മലബാർ ഭാഗത്തു നിന്നുള്ള ചില ഇൻഫ്‌ളുവൻസേഴ്‌സിനെ കാണുമ്പോൾ ദേഷ്യം വരും, കണ്ടന്റ് കാണുമ്പോൾ ചൂലെടുത്ത് മുഖത്തടിക്കാൻ തോന്നും: റിയാസ് സലീം

ജനപ്രീയ പരിപാടിയായ ബിഗ് ബോസിലൂടെ താരങ്ങളായി മാറിയവരിൽ ഒരാളാണ് റിയാസ് സലീം. ബിഗ് ബോസ് മലയാളം സീസൺ 4 ൽ വൈൽഡ് കാർഡ് എൻട്രിയായി വന്ന റിയാസ് ഫിനാലെ വരെ എത്തിയിരുന്നു. തന്റെ നിലപാടുകൾ തുറന്നു പറയാറുണ്ട് റിയാസ്. വെട്ടിത്തുറന്നുള്ള സംസാരം റിയാസിന് നിരവധി ആരാധകരെയും അതുപോലെ തന്നെ വിമർശകരെയും നേടിക്കൊടുത്തിട്ടുണ്ട്.

ഇപ്പോഴിതാ മലബാറിലെ ഇൻഫ്‌ളുവേഴ്‌സിനെക്കുറിച്ച് റിയാസ് പറഞ്ഞ വാക്കുകളാണ് ചർച്ചയാകുന്നത്. മലബാർ ഭാഗത്തു നിന്നുള്ള ചില ഇൻഫ്‌ളുവൻസേഴ്‌സിനെ കാണുമ്പോൾ ചൂലെടുത്ത് മുഖത്ത് അടിക്കാൻ തോന്നും എന്നാണ് റിയാസ് പറയുന്നത്. ജിഞ്ചർ മീഡിയ എന്റർടെയ്ൻമെന്റ്‌സിന് നൽകിയ അഭിമുഖത്തിലാണ് റിയാസ് ഐകകര്യം പറഞ്ഞത്.

മലബാർ ഭാഗത്തു നിന്നുള്ള ചില ഇൻഫ്‌ളുവൻസേഴ്‌സിനെ കാണുമ്പോൾ തനിക്ക് ദേഷ്യം വരും എന്നാണ് റിയാസ് പറയുന്നത്. ജെൻസി ആണെന്ന് പറയും, നന്നായി വസ്ത്രം ധരിക്കും. ഏസ്‌തെറ്റിക് ഫോട്ടോകൾ എടുക്കും. സംഗീതത്തിന്റെ കാര്യത്തിലും വളരെയധികം ശ്രദ്ധിക്കും. സോഷ്യൽ മീഡിയയിൽ ബാക്കിയുള്ള മനുഷ്യരെ കാണിക്കണം, ഞാൻ കൂൾ ആണ് ജെൻസി ആണെന്ന്. പക്ഷെ അവർ ഇടുന്ന കണ്ടന്റ് കാണുമ്പോൾ ചൂലെടുത്ത് മുഖത്ത് അടിക്കാൻ തോന്നും’ എന്നാണ് റിയാസ് പറയുന്നത്.

ഇതിനു പിന്നാലെ നിരവധി പേരാണ് റിയാസിനെതിരെ വിമർശനങ്ങളുമായി എത്തുന്നത്. നിന്നെ പച്ച മടല് വെട്ടി അടിക്കണം, ഇവന്റെ സംസാരം കേട്ടാൽ മൺവെട്ടി എടുത്തു തലയ്ക്കു അടിക്കാൻ തോന്നും, നിന്നെ കാണുമ്പോ വെറുതെ ചൂൽ എടുത്താൽ പോരാ. ചൂല് ചാണകത്തിൽ മുക്കി അടിക്കാൻ തോന്നും എന്നിങ്ങനെ പോകുന്നു ചിലരുടെ കമന്റുകൾ.

നീ ആദ്യം ജനിച്ച ജൻഡറിൽ ജീവിച്ചു കാണിക്ക്. എന്നിട്ട് മലബാറിൽ ഉള്ളവരെ വിമർശിക്ക്. നിന്റെ കൊണ കാണുമ്പോ നിന്റെ മുഖത്ത് ചൂല് എടുത്തു അടിക്കാനാണ് തോന്നുന്നത് എന്നും ചിലർ താരത്തിനെതിരെ പ്രതികരിക്കുന്നുണ്ട്.

Read more