ധ്രുവനച്ചത്തിരം പൂർത്തിയാക്കാൻ കഴിയില്ലെന്ന് തോന്നി, അങ്ങനെയാണ് സിനിമകളിൽ അഭിനയിക്കാൻ തുടങ്ങിയത്: ഗൗതം മേനോൻ

പ്രഖ്യാപിച്ച അന്നുമുതൽ തമിഴ് സിനിമാലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയായിരുന്നു ഗൗതം മേനോൻ സംവിധാനം സംവിധാനം ചെയ്ത് ധ്രുവനച്ചത്തിരം. വിക്രം നായകനാവുന്ന ചിത്രത്തിൽ മലയാളത്തിന്റെ പ്രിയതാരം വിനായകനാണ് വില്ലനായി എത്തുന്നത് എന്നതും ശ്രദ്ധേയമായ കാര്യമായിരുന്നു. 2016 ലായിരുന്നു ചിത്രീകരണം ആരംഭിച്ചത്.

എന്നാൽ സിനിമപ്രേമികളെ നിരാശരാക്കികൊണ്ട് സിനിമയുടെ റിലീസ് വൈകി. പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയാവാൻ ഉണ്ടെന്നായിരുന്നു അന്ന് അണിയറപ്രവർത്തകർ പറഞ്ഞിരുന്നത്. പിന്നീട് സിനിമയെ കുറിച്ച് യാതൊരുവിധ അപ്ഡേറ്റുകളും പുറത്തുവരാത്തതിനാൽ സിനിമ ഉപേക്ഷിച്ചു എന്ന് തന്നെയാണ് ആരാധകർ കരുതിയത്.

ചില സാങ്കേതിക കാരണങ്ങളാൽ സിനിമ നിർത്തിവെക്കേണ്ടി വന്നതായിരുന്നു എന്ന് പിന്നീടാണ് അറിയാൻ കഴിഞ്ഞത്. അതിനിടയ്ക്ക് സംവിധായകൻ ഗൗതം മേനോൻ നിരവധി സിനിമകളിൽ അഭിനയിക്കാനും തുടങ്ങിയിരുന്നു.ഇപ്പോഴിതാ താൻ ആ സമയത്ത് സിനിമകളിൽ അഭിനയിക്കാൻ ഇട വന്ന സാഹചര്യത്തെ കുറിച്ച് തുറന്നുപറയുകയാണ് ധ്രുവനച്ചത്തിരത്തിന്റെ സംവിധായകനായ ഗൗതം വാസുദേവ് മേനോൻ.

“ഒരു സമയമെത്തിയപ്പോൾ ധ്രുവനച്ചത്തിരം പൂർത്തിയാക്കാൻ കഴിയില്ലെന്ന് എനിക്ക് തോന്നി . ആ സമയം സിനിമകളിൽ അഭിനയിക്കാൻ ചിലരിൽ നിന്നും ക്ഷണം ലഭിക്കാൻ തുടങ്ങി. ഞാൻ ആരോടും അവസരം ചോദിച്ചിരുന്നില്ല. അത് സംഭവിക്കുകയായിരുന്നു. സിനിമകളിൽ നിന്ന് ലഭിക്കുന്ന പ്രതിഫലം കൊണ്ട് ഈ ചിത്രം പൂർത്തിയാക്കാം എന്നതിനാലാണ് ഞാൻ സിനിമകളിൽ അഭിനയിച്ചത്.” ഒരു തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഗൗതം മേനോൻ പറഞ്ഞു.

എന്തായാലും ഒരുപാട് നാളത്തെ കാത്തിരിപ്പുകൾക്ക് ശേഷം ഈ വർഷം നവംബർ 24 നാണ് ചിത്രം തീയേറ്ററുകളിൽ എത്തുന്നത്. ഋതു വർമ്മ, ഐശ്വര്യ രാജേഷ്, സിമ്രാൻ, ദിവ്യദർശിനി, രാധിക ശരത്കുമാർ തുടങ്ങീ ഒരുപാട് താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

Latest Stories

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍