എനിക്കിത്തിരി തൊലിക്കട്ടി കൂടുതലുണ്ട്, ഇപ്പോള്‍ ഒന്നിനും മറുപടി പറയാറില്ല: അനിഖ

സോഷ്യല്‍മീഡിയയില്‍ വരുന്ന വിമര്‍ശനക്കമന്റുകളൊന്നും തന്നെ ബാധിക്കാറില്ലെന്ന് നടി അനിഖ സുരേന്ദ്രന്‍. ഫോട്ടോസ് ഇടാനും വീഡിയോസ് ഇടാനുമൊക്കെയാണ് ഇന്‍സ്റ്റാഗ്രാമുള്ളത്.

അതേ ഉദ്ദേശിച്ചുള്ളു. അങ്ങനെ പറഞ്ഞതിന് ശേഷം എല്ലാവരുടെയും പ്രതികരണമെന്താണെന്ന് ഞാന്‍ നോക്കിയതേയില്ല. ഒരു ആര്‍ട്ടിക്കിള്‍ കണ്ടിരുന്നു. അതോടെ ഇതുമായി ബന്ധപ്പെട്ട ഒരു കാര്യവും നോക്കാന്‍ പോയില്ല. എല്ലാവര്‍ക്കും അവരുടേതായ അഭിപ്രായങ്ങളുണ്ടാവുമല്ലോ എന്നാണ് അനിഖ ചോദിക്കുന്നത്.

സ്ഥിരമായി പോസ്റ്റുകളും സ്റ്റോറികളും ഒന്നും സോഷ്യല്‍മീഡിയയില്‍ ഇടാറില്ല. ചിലപ്പോള്‍ പത്തിരുപത്തിയഞ്ച് സ്റ്റോറിയൊക്കെ ഇടും. പിന്നെ മാസങ്ങളോളം എന്റെ വിവരമൊന്നും ഉണ്ടാവില്ല. എന്റെ മൂഡും എന്റെ ശരികളുമൊക്കെ നോക്കിയാണ് പോസ്റ്റുകള്‍ വരാറുള്ളത്. പിന്നെ ഒരു പോസ്റ്റ് ഇട്ട് കഴിഞ്ഞാല്‍ പതിനഞ്ച് മിനുറ്റ് വരെ അതിന് താഴെ വരുന്ന കമന്റുകള്‍ നോക്കും. അതുകഴിഞ്ഞാല്‍ പിന്നെ അക്കാര്യം വിടുകയാണ് പതിവ്.

എനിക്കിത്തിരി തൊലിക്കട്ടി കൂടുതലുണ്ട്. പെട്ടെന്നൊന്നും കമന്റുകളും വിമര്‍ശനവും ഏല്‍ക്കില്ല. കമന്റിലൂടെ ആരൊക്കെ എന്ത് പറഞ്ഞാലും അത് അവരുടെ അഭിപ്രായമല്ലേ എന്നേ ചിന്തിക്കാറുള്ളു. മോശം കമന്റിന് മറുപടി പറഞ്ഞിരുന്ന കാലമുണ്ട്. അതൊക്കെ ഇപ്പോള്‍ നിര്‍ത്തി. പറഞ്ഞിട്ട് കാര്യമില്ല താരം കൂട്ടിച്ചേര്‍ത്തു.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്