ആ പാട്ടിന് പുരസ്‌കാരം ലഭിക്കുമെന്നു ഞാന്‍ പ്രതീക്ഷിച്ചിരുന്നു, പക്ഷേ..; മനസുതുറന്ന് എം.ജി ശ്രീകുമാര്‍

ഫാസിലിന്റെ സംവിധാനത്തില്‍ മോഹന്‍ലാലും മമ്മൂട്ടിയും കേന്ദ്രകഥാപാത്രങ്ങളായി 1998ല്‍ പുറത്തിറങ്ങിയ ഹരികൃഷ്ണന്‍സിലെ സമയമിതപൂര്‍വ സായാഹ്നം എന്ന പാട്ടിന് പുരസ്‌കാരം ലഭിക്കുമെന്നു താന്‍ പ്രതീക്ഷിച്ചിരുന്നെന്ന് ഗായകന്‍ എം.ജി ശ്രീകുമാര്‍. എന്നാല്‍ അതില്‍ തനിക്കു വലിയ വിഷമം തോന്നുന്നില്ലെന്നും
ആളുകള്‍ മനസ്സുകൊണ്ട് തന്നെ അംഗീകരിച്ചിട്ടുണ്ടെന്നും അതാണ് തനിക്കുള്ള ഏറ്റവും വലിയ പുരസ്‌കാരമെന്നും തന്റെ യൂട്യൂബ് ചാനലിലെ ‘ഓര്‍മകള്‍’ എന്ന സംവാദന പരമ്പരയിലാണ് എം.ജി ശ്രീകുമാര്‍ പാട്ടോര്‍മകള്‍ പങ്കുവച്ചത്.

കോടാനുകോടി ആളുകള്‍ മനസ്സുകൊണ്ടു നല്‍കിയ പുരസ്‌കാരം എനിക്കുണ്ട്. അത് മതി. ഞാന്‍ അതിനാണ് കൂടുതല്‍ വില കൊടുക്കുന്നത്. പുരസ്‌കാരങ്ങളില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. എന്നെ സ്‌നേഹിക്കുന്ന, സംഗീതം അറിയാവുന്ന ആളുകള്‍ മനസ്സുകൊണ്ട് എന്നെ അംഗീകരിച്ചിരിക്കുന്നു. അതാണ് എനിക്കുള്ള ഏറ്റവും വലിയ പുരസ്‌കാരം. അല്ലാതെ പുരസ്‌കാരം എന്നൊരു ഫലകം കയ്യില്‍ കിട്ടിയതുകൊണ്ടു കാര്യമില്ലല്ലോ. ജനങ്ങളുടെ അംഗീകാരമല്ലേ വലുത്.

സമയമിതപൂര്‍വ സായാഹ്നം എന്ന പാട്ടിന് പുരസ്‌കാരം ലഭിക്കുമെന്നു ഞാന്‍ പ്രതീക്ഷിച്ചിരുന്നു. ആ സമയത്തു തന്നെ പാടിയ വേറെയും ഒരുപാട് പാട്ടുകളിലും ഞാന്‍ പ്രതീക്ഷ വച്ചു. പക്ഷേ കിട്ടിയില്ല. അതില്‍ എനിക്കു വലിയ വിഷമവും തോന്നുന്നില്ല. ഞാന്‍ ഒട്ടും പ്രതീക്ഷിക്കാതെയാണ് നാദരൂപിണി എന്ന ഗാനത്തിനു പുരസ്‌കാരം ലഭിച്ചത്. അതുപോലെ തന്നെയാണ് ചാന്തുപൊട്ടും ചങ്കേലസ്സും എന്ന പാട്ടിനും ലഭിച്ചത്.

പുരസ്‌കാരങ്ങള്‍ക്കു വേണ്ടിയല്ലല്ലോ പാട്ടുകള്‍ പാടുന്നത്. കിട്ടുമ്പോള്‍ കിട്ടട്ടെ. സംതൃപ്തിക്കും ഉയര്‍ച്ചയ്ക്കും വേണ്ടിയാണ് പാട്ടുകള്‍ പാടുന്നത്, അല്ലാതെ പുരസ്‌കാരം ലക്ഷ്യം വച്ചല്ല- എം.ജി ശ്രീകുമാര്‍ പറഞ്ഞു.

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി