കടുത്ത പ്രണയത്തെ തുടര്‍ന്ന് അയാളുടെ പേര് കൈയില്‍ പച്ച കുത്തി, വീട്ടിലും ഓക്കെയായിരുന്നു, എന്നല്‍..: അമൃത നായര്‍

തനിക്ക് തേപ്പ് കിട്ടിയ കഥ പറഞ്ഞ് നടി അമൃത നായര്‍. കുടുംബ വിളക്ക് എന്ന സീരിയലിലൂടെ ശ്രദ്ധേയായ നടിയാണ് അമൃത നായര്‍. ഒന്നര വര്‍ഷത്തോളം ഉണ്ടായിരുന്ന പ്രണയത്തിന്റെ കടുപ്പത്തില്‍ അയാളുടെ പേര് കൈയ്യില്‍ പച്ച കുത്തിയിരുന്നതായും അമൃത പറയുന്നു.

തനിക്ക് ഒരു സീരിയസ് പ്രണയ ബന്ധം ഉണ്ടായിരുന്നു. ആറ് വര്‍ഷം മുമ്പ്. ഒന്നര വര്‍ഷത്തോളം പ്രണയിച്ചു. എല്ലാം ഓകെയായിരുന്നു. വീട്ടുകാര്‍ക്ക് ഒന്നും തങ്ങളുടെ ബന്ധത്തില്‍ എതിര്‍പ്പ് ഉണ്ടായിരുന്നില്ല. പക്ഷെ അയാള്‍ തന്നെ ഭംഗിയായി തേച്ചിട്ട് പോയി.

അന്ന് ആ പ്രണയത്തിന്റെ കടുപ്പത്തില്‍ കൈത്തണ്ടയില്‍ അയാളുടെ പേര് പച്ച കുത്തിയിരുന്നു. എന്നാല്‍ തേച്ചിട്ട് പോയപ്പോള്‍ അത് മായ്ച്ചു കളഞ്ഞു. ആ പേര് മറ്റൊരി ഡിസൈന്‍ ആക്കി. ഒരിക്കല്‍ തേപ്പ് കിട്ടി എന്ന് കരുതി ജീവിതത്തില്‍ ഉടനീളം പ്രേമിക്കാതിരിക്കില്ല.

സിംഗിള്‍ ലൈഫിനോട് തനിക്ക് താല്‍പ്പര്യമില്ല. അയാളെക്കാള്‍ സുന്ദരനും വിദ്യാഭ്യാസം ഉള്ളവനും ആയ ഒരാളെ തന്നെ താന്‍ പ്രണയിച്ച് വിവാഹം ചെയ്യും എന്നാണ് അമൃത പറയുന്നത്. അതേസമയം, കുടുംബ വിളക്ക് സീരിയലില്‍ നിന്നും പിന്മാറിയ അമൃത സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്