ഞാനും ADHD കിഡ് ആണ്; ഇതൊക്കെ ഡിസോർഡർ ആയിട്ട് പുറത്ത് ഇരിക്കുന്ന ആൾക്കാർക്കേ തോന്നൂ; വെളിപ്പെടുത്തി ഷൈൻ ടോം ചാക്കോ

ഫഹദ് ഫാസിലിന് പിന്നാലെ തനിക്കും എഡിഎച്ച്ഡി (അറ്റൻഷൻ ഡെഫിസിറ്റ് ഹൈപർ ആക്ടിവിറ്റി ഡിസോർഡർ) ഉണ്ടെന്ന് വെളിപ്പെടുത്തി നടൻ ഷൈൻ ടോം ചാക്കോ. തന്നെ സംബന്ധിച്ച് എഡിഎച്ച്ഡി തന്റെ ഏറ്റവും നല്ല ​ഗുണമാണ് എന്നാണ് ഷൈൻ ടോം ചാക്കോ പറയുന്നത്.

“ഞാൻ എഡിഎച്ച്ഡി കിഡ് ആണ്. അങ്ങനെയുള്ളവരാണ് ജനശ്രദ്ധ ലഭിക്കാൻ വേണ്ടി ശ്രമിക്കുന്നത്. ശ്രദ്ധ പിടിച്ച് പറ്റണം എന്നുള്ളതിൽ നിന്നാണ് ഒരു ആക്ടർ ഉണ്ടാകുന്നത്. അല്ലെങ്കിൽ ഒരു മുറിയിൽ അടച്ചിട്ട് ഇരുന്നാൽ മതി. എല്ലാ പുരുഷൻമാരിലും അതിന്റെ ചെറിയ ഒരുംശമുണ്ട്. നമ്മൾ പുറത്ത് പോകുന്നതും മറ്റുമൊക്കെ ആരെങ്കിലും ഒരാൾ നോട്ടീസ് ചെയ്യാൻ വേണ്ടിയാണ്.

അതിന്റെ അളവ് വളരെയധികം കൂടുതലുള്ളവരായിരിക്കും ഈ ഡ‍ിസോർഡർ ഉള്ളവർക്ക്. എഡിഎച്ച്ഡി ഉള്ളയാൾക്ക് എപ്പോഴും അയാൾ ശ്രദ്ധിക്കപ്പെട്ടണം എന്നായിരിക്കും. ​മറ്റ് ആക്ടേർസിൽ നിന്നും വ്യത്യാസം തോന്നാൻ ശ്രമിക്കുന്നതും പെർഫോം ചെയ്യുന്നു. ഒരു കൂട്ടം ആളുകളിൽ നിന്നും കൂടുതൽ ശ്രദ്ധ ലഭിക്കാൻ വേണ്ടിയാണ്. അപ്പോൾ എന്തായാലും എഡിഎച്ച്ഡി ഉണ്ടാകും. ഇതൊക്കെ ഡിസോർഡർ ആയിട്ട് പുറത്ത് ഇരിക്കുന്ന ആൾക്കേ തോന്നൂ. എന്നെ സംബന്ധിച്ച് എഡിഎച്ച്ഡി എന്റെ ഏറ്റവും നല്ല ​ഗുണമാണ്.

കറ നല്ലതാണെന്ന് ചിലർ പറയും. എല്ലാവർക്കും അല്ല. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും കറയുള്ള ഡ്രസ് ഇട്ട് നടന്നിട്ട് കാര്യമില്ല. പക്ഷെ കറ നല്ലതാകുന്ന ആളുകളുമുണ്ട്. അതുകാെണ്ട് എഡിഎച്ച്ഡി എനിക്ക് വളരെ നല്ലതാണ്.” എന്നാണ് മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ ഷൈൻ ടോം പറഞ്ഞത്.

Latest Stories

പി ശശിയ്‌ക്കെതിരെ പാര്‍ട്ടിയ്ക്ക് പരാതി നല്‍കി പിവി അന്‍വര്‍; പരാതി പ്രത്യേക ദൂതന്‍ വഴി പാര്‍ട്ടി സെക്രട്ടറിയ്ക്ക്

ശത്രുക്കളുടെ തലച്ചോറിലിരുന്ന് പ്രവര്‍ത്തിക്കുന്ന ചാര സംഘടന; പേജര്‍ സ്‌ഫോടനങ്ങള്‍ക്ക് പിന്നില്‍ മൊസാദോ?

പുഷ്പ്പയിൽ ഫയർ ബ്രാൻഡ് ആകാൻ ഡേവിഡ് വാർണർ; സൂചന നൽകി സിനിമ പ്രവർത്തകർ

ഗോവയില്‍ നിന്ന് ഡ്രഡ്ജറെത്തി; ഷിരൂരില്‍ അര്‍ജ്ജുനായുള്ള പരിശോധന നാളെ ആരംഭിക്കും

തകർത്തടിച്ച് സഞ്ജു സാംസൺ; ദുലീപ് ട്രോഫിയിൽ വേറെ ലെവൽ പ്രകടനം; ടീമിലേക്കുള്ള രാജകീയ വരവിന് തയ്യാർ

കൊല്‍ക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകം; സന്ദീപ് ഘോഷ് ഇനി ഡോക്ടര്‍ അല്ല; രജിസ്ട്രേഷന്‍ റദ്ദാക്കി പശ്ചിമ ബംഗാള്‍ മെഡിക്കല്‍ കൗണ്‍സില്‍

ഏര്‍ണസ്റ്റ് ആന്റ് യംഗ് കമ്പനി അധികൃതര്‍ അന്നയുടെ വീട്ടിലെത്തി; പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് വാക്കുനല്‍കിയതായി മാതാപിതാക്കള്‍

'നിങ്ങൾ ഒരിക്കലും ഒറ്റക്ക് നടക്കില്ല'; ചാമ്പ്യൻസ് ലീഗ് രാത്രിയിൽ ഫലസ്തീൻ ഐക്യദാർഢ്യ സന്ദേശമുയർത്തി സെൽറ്റിക്ക് ക്ലബ്ബ് ആരാധകർ

എന്റെ ഇന്നത്തെ ഇന്നിങ്സിന് പിന്നിലെ പ്രചോദനം ആ ഇന്ത്യൻ താരം, അവൻ കാരണമാണ് ഞാൻ ശൈലി മാറ്റിയത്: രവിചന്ദ്രൻ അശ്വിൻ

ഒരുകാലത്ത് ധോണി എല്ലാ ഫോര്മാറ്റിലും ഓപ്പണറായി കിടുക്കും എന്ന് പറഞ്ഞവൻ, ഇന്ന് അവൻ ലോക തോൽവി; വമ്പൻ വെളിപ്പെടുത്തലുമായി ദിനേഷ് കാർത്തിക്ക്