനിക്ക് കുറച്ച് ബുദ്ധിമുട്ടായിരുന്നു. വര്‍ക്ക് ഭയങ്കര ഫാസ്റ്റായിരുന്നു. കാരണം എനിക്ക് അത്ര ഫാസ്റ്റില്‍ വര്‍ക്ക് ചെയ്യാന്‍ താത്പര്യമില്ല. നടന്മാരാകുമ്പോള്‍ ഒരു ഷോട്ട് കഴിഞ്ഞ് മാറാന്‍ സമയം കിട്ടും. അസിസ്റ്റന്‍ഡ് ഡയറക്ടര്‍ ആയിരിക്കുമ്പോള്‍ ഷൂട്ട് ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും പണിയായിരുന്നു. ആ സമയത്തുള്ള ഡയറക്ടറെ എനിക്ക് ഇഷ്ടമായിരുന്നില്ല.

ഈ ചിത്രം പ്രൊഡ്യൂസ് ചെയ്തത് നടന്‍ കൂടിയായ നോബിള്‍ ആയിരുന്നു. അപ്പോള്‍ മോണിറ്ററിന്റെ മുന്നില്‍ പോയി ഇരിക്കാം എന്ന പ്രതീക്ഷയിലാണ് എ.ഡി ആയി പോകുന്നത്. ആ ഓര്‍മ തന്നെ ഒരു ട്രോമയാണ്.

മീഡിയകളില്‍ ഈ സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ആകാന്‍ പോവുകയാണെന്ന് പറഞ്ഞാണ് ഷൂട്ടിംഗിന് പോയത്. അതുകൊണ്ട് തന്നെ ഇട്ടേച്ച് പോരാനും പറ്റിയില്ല. രണ്ടാം ദിവസം ഇതില്‍ നിന്ന് പിന്മാറിയാലോ എന്ന് ആലോചിച്ചതാണ്.

11-12 മണിയാകും ഷൂട്ട് കഴിയാന്‍. വന്ന് റിപ്പോര്‍ട്ട് എഴുതി കിടന്ന് ഉറങ്ങുമ്പോള്‍ ഒന്നരയാകും. പുലര്‍ച്ചെ 5.30 ഒക്കെ ആവുമ്പോഴേക്കും എ.ഡിമാര്‍ക്കുള്ള ഫസ്റ്റ് വണ്ടി പോകും. അതിന് ഒരു 4.45 ആവുമ്പോള്‍ എഴുന്നേല്‍ക്കണം. ഈ വണ്ടി എങ്ങാനും മിസ് ആയാല്‍ വേറെ ഒരു കാറുണ്ട്. അത് പിടിച്ച് അറിയാത്ത സ്ഥലത്തു കൂടിയൊക്കെ ഓട്ടിയിട്ട് വരണം.

ഞാന്‍ അന്ന് വിനീതിന്റെ മുന്നില്‍ പോയി നില്‍ക്കില്ലായിരുന്നു. ഞാന്‍ അന്ന് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടായിരുന്നത് ആനന്ദത്തിന്റെ ഒക്കെ ഡയറക്ടറായിരുന്ന ഗണേഷ് രാജിന്റെ അടുത്താണ്. എഡി ടീമുമായി ഞാന്‍ കംഫര്‍ട്ടബിള്‍ ആയിരുന്നു.” എന്നാണ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അജു വർഗീസ് പറഞ്ഞത്.

എഴുപതുകളിൽ സിനിമാമോഹവുമായി ചെന്നൈയിലെത്തുന്ന യുവാക്കളുടെ കഥയാണ് വർഷങ്ങൾക്കു ശേഷം എന്ന ചിത്രത്തിന്റെ പ്രമേയം. ഹൃദയത്തിന് ശേഷം വിനീത്- പ്രണവ്- കല്ല്യാണി കോമ്പോ ഒന്നിക്കുന്നതുകൊണ്ട് തന്നെ വലിയ പ്രതീക്ഷയിലാണ് ചിത്രത്തെ പ്രേക്ഷകർ നോക്കികാണുന്നത്. കൂടാതെ 2013- ൽ പുറത്തിറങ്ങിയ ഏറെ നിരൂപക പ്രശംസകൾ നേടിയ ‘തിര’ എന്ന ചിത്രത്തിന് ശേഷം ധ്യാൻ ശ്രീനിവാസനും വിനീതും ഒന്നിക്കുന്ന ചിത്രം കൂടിയാണ് വർഷങ്ങൾക്കു ശേഷം.

നിവിൻ പോളി, കല്യാണി പ്രിയദർശൻ, അജു വർഗീസ്, ബേസിൽ ജോസഫ്, നീരജ് മാധവ്, വൈ. ജീ മഹേന്ദ്ര, ഷാൻ റഹ്മാൻ, നീത പിള്ള തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. മെറിലാന്‍റ് സിനിമാസിന്‍റെ ബാനറില്‍ വൈശാഖ് സുബ്രഹ്മണ്യം നിർമ്മിക്കുന്ന ചിത്രത്തിന് വേണ്ടി ബോംബൈ ജയശ്രീയുടെ മകന്‍ അമൃത് രാംനാഥ് സംഗീത സംവിധാനമൊരുക്കുന്നത്. ഏപ്രിൽ 11 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ